അമേരിക്കയിലെ മനുഷ്യാവകാശ ലംഘനങ്ങളെ കുറിച്ച് ആശങ്ക; യുഎസ് പരാമർശങ്ങളോട് അതേ നാണയത്തിൽ തിരിച്ചടിച്ച് കേന്ദ്ര വിദേശകാര്യമന്ത്രി

റഷ്യയ്ക്കുമേൽ ഏർപ്പെടുത്തിയ ഉപരോധങ്ങൾക്കിടയിലും ഇന്ത്യ റഷ്യയുടെ എസ്–400 മിസൈൽ പ്രതിരോധ സംവിധാനം വാങ്ങാനൊരുങ്ങുകയാണ്

Written by - Zee Malayalam News Desk | Last Updated : Apr 14, 2022, 09:09 AM IST
  • യുഎസ് പരാമർശങ്ങളോട് അതേ നാണയത്തിൽ തിരിച്ചടിച്ച് കേന്ദ്ര വിദേശകാര്യമന്ത്രി
  • ഇന്ത്യ റഷ്യയുടെ എസ്–400 മിസൈൽ പ്രതിരോധ സംവിധാനം വാങ്ങാനൊരുങ്ങുകയാണ്
  • ഇന്ത്യയ്ക്കെതിരെയും ഉപരോധമുണ്ടാകുമെന്നാണ് അമേരിക്ക ഇപ്പോൾ ഭീഷണി മുഴക്കുന്നത്
അമേരിക്കയിലെ മനുഷ്യാവകാശ ലംഘനങ്ങളെ കുറിച്ച് ആശങ്ക;  യുഎസ് പരാമർശങ്ങളോട് അതേ നാണയത്തിൽ തിരിച്ചടിച്ച് കേന്ദ്ര വിദേശകാര്യമന്ത്രി

ഇന്ത്യയിലെ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ചുള്ള യുഎസ് പരാമർശങ്ങളോട് അതേ നാണയത്തിൽ തിരിച്ചടിച്ച് കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയശങ്കർ. ഇന്ത്യയിലെ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ചും  റഷ്യൻ ആയുധം വാങ്ങുമ്പോഴുള്ള ഉപരോധത്തെക്കുറിച്ചുമായിരുന്നു അമേരിക്കയുടെ പരാമർശം. യുദ്ധം അരങ്ങേറുന്ന പശ്ചാത്തലത്തിൽ റഷ്യയ്ക്കുമേൽ ഏർപ്പെടുത്തിയ ഉപരോധങ്ങൾക്കിടയിലും ഇന്ത്യ റഷ്യയുടെ എസ്–400 മിസൈൽ പ്രതിരോധ സംവിധാനം വാങ്ങാനൊരുങ്ങുകയാണ്. 

ഇക്കാരണത്താൽ  ഇന്ത്യയ്ക്കെതിരെയും ഉപരോധമുണ്ടാകുമെന്നാണ് അമേരിക്ക ഇപ്പോൾ  ഭീഷണി മുഴക്കുന്നത്. എന്നാൽ അത് അവരുടെ നിയമമാണ്.  അവർക്ക് കഴിയുന്നത് അവർ ചെയ്യട്ടേ, ഇന്ത്യയെ സുരക്ഷിതമാക്കാൻ ഉപരോധങ്ങളെ ഭയക്കാതെ ഇന്ത്യ വേണ്ടതു ചെയ്യും എന്നായിരുന്നു വിദേശകാര്യ മന്ത്രി  ജയശങ്കറിന്റെ മറുപടി.

മനുഷ്യാവകാശ ലംഘനങ്ങളുടെ വിഷയത്തിൽ അമേരിക്കൻ ലോബികളുടെയും വോട്ട് ബാങ്കിന്റെയും താൽപര്യമാണി തെന്നായിരുന്നു അദ്ദേഹത്തിന്‍റെ  പ്രതികരണം. ‘നമ്മളെക്കുറിച്ച് ജനങ്ങള്‍ക്ക് ഓരോ കാഴ്ചപ്പാടുണ്ട്. നമുക്കും അവരുടെ ലോബികളെക്കുറിച്ചും വോട്ട് ബാങ്കുകളെക്കുറിച്ചും വ്യക്തമായി അറിയാം. ഇക്കാര്യത്തിൽ മൗനം അവലംബിക്കില്ല, മറ്റുള്ളവരുടെ മനുഷ്യാവകാശങ്ങളെക്കുറിച്ചും നമുക്ക് കാഴ്ചപ്പാടുണ്ട്. പ്രത്യേകിച്ചും നമ്മുടെ സമൂഹത്തെ അതു ബാധിക്കുമ്പോൾ എന്നും  അദ്ദേഹം വ്യക്തമാക്കി.

റഷ്യ – യുക്രെയ്ൻ യുദ്ധത്തില്‍ ഇന്ത്യയുടെ നിലപാട് അമേരിക്കയ്ക്ക് ബോധ്യപ്പെട്ടതിൽ തൃപ്തിയുണ്ടെന്നും വിദേശകാര്യ മന്ത്രി കൂട്ടിച്ചേർത്തു. ‘ഭരണകൂടവും നയങ്ങൾ കൈകാര്യം ചെയ്യുന്നവരും ഇന്ത്യയുടെ നിലപാട് മനസ്സിലാക്കിയിട്ടുണ്ടെന്നും എവിടുന്നാണ് ഇന്ത്യ വരുന്നതെന്ന് അവർക്ക് അറിയാമെന്നും എസ്. ജയശങ്കർ പറഞ്ഞു. യുക്രെയ്നിലെ റഷ്യൻ അധിനിവേശത്തെ ഇന്ത്യ അപലപിക്കാത്തതിനെക്കുറിച്ച് വാർത്താ സമ്മേളനത്തിൽ വിദേശകാര്യ മന്ത്രി എസ്.ജയശങ്കറിനും പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങിനും നിരവധി ചോദ്യങ്ങൾ അഭിമുഖീകരിക്കേണ്ടി വന്നിരുന്നു. യുദ്ധത്തിന് ഇന്ത്യ  എതിരാണെന്നും വിഷയം പരിഹരിക്കാൻ എല്ലാ നയതന്ത്രമാർഗങ്ങളും ഉപയോഗിക്കുമെന്നും ഇന്ത്യ വ്യക്തമാക്കുകയും ചെയ്തിരുന്നു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News