പരസ്യ സ്വയംഭോഗം: മധ്യവയസ്കനെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 25000 രൂപ

ബസില്‍ വെച്ച് പരസ്യമായി സ്വയംഭോഗം ചെയ്ത മധ്യവയസ്‌ക്കനെക്കുറിച്ച് വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് 25000 രൂപ ഇനാം പ്രഖ്യാപിച്ച് ഡല്‍ഹി പോലീസ്. 

Last Updated : Feb 17, 2018, 06:07 PM IST
പരസ്യ സ്വയംഭോഗം: മധ്യവയസ്കനെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 25000 രൂപ

ന്യൂഡല്‍ഹി: ബസില്‍ വെച്ച് പരസ്യമായി സ്വയംഭോഗം ചെയ്ത മധ്യവയസ്‌ക്കനെക്കുറിച്ച് വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് 25000 രൂപ ഇനാം പ്രഖ്യാപിച്ച് ഡല്‍ഹി പോലീസ്. 

അഞ്ചു ദിവസം മുന്‍പെയാണ് സംഭവം. ബസില്‍ യാത്ര ചെയ്യുകയായിരുന്ന ഡല്‍ഹി യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥിനി നോക്കി നില്‍ക്കെ ഇയാള്‍ സ്വയംഭോഗം ചെയ്യുകയായിരുന്നു. വിദ്യാര്‍ഥിനി ഈ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി സോഷ്യല്‍മീഡിയയില്‍ പോസ്റ്റ്‌ ചെയ്തിരുന്നു. 

ഈ സമയത്ത് മറ്റ് ബസ് യാത്രക്കാര്‍ ആരും ശ്രദ്ധിച്ചില്ലെന്നു മാത്രമല്ല ഈ സംഭവം അവഗണിച്ചെന്നും പെണ്‍കുട്ടി പറഞ്ഞിരുന്നു. തുടര്‍ന്ന്‍ വസന്ത് വിഹാര്‍ പോലീസ് സ്റ്റേഷനില്‍ ഇയാള്‍ക്കെതിരെ കഴിഞ്ഞ ഫെബ്രുവരി 10ന് കേസ് രജിസ്റ്റര്‍ ചെയ്തു.

ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരങ്ങള്‍ അറിയാവുന്നവര്‍ വസന്ത് വിഹാര്‍ പോലീസ് സ്റ്റേഷനിലോ തൊട്ടടുത്തുള്ള മറ്റേതെങ്കിലും പോലീസ് സ്റ്റേഷനിലോ വിവരം നല്‍കണമെന്ന് ഡല്‍ഹി പോലീസ് അറിയിച്ചു

Trending News