രാജ്യസഭയില്‍ 10 ഭാഷകളില്‍ സംസാരിച്ച് ഉപരാഷ്ട്രപതി

ഇന്നാരംഭിച്ച പാര്‍ലമെന്‍റ് വര്‍ഷകാല സമ്മേളനത്തില്‍ 10 ഭാഷകളില്‍ സംസാരിച്ച് രാജ്യസഭാ അദ്ധ്യക്ഷന്‍.

Last Updated : Jul 18, 2018, 06:16 PM IST
രാജ്യസഭയില്‍ 10 ഭാഷകളില്‍ സംസാരിച്ച് ഉപരാഷ്ട്രപതി

ന്യൂഡല്‍ഹി: ഇന്നാരംഭിച്ച പാര്‍ലമെന്‍റ് വര്‍ഷകാല സമ്മേളനത്തില്‍ 10 ഭാഷകളില്‍ സംസാരിച്ച് രാജ്യസഭാ അദ്ധ്യക്ഷന്‍.

ബംഗാളി, ഗുജറാത്തി, കന്നഡ, മലയാളം, മറാത്തി, നേപ്പാളി, ഒറിയ, പഞ്ചാബി, തമിഴ്, തെലുങ്ക് തുടങ്ങിയ ഭാഷകളിലാണ് അദ്ദേഹം ചുരുങ്ങിയ വാക്കുകളില്‍ സംസാരിച്ചത്. അദ്ദേഹം വിവിധ ഭാഷകളില്‍ സംസാരിച്ചതിന് പിന്നില്‍ ഒരു കാരണമുണ്ടായിരുന്നു. 

കഴിഞ്ഞ 11ന് മഹത്തായ ഒരു തീരുമാനം ഉപരാഷ്ട്രപതി കൈക്കൊണ്ടിരുന്നു. അതായത് രാജ്യസഭയില്‍ 22 ഭാഷയില്‍ എംപി മാര്‍ക്ക് സംസാരിക്കാനുള്ള അനുവാദം നല്‍കുക എന്നതായിരുന്നു അത്. അതനുസരിച്ച്, ഭരണഘടനയിലെ എട്ടാം ഷെഡ്യൂളിൽ പറഞ്ഞിരിക്കുന്ന 22 ഭാഷകളില്‍ എംപിമാര്‍ക്ക് സംസാരിക്കാനുള്ള അനുവാദമാണ് നല്‍കിയിരിക്കുന്നത്. കൂടാതെ എല്ലാ ഭാഷകള്‍ക്കും ഭാഷാ വ്യാഖ്യാന സംവിധാനവും നടപ്പിലാക്കിയിട്ടുണ്ട്. ഇതനുസരിച്ച് ഏതു ഭാഷയില്‍ സംസാരിച്ചാലും മറ്റ് അംഗങ്ങള്‍ക്ക് കാര്യം മനസ്സിലാക്കാന്‍ സാധിക്കും. 

ഹിന്ദിയിലും ഇംഗ്ലീഷിലും പ്രവീണ്യമില്ലാത്ത രാജ്യസഭാ എംപിമാര്‍ക്ക് എന്തായാലും ഇത് വലിയ ഒരാശ്വാസമാണ്. ഈ തീരുമാനത്തിന് പിന്നില്‍ അദ്ദേഹം പറഞ്ഞ കാരണവും വളരെ ശ്രദ്ധേയമായിരുന്നു. മാതൃഭാഷയില്‍ സംസാരിക്കുമ്പോള്‍ തങ്ങളുടെ അഭിപ്രായം കൂടുതല്‍ വ്യക്തതയോടെ പ്രകടിപ്പിക്കാന്‍ കഴിയും, എന്നായിരുന്നു എന്നും മാതൃഭാഷയ്ക്ക് പ്രാമുഖ്യം നല്‍കിവരുന്ന ഉപരാഷ്ട്രപതി അഭിപ്രായപ്പെട്ടത്. 

മുന്‍പ് ഹിന്ദിയും ഇംഗ്ലീഷും കൂടാതെ ആസാമീസ്, ബംഗാളി, ഗുജറാത്തി, ഹിന്ദി, കന്നഡ, മലയാളം, മറാത്തി, ഒറിയ, പഞ്ചാബി, തമിഴ്, തെലുങ്ക്, ഉറുദു, ബോഡോ, മൈഥിലി, മണിപ്പുരി, മറാത്തി, നേപ്പാളി എന്നീ ഭാഷകളില്‍ സംസാരിക്കാന്‍ അനുവാദമുണ്ടായിരുന്നു. പുതായി കൂട്ടിച്ചേര്‍ക്കപ്പെട്ട ഭാഷകള്‍ ഡോഗ്രി, കശ്മീരി, കൊങ്കിണി, സന്താലി, സിന്ധി എന്നിവയാണ്. 

 

Trending News