Sushasan Divas: പ്രധാനമന്ത്രി നാളെ രാജ്യത്തെ അഭിസംബോധന ചെയ്യും

കാർഷിക ബില്ലിനെതിരെ ഒരുപറ്റം കര്‍ഷകര്‍ തലസ്ഥാനത്ത് കഴിഞ്ഞ ഒരു മാസത്തോളമായി സമരം തുടരുമ്പോള്‍,  നാളെ പ്രധാനമന്ത്രി  രാജ്യത്തെ അഭിസംബോധന ചെയ്യും.  

Written by - Zee Malayalam News Desk | Last Updated : Dec 24, 2020, 06:05 PM IST
  • പ്രധാനമന്ത്രി നാളെ രാജ്യത്തെ അഭിസംബോധന ചെയ്യും.
  • മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹരി വാജ്‌പേയിയുടെ (Atal Bihari Vajpayee) ജന്മദിനമാണ് ഡിസംബര്‍ 25. വാജ്‌പേയ്‌യുടെ ജന്മദിനം സുശാസന്‍ ദിവസം (Sushasan Divas) ആയാണ് കേന്ദ്രസര്‍ക്കാര്‍ ആചരിക്കുന്നത്.
  • ജന്മദിന ആഘോഷങ്ങളുടെ ഭാഗമായി ഒരുക്കിയിട്ടുള്ള ചടങ്ങിന്‍റെ ഭാഗമായാണ് പ്രധാനമന്ത്രിയുടെ അഭിസംബോധന.
  • കര്‍ഷകരെ അഭിസംബോധന ചെയ്യുന്ന പ്രധാനമന്ത്രി കര്‍ഷകരുമായി സംവദിക്കുകയും ചെയ്യും.
Sushasan Divas: പ്രധാനമന്ത്രി നാളെ രാജ്യത്തെ അഭിസംബോധന ചെയ്യും

New Delhi: കാർഷിക ബില്ലിനെതിരെ ഒരുപറ്റം കര്‍ഷകര്‍ തലസ്ഥാനത്ത് കഴിഞ്ഞ ഒരു മാസത്തോളമായി സമരം തുടരുമ്പോള്‍,  നാളെ പ്രധാനമന്ത്രി  രാജ്യത്തെ അഭിസംബോധന ചെയ്യും.  

ഡിസംബര്‍ 25ന്  നടക്കുന്ന  പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ (Prime Minister Narendra Modi) അഭിസംബോധന മുഖ്യമായും കര്‍ഷകരെ ലക്ഷ്യമാക്കിയാണ്.  രാജ്യത്തെ 9 കോടി കര്‍ഷകര്‍ക്ക് ആയി 18,000 കോടിയുടെ സഹായം പ്രധാന്‍മന്ത്രി കിസാന്‍  നിധി  (PM Kisan) പ്രകാരം വിതരണം ചെയ്ത ശേഷമാകും പ്രധാനമന്ത്രി (PM Modi) കര്‍ഷകരെ അഭിസംബോധന ചെയ്യുക.

മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹരി വാജ്‌പേയിയുടെ   (Atal Bihari Vajpayee) ജന്മദിനമാണ് ഡിസംബര്‍ 25. വാജ്‌പേയ്‌യുടെ ജന്മദിനം സുശാസന്‍ ദിവസം (Sushasan Divas) ആയാണ് കേന്ദ്രസര്‍ക്കാര്‍ ആചരിക്കുന്നത്.  ജന്മദിന  ആഘോഷങ്ങളുടെ ഭാഗമായി ഒരുക്കിയിട്ടുള്ള ചടങ്ങിന്‍റെ  ഭാഗമായാണ് പ്രധാനമന്ത്രിയുടെ അഭിസംബോധന.  കര്‍ഷകരെ അഭിസംബോധന ചെയ്യുന്ന പ്രധാനമന്ത്രി കര്‍ഷകരുമായി സംവദിക്കുകയും ചെയ്യും.

രണ്ടു കോടിയിലധികം കര്‍ഷകര്‍ ഇതിനോടകം പ്രധാനമന്ത്രിയുമായുള്ള സംവാദത്തില്‍ പങ്കെടുക്കാനായി രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞതായാണ് റിപ്പോര്‍ട്ട്.

അതേസമയം, കര്‍ഷകര്‍ക്കായുള്ള സഹായനിധിയുടെ വിതരണം  നേരിട്ട്  കര്‍ഷകരുടെ അക്കൗണ്ടുകളിലേക്ക് എത്തുന്ന വിധമാണ് ക്രമീകരിച്ചിരിയ്ക്കുന്നത്.

അതേസമയം, യാതൊരു  കാരണവശാലും കാർഷിക ബിൽ പിൻവലിക്കരുത്  എന്ന ആവശ്യവുമായി ഒരു പറ്റം കര്‍ഷകര്‍ രംഗത്ത്‌ വന്നിട്ടുണ്ട്. ഈ വിഷയവുമായി ബന്ധപ്പെട്ട് ഉത്തര്‍പ്രദേശിലെ കര്‍ഷകര്‍ രംഗത്ത്. ഭാഗ്പതിലെ കര്‍ഷകര്‍ കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമറുമായി ചര്‍ച്ച നടത്തി. കിസാന്‍ മസ്ദൂര്‍ സംഘ് അംഗങ്ങളാണ് കാര്‍ഷിക ബില്ലിനെ അനുകൂലിച്ച് കൃഷിമന്ത്രിയുമായി ചര്‍ച്ച നടത്തിയത്.

Also read: ഉച്ചഭക്ഷണം ഒരു രൂപയ്ക്ക്; 'ജൻ രസോയി' ക്യാന്റീനുകൾ ആരംഭിക്കുമെന്ന് Gautam Gambhir MP
 
ചര്‍ച്ചയില്‍ കാര്‍ഷിക ബില്ലിനെ പിന്തുണച്ചുകൊണ്ട്  കൃഷിമന്ത്രിയ്ക്ക് കത്ത് കൈമാറിയ കര്‍ഷകര്‍ ഒരു കാരണവശാലും കാര്‍ഷിക ബില്ലുകള്‍ പിന്‍വലിക്കരുതെന്നും സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി ഭേദഗതികള്‍ പോലും വരുത്തരുതെന്നും  ആവശ്യപ്പെട്ടതായി  നരേന്ദ്ര സിംഗ് തോമര്‍ പറഞ്ഞു.

 

Trending News