കോയമ്പത്തൂർ : ഊട്ടി നീലഗിരിയിൽ ഉണ്ടായ സൈനിക ഹെലികോപ്റ്റർ അപകടത്തിൽ രാജ്യത്തിന്റെ സംയുക്ത സൈനിക മേധാവി ബിപിൻ റാവത്ത് മരിച്ചു. ഹെലികോപ്റ്ററിൽ ബിപിൻ റാവത്തിന്റെ കൂടെയുണ്ടായിരുന്ന ഭാര്യ മധുലിക റാവത്തും അപകടത്തിൽ കൊല്ലപ്പെട്ടു.
വ്യോമസേനയാണ് ഇക്കാര്യം ഔദ്യോഗിക ട്വിറ്ററിലൂടെ അറിയിച്ചിരിക്കുന്നത്.
With deep regret, it has now been ascertained that Gen Bipin Rawat, Mrs Madhulika Rawat and 11 other persons on board have died in the unfortunate accident.
— Indian Air Force (@IAF_MCC) December 8, 2021
ഊട്ടിക്ക് സമീപം കൂനൂരിൽ നിന്ന് നീലഗിരി വനമേഖലയിലെ കട്ടേരി പാർക്കിലായിരുന്നു അപകടം നടന്നത്. മോശമായ കാലവസ്ഥയെ തുടർന്നാണ് അപകടം സംഭവിച്ചതെന്നാണ് പ്രഥമിക നിഗമനം. ഹെലികോപ്റ്ററിൽ ബിപിൻ റാവത്തും ഭാര്യയും ഉൾപ്പെടെ 14 പേരായിരുന്നു ഉണ്ടായിരുന്നത്. ഇതിൽ ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിങാണ് അപകടത്തിൽ മരണമടയാതെ ചികിത്സയിൽ തുടരുന്നത്.
Gp Capt Varun Singh SC, Directing Staff at DSSC with injuries is currently under treatment at Military Hospital, Wellington.
— Indian Air Force (@IAF_MCC) December 8, 2021
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വസതിയിൽ അടിയന്തര കേന്ദ്രമന്ത്രിസഭ യോഗം ചേരുകയാണ്.
14 പേരാണ് ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്. ഇതിൽ 9 പേരുടെ വിവരങ്ങൾ വ്യോമസേന ആദ്യം പുറത്ത് വിട്ടിരുന്നത്.
1. ജനറൽ ബിപിൻ റാവത്ത്
2. ബിപിൻ റാവത്തിന്റെ ഭാര്യ മധുലിക റാവത്ത്
3. ബ്രിഗേഡിയർ എൽ എസ് ലിഡ്ഡർ
4. ലഫ്റ്റനന്റ് കേണൽ ഹർജിന്ദർ സിംഗ്
5. നായിക് ഗുർസേവക് സിംഗ്
6. നായക് ജിതേന്ദ്രകുമാർ
7. ലാൻസ് നായ്ക് വിവേക് കുമാർ
8. ലാൻസ് നായ്ക് ബി സായ് തേജ
9.ഹവിൽദാർ സത്പാൽ
ഹെലികോപ്റ്ററിൽ ബാക്കിയുണ്ടായിരുന്നത് പൈലറ്റ് ഉൾപ്പെടെ സുലൂർ ക്യാമ്പിലെ ഉദ്യോഗസ്ഥരാണ്. ഇവരിൽ
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...