General Bipin Rawat| ചോരാത്ത യുദ്ധ വീര്യം, സർജിക്കിൽ സ്ട്രൈക്കടക്കം എല്ലാ ഒാപ്പറേഷനുകളുടെയും ആസൂത്രണത്തിന് ഭാഗം-റാവത്ത് ഒാർമയാകുമ്പോൾ

2016-ല്‍ ഇന്ത്യ പാകിസ്ഥാനില്‍ നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്കിന്റെ ആസൂത്രണത്തിനും അദ്ദേഹം ഭാഗമായിരുന്നു

Written by - Zee Malayalam News Desk | Last Updated : Dec 8, 2021, 07:39 PM IST
  • ഇന്ത്യൻ സേന മ്യാൻമറിൽ നടത്തിയ ഒാപ്പറേഷൻറെ ബുദ്ധി കേന്ദ്രം
  • ഗൂർഖ റെജിമെൻറിൽ നിന്നും സൈനീക മേധാവിയാകുന്ന മൂന്നാമത്തെ ഉദ്യോഗസ്ഥൻ
  • ഉയർന്ന പ്രദേശങ്ങളിലെ യുദ്ധ തന്ത്രങ്ങളിൽ പരിചയസമ്പന്നൻ
General Bipin Rawat| ചോരാത്ത യുദ്ധ വീര്യം, സർജിക്കിൽ സ്ട്രൈക്കടക്കം എല്ലാ ഒാപ്പറേഷനുകളുടെയും ആസൂത്രണത്തിന് ഭാഗം-റാവത്ത് ഒാർമയാകുമ്പോൾ

38 വര്‍ഷത്തെ സൈനീക ജീവിതത്തിനിടയില്‍ രാജ്യം ഉറ്റുനോക്കിയ സുപ്രധാന സൈനീക നീക്കങ്ങളുടെ ഭാഗമായിരുന്നു ജനറല്‍ ബിപിന്‍ റാവത്ത്.  2015-ല്‍ മണിപ്പൂരില്‍ 18 ഇന്ത്യന്‍ സൈനീകരെ കൊലപ്പെടുത്തിയ യുണൈറ്റഡ് ലിബറേഷന്‍ ഫ്രേണ്ട് തീവ്രവാദികള്‍ക്കെതിരെ ഇന്ത്യന്‍ സേന മ്യാന്‍മറില്‍ നടത്തിയ ഓപ്പറേഷന്റെ ബുദ്ധി കേന്ദ്രം റാവത്തായിരുന്നു. 

അതിര്‍ത്തി കടന്ന് നടത്തിയ ആ ഓപ്പറേഷന്‍ ലോക രാജ്യങ്ങളില്‍ തന്നെ ചര്‍ച്ചയായിരുന്നു. അവിടെയും തീര്‍ന്നില്ല. 2016-ല്‍ ഇന്ത്യ പാകിസ്ഥാനില്‍ നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്കിന്റെ ആസൂത്രണത്തിനും അദ്ദേഹം ഭാഗമായിരുന്നു. തീവ്രവാദത്തിനെതിരെ ഇന്ത്യ ഇതുവരെ നടത്തിയ ഏറ്റവും വലിയ ഓപ്പറേഷനായിരുന്നു അത്.

ALSO READ: Bipin Rawat Helicopter Crash | സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തും ഭാര്യയും ഊട്ടിയിൽ ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു

തോറ്റു മടങ്ങാറില്ല ഗൂര്‍ഖകള്‍

പരിശീലനത്തിന് ശേഷം സെക്കന്റ് ലെഫ്റ്റനന്റ് ആയി 1978-ല്‍ ഗൂര്‍ഖ റൈഫിള്‍സിന്റെ 11ാം ബറ്റാലിയനിലാണ് അദ്ദേഹം കമ്മീഷന്‍ ചെയ്യപ്പെടുന്നത്.ഫീല്‍ഡ് മാര്‍ഷല്‍ സാം മനേക് ഷാ, ജനറല്‍ ദല്‍ബീര്‍ സിങ് സുഹാഹ് എന്നിവര്‍ക്ക് ശേഷം  ഗൂര്‍ഖ റെജിമെന്റില്‍ നിന്നും സൈനീക മേധാവിയാകുന്ന മൂന്നാമത്തെ ഉദ്യോഗസ്ഥന്‍ കൂടിയാണ് റാവത്ത് എന്നത് ശ്രദ്ധേയമാണ്. 

പരം വിശിഷ്ട സേവാ മെഡല്‍, ഉദ്ദം യുദ്ധ സേവാ മെഡല്‍, അതി വിശിഷ്ട സേവാ മെഡല്‍, വിശിഷ്ട സേവാ മെഡല്‍,യുദ്ധ സേവാ മെഡല്‍, സേനാമെഡല്‍ തുടങ്ങി അദ്ദേഹത്തിന്റെ സേവനങ്ങള്‍ക്ക് രാജ്യം നല്‍കിയ ബഹുമതികള്‍ വളരെ വലുതാണ്.

ALSO READ: Bipin Rawat, ഇന്ത്യാ ചരിത്രത്തിലെ അപൂർവ്വ സൈന്യാധിപൻ; സർവ്വസൈന്യാധിപന് തൊട്ടുതാഴെ... ബിപിൻ റാവത്തിന്‍റെ ജീവിതത്തിലൂടെ

ഉയര്‍ന്ന പ്രദേശങ്ങളിലെ യുദ്ധ തന്ത്രങ്ങളില്‍ പരിചയസമ്പന്നനായ അദ്ദേഹം വടക്കന്‍, കിഴക്കന്‍ കമാന്‍ഡുകള്‍ ഉള്‍പ്പെടുന്ന ഇന്ത്യയിലെ ഏറ്റവും കഠിനമായ പ്രദേശങ്ങളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. കോംഗോയിലെ ഐക്യരാഷ്ട്ര സഭയുടെ സമാധാന ദൌത്യത്തിന് അദ്ദേഹം ഭാഗമായി.

സേനയുടെ  ഉറി ഇന്‍ഫന്‍ട്രി ഡിവിഷന്‍ കമാണ്ടര്‍, ദക്ഷിണ കമാണ്ടിന്റെ ജനറല്‍ ഓഫീസര്‍ കമാണ്ടിങ്ങ്, ജനറല്‍ സ്റ്റാഫ് ഓഫീസര്‍ മിലിറ്ററി ഓപ്പറേഷന്‍സ് ഡയറക്‌റ്റേറ്റ് തുടങ്ങിയ പ്രധാന പദവികള്‍ അദ്ദേഹം വഹിച്ചിട്ടുണ്ട്. സമീപകാലത്തായി ഉയര്‍ന്ന് വന്ന ഇന്തോ-പാക് ഭീക്ഷണികള്‍ക്കെതിരെ തുറന്നടിച്ച അദ്ദേഹം ഇരു രാജ്യങ്ങള്‍ക്കും മുന്നറിയിപ്പ് നല്‍കിയതടക്കം വാര്‍ത്തയില്‍ ഇടം നേടിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

 

Trending News