Paytm and FEMA violation: പേടിഎം പേയ്‌മെന്‍റ് ബാങ്ക് വിദേശനാണയ വിനിമയചട്ടം ലംഘിച്ചതായി കണ്ടെത്താനായിട്ടില്ല, ED റിപ്പോര്‍ട്ട്

Paytm and FEMA violation: കഴിഞ്ഞ ദിവസങ്ങളില്‍ കമ്പനി നടത്തിയ ഫെമ ലംഘനങ്ങളെക്കുറിച്ച് മാധ്യമങ്ങൾ ഊഹാപോഹങ്ങൾ നടത്തിയിരുന്നു, ഇതിനുപിന്നാലെ  എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്  പേടിഎം പേയ്‌മെന്‍റ് ബാങ്കിന്‍റെ വിദേശ ഇടപാടുകള്‍ സംബന്ധിച്ച അന്വേഷണം പ്രഖ്യാപിക്കുകയായിരുന്നു.   

Written by - Zee Malayalam News Desk | Last Updated : Feb 20, 2024, 02:21 PM IST
  • പേടിഎം പേയ്‌മെന്‍റ് ബാങ്കിന്‍റെ വിദേശ ഇടപാടുകള്‍ സംബന്ധിച്ച അന്വേഷണം കഴിഞ്ഞയാഴ്ചയാണ് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് പ്രഖ്യാപിച്ചത്.
Paytm and FEMA violation: പേടിഎം പേയ്‌മെന്‍റ് ബാങ്ക് വിദേശനാണയ വിനിമയചട്ടം ലംഘിച്ചതായി കണ്ടെത്താനായിട്ടില്ല, ED റിപ്പോര്‍ട്ട്

Paytm and FEMA violation: പേടിഎമ്മിന് ആശ്വാസം നല്‍കുന്ന റിപ്പോര്‍ട്ടുമായി എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്.  പേടിഎമ്മില്‍ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (Enforcement Directorate - ED) നടത്തിയ പരിശോധനയില്‍ വിദേശനാണയ വിനിമയചട്ട ലംഘനം നടത്തിയതായി കണ്ടെത്താനായിട്ടില്ല എന്നാണ് റിപ്പോര്‍ട്ട്. 

Also Read: Paytm Paytment Bank Update: ആശ്വാസം ആര്‍ക്ക്? പേടിഎം പേയ്‌മെന്‍റ് ബാങ്ക് മാർച്ച് 15 വരെ പ്രവർത്തിക്കും!! 
 
പേടിഎം പേയ്‌മെന്‍റ് ബാങ്കിന്‍റെ വിദേശ ഇടപാടുകള്‍ സംബന്ധിച്ച അന്വേഷണം കഴിഞ്ഞയാഴ്ചയാണ് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് പ്രഖ്യാപിച്ചത്.  കഴിഞ്ഞ ദിവസങ്ങളില്‍ കമ്പനി നടത്തിയ ഫെമ ലംഘനങ്ങളെക്കുറിച്ച് മാധ്യമങ്ങൾ ഊഹാപോഹങ്ങൾ നടത്തിയ സാഹചര്യത്തിലായിരുന്നു ഇത്. 

Also Read: Paytm Partners With Axis Bank: പേടിഎം ചെയ്തോളൂ...!! ബാങ്കിംഗ് സേവനങ്ങള്‍ക്കായി ആക്‌സിസ് ബാങ്കുമായി കൈകോര്‍ത്ത് പേടിഎം 

RBI നിര്‍ദ്ദേശങ്ങള്‍ക്ക് പിന്നാലെ ED കൂടി എത്തിയതോടെ കുരുക്ക് മുറുകുന്നതായി സൂചനകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍, വിദേശ ഇടപാടുമായി ബന്ധപ്പെട്ട് ചട്ടവിരുദ്ധമായ പ്രവർത്തനങ്ങൾ ഒന്നുംതന്നെ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നുള്ള സര്‍ക്കാര്‍ വൃത്തങ്ങളുടെ അറിയിപ്പ് പേടിഎമ്മിന് ഏറെ ആശ്വാസം നല്‍കുന്നു. അതായത്, ഫെമ, കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമത്തിന് (പിഎംഎൽഎ) കീഴിലുള്ള കുറ്റകൃത്യങ്ങളിലും പേടിഎമ്മിന് യാതൊരു പങ്കുമില്ലെന്ന് ED കണ്ടെത്തിയിരിയ്ക്കുകയാണ്.

ഉപയോക്താക്കളുടെ കെവൈസി വിവരങ്ങളുമായി ബന്ധപ്പെട്ട് ചില പിഴവുകള്‍ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ വിദേശനാണയവിനിമയച്ചട്ട ലംഘനം നടത്തിയതായി കണ്ടെത്താനായിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. സംശയാസ്പദമായ ചില ഇടപാടുകളില്‍ ബാങ്ക് റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടില്ല, അതേസമയം, ഏതെങ്കിലും ലംഘനങ്ങള്‍ക്ക് പിഴ ചുമത്തണോയെന്ന് ഇഡി പരിശോധിച്ച് വരികയാണെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. വിഷയത്തില്‍ ഇഡിയുടെ പ്രതികരണം ലഭ്യമായിട്ടില്ല. ഇഡിക്കും ബന്ധപ്പെട്ട മറ്റ് അധികാരികള്‍ക്കും ആവശ്യമായ വിവരങ്ങള്‍ നല്‍കുന്നുണ്ടെന്നും അന്വേഷണങ്ങളുമായി പൂര്‍ണ്ണമായും സഹകരിക്കുന്നുണ്ട് എന്നും പേടിഎം തിങ്കളാഴ്ച അറിയിച്ചു.

കൂടാതെ, ഫെബ്രുവരി 16 ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI) പുറത്തിറക്കിയ പതിവ് ചോദ്യങ്ങളുടെ (FAQ) ഒരു ലിസ്റ്റ് ബാങ്കിന്‍റെ  സ്ഥിരതയിലും വിശ്വാസ്യതയിലും നിക്ഷേപകർക്കും ഉപഭോക്താക്കൾക്കും കൂടുതല്‍ ആത്മവിശ്വാസം നൽകിയിരിയ്ക്കുകയാണ്. 

സുപ്രധാന ഇടപാടുകള്‍ നടത്തുന്നതിന് ഫെബ്രുവരി 29 വരെയായിരുന്നു പേടിഎമ്മിന് അനുമതി നല്‍കിയിരുന്നത്. പിന്നീട് അത് മാര്‍ച്ച്‌ 15 വരെ നീട്ടിയിട്ടുണ്ട്. ഇതിനിടെ നിലവിലെ പ്രതിസന്ധികള്‍ തരണം ചെയ്യുന്നതിനും സാമ്പത്തിക സേവനങ്ങള്‍ തടസം കൂടാതെ നടത്തുന്നതിനുമായി ആക്‌സിസ് ബാങ്കുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്ന് വെള്ളിയാഴ്ച പേടിഎം അറിയിച്ചിരുന്നു.

പേടിഎം പേയ്‌മെന്‍റ് അക്കൗണ്ടുകള്‍ സുഗമമായി കൈമാറുന്നതിന് സമയപരിധി വര്‍ദ്ധിപ്പിച്ചത് സഹായിക്കുമെന്ന് സാമ്പത്തിക വിദഗ്ധര്‍ പറയുന്നു. ഒപ്പം, പേടിഎം ഉപയോഗിക്കുന്ന വ്യാപാരികള്‍ക്ക് കമ്പനിയുടെ ക്യുആര്‍ കോഡുകളും സൗണ്ട് ബോക്‌സുകളും കാര്‍ഡ് മെഷീനുകളും തുടര്‍ന്നും ഉപയോഗിക്കാന്‍ അനുമതി നല്‍കിയത് ഏറെ ഉപകാരപ്രദമാണെന്നും അവർ പറയുന്നു. 

പേടിഎം പേയ്‌മെന്‍റ്  ബാങ്കിന്‍റെ ക്രമക്കേടുകളില്‍ RBIപിടി മുറുക്കിയതോടെ കമ്പനിയുടെ  ഓഹരികളില്‍ 50 ശതമാനത്തിന്‍റെ ഇടിവ് രേഖപ്പെടുത്തിയിരുന്നു. ഓഹരിപങ്കാളികളുടെ സമ്പാദ്യത്തില്‍ 3.1 ബില്ല്യണ്‍ ഡോളറിന്‍റെ നഷ്ടമാണ് സംഭവിച്ചത്.

നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.  

Trending News