Rajya Sabha Polls: 41 പേര്‍ എതിരില്ലാതെ രാജ്യസഭയിലേയ്ക്ക്; 15 സീറ്റുകളിലേക്ക് വോട്ടെടുപ്പ് ഫെബ്രുവരി 27 ന്

Rajya Sabha Polls Update:  ഉത്തർപ്രദേശില്‍ 10, കർണാടക 4,  ഹിമാചൽ പ്രദേശിലെ ഒരു സീറ്റുകളിലേക്കുമുള്ള വോട്ടെടുപ്പ് ഫെബ്രുവരി 27 ന് രാവിലെ 9 മുതൽ വൈകിട്ട് 4 വരെ നടക്കും, 5 മുതൽ വോട്ടെണ്ണൽ ആരംഭിക്കും. അതേ ദിവസം തന്നെ ഫലപ്രഖ്യാപനവും ഉണ്ടാകും. 

Written by - Zee Malayalam News Desk | Last Updated : Feb 20, 2024, 11:06 PM IST
  • രാജ്യസഭ തിരഞ്ഞെടുപ്പില്‍ നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസമായ ഇന്ന്, ഫെബ്രുവരി 20 ന്, 41 സ്ഥാനാർത്ഥികളെ റിട്ടേണിംഗ് ഓഫീസർമാർ വിജയികളായി പ്രഖ്യാപിച്ചു
Rajya Sabha Polls: 41 പേര്‍ എതിരില്ലാതെ രാജ്യസഭയിലേയ്ക്ക്; 15 സീറ്റുകളിലേക്ക് വോട്ടെടുപ്പ് ഫെബ്രുവരി 27 ന്

Rajya Sabha Polls Update: രാജ്യസഭാ തെരഞ്ഞെടുപ്പിൽ  ബിജെപി അദ്ധ്യക്ഷന്‍ ജെപി നദ്ദ,  മുൻ കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി, കേന്ദ്രമന്ത്രിമാരായ അശ്വിനി വൈഷ്ണവ്, എൽ മുരുകൻ, മഹാരാഷ്ട്രയില്‍ നിന്നുള്ള ബിജെപി സ്ഥാനാർഥി അശോക് ചവാൻ എന്നിവരുൾപ്പെടെ 41 സ്ഥാനാർഥികൾ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു.

Also Read:  Virushka Second Child: വാമികയുടെ കുഞ്ഞനിയനെ സ്വാഗതം ചെയ്ത് വിരാട് കോഹ്‌ലിയും അനുഷ്‌ക ശർമ്മയും!!

രാജ്യസഭ തിരഞ്ഞെടുപ്പില്‍ നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസമായ ഇന്ന്, ഫെബ്രുവരി 20 ന്,  41 സ്ഥാനാർത്ഥികളെ റിട്ടേണിംഗ് ഓഫീസർമാർ വിജയികളായി പ്രഖ്യാപിച്ചു.  41 സ്ഥാനാർത്ഥികള്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ അവശേഷിക്കുന്ന 15 സീറ്റുകളിലേക്ക് ഫെബ്രുവരി 27 ന് വോട്ടെടുപ്പ് നടക്കും. ഹിമാചൽ പ്രദേശ്, കർണാടക, ഉത്തർപ്രദേശ് എന്നിവിടങ്ങളിലാണ് ഇനി തിരഞ്ഞെടുപ്പ് നടക്കുക. 

Also Read: Paytm and FEMA violation: പേടിഎം പേയ്‌മെന്‍റ് ബാങ്ക് വിദേശനാണയ വിനിമയചട്ടം ലംഘിച്ചതായി കണ്ടെത്താനായിട്ടില്ല, ED റിപ്പോര്‍ട്ട്  
 
ഉത്തർപ്രദേശില്‍ 10, കർണാടക 4,  ഹിമാചൽ പ്രദേശിലെ ഒരു സീറ്റുകളിലേക്കുമുള്ള വോട്ടെടുപ്പ് ഫെബ്രുവരി 27 ന് രാവിലെ 9 മുതൽ വൈകിട്ട് 4 വരെ നടക്കും, 5 മുതൽ വോട്ടെണ്ണൽ ആരംഭിക്കും. അതേ ദിവസം തന്നെ ഫലപ്രഖ്യാപനവും ഉണ്ടാകും. 

രാജ്യസഭ തിരഞ്ഞെടുപ്പില്‍ 20 സീറ്റുകൾ നേടി ബിജെപി ഏറ്റവും വലിയ വിജയിയായി. തൊട്ടുപിന്നിൽ കോൺഗ്രസ് (6), തൃണമൂൽ കോൺഗ്രസ് (4), വൈഎസ്ആർ കോൺഗ്രസ് (3), ആർജെഡി (2), ബിജെഡി (2), എൻസിപി, ശിവസേന, ബിആർഎസ്, ജെഡിയു എന്നിവ ഓരോ സീറ്റിലും വിജയിച്ചു. ഈ  സീറ്റുകളിലേക്ക് മറ്റ് മത്സരാർത്ഥികൾ ഇല്ലാത്തതിനാൽ നാമനിർദ്ദേശ പത്രിക പിൻവലിക്കാനുള്ള അവസാന തീയതിയിൽ ഈ 41 സ്ഥാനാർത്ഥികളെ റിട്ടേണിംഗ് ഓഫീസർമാർ വിജയികളായി പ്രഖ്യാപിക്കുകയായിരുന്നു. 

ഫെബ്രുവരി 27 ന് 56 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നിശ്ചയിച്ചിരുന്നത്. ഇവരിൽ 50 അംഗങ്ങൾ ഏപ്രിൽ രണ്ടിനും ആറ് പേർ ഏപ്രിൽ 3 നും വിരമിക്കും. 

 

 
 

നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

Trending News