ചാക്കിട്ടു പിടുത്തവും ഭീഷണിപ്പെടുത്തി വശത്താക്കലുമായി രാഷ്ട്രീയം മാറി: കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണര്‍

ധാര്‍മികത മറന്ന് എങ്ങനെയും ജയിക്കാനുള്ളതായി തെരഞ്ഞെടുപ്പുകള്‍ മാറുന്നുവെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഒ.പി. റാവത്ത്. ഡല്‍ഹിയില്‍ അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് രാഷ്ട്രീയ പരിഷ്‌കരണങ്ങളെക്കുറിച്ചുള്ള ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

Last Updated : Aug 19, 2017, 10:39 AM IST
ചാക്കിട്ടു പിടുത്തവും ഭീഷണിപ്പെടുത്തി വശത്താക്കലുമായി രാഷ്ട്രീയം മാറി: കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണര്‍

ന്യൂഡല്‍ഹി: ധാര്‍മികത മറന്ന് എങ്ങനെയും ജയിക്കാനുള്ളതായി തെരഞ്ഞെടുപ്പുകള്‍ മാറുന്നുവെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഒ.പി. റാവത്ത്. ഡല്‍ഹിയില്‍ അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് രാഷ്ട്രീയ പരിഷ്‌കരണങ്ങളെക്കുറിച്ചുള്ള ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

സാമാജികരെ വിലയ്‌ക്കെടുക്കുന്നത് ഇന്ന് മികച്ച രാഷ്ട്രീയപ്രവര്‍ത്തനമായി ചിത്രീകരിക്കപ്പെടുന്നു. ഭീഷണിപ്പെടുത്തി വശത്താക്കലും ചാക്കിട്ടുപിടിത്തവുമായി രാഷ്ട്രീയം മാറിയിരിക്കുന്നു. 

ഗുജറാത്ത് രാജ്യസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് നടന്ന നാടകീയ സംഭവങ്ങള്‍ ഏറെ വിവാദമായ സാഹചര്യത്തിലാണ് തിരഞ്ഞെടുപ്പ്  കമ്മിഷണറുടെ  ഈ പ്രസ്താവന. ഇന്ത്യന്‍ രാഷ്ട്രിയത്തിന്‍റെ പ്രതിച്ഛായ നഷ്ടമായി കൊണ്ടിരിക്കുന്ന ഈ സന്ദര്‍ഭത്തില്‍ തിരഞ്ഞെടുപ്പ് കമ്മിഷണറുടെ ശക്തമായ ഈ വാക്കുകള്‍ വളരെ വിലയേറിയതാണ്. സത്യസന്ധവും നീതിനിഷ്ടവുമായ രാഷ്ട്രീയത്തില്‍ വിശ്വസിക്കുന്ന സാധാരണക്കാരായ ഇന്ത്യന്‍ ജനതയ്ക്ക് ആശ്വാസമായി ഈ വാക്കുകള്‍.  

"തിരഞ്ഞെടുപ്പ് സ്വതന്ത്രവും നീതിയുക്തവും സുതാര്യവുമാകുമ്പോഴാണ് ജനാധിപത്യം പുഷ്ടിപ്പെടുന്നത്. എന്നാല്‍ യാതൊരു ധാര്‍മികതയും ഇല്ലാതെ എങ്ങനെയും ജയിക്കാനുള്ളതായി തെരഞ്ഞെടുപ്പുകള്‍ മാറുന്നതായാണ് സാധാരണക്കാരന്റെ അനുഭവം. സാമാജികരെ വിലയ്‌ക്കെടുക്കുന്നത് മികച്ച രാഷ്ട്രീയപ്രവര്‍ത്തനമായി ചിത്രീകരിക്കപ്പെടുന്നു.പ്രലോഭനത്തിനായി പണം ചെലവഴിക്കുന്നതും ഭീഷണിപ്പെടുത്താന്‍ ഔദ്യോഗിക സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തുന്നതും പ്രത്യുത്പന്നമതിത്വമായും വാഴ്ത്തപ്പെടുന്നു. ഇതാണ് ഇപ്പോള്‍ വ്യാപകമാവുന്ന രാഷ്ട്രീയധാര്‍മികത. ഇതിനെതിരേ രാഷ്ട്രീയപ്പാര്‍ട്ടികളും മാധ്യമങ്ങളും പൊതുസമൂഹവും ഭരണഘടനാ അധികാരകേന്ദ്രങ്ങളും ജനാധിപത്യത്തില്‍ വിശ്വാസമുള്ള എല്ലാവരും രംഗത്തുവരണം” അദ്ദേഹം പറഞ്ഞു. 

Trending News