പ്രദ്യുമന്‍റെ കൊലപാതകം: പ്രതിയായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്ക് ജാമ്യം നിഷേധിച്ചു

റയാന്‍ ഇന്‍റര്‍നാഷണല്‍ സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ പ്രദ്യുമന്‍ ഠാക്കുറിന്‍റെ കൊലപാതക കേസില്‍ പ്രതിയായ പതിനൊന്നാം ക്ലാസുകാരന്‍റെ ജാമ്യാപേക്ഷ തള്ളി. ഗുരുഗ്രാം കോടതിയാണ് അപേക്ഷ തള്ളിയത്. 

Last Updated : Dec 15, 2017, 08:22 PM IST
പ്രദ്യുമന്‍റെ കൊലപാതകം: പ്രതിയായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്ക് ജാമ്യം നിഷേധിച്ചു

ഗുരുഗ്രാം: റയാന്‍ ഇന്‍റര്‍നാഷണല്‍ സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ പ്രദ്യുമന്‍ ഠാക്കുറിന്‍റെ കൊലപാതക കേസില്‍ പ്രതിയായ പതിനൊന്നാം ക്ലാസുകാരന്‍റെ ജാമ്യാപേക്ഷ തള്ളി. ഗുരുഗ്രാം കോടതിയാണ് അപേക്ഷ തള്ളിയത്. 

പ്രതിക്ക് ജുവനൈല്‍ എന്ന പരിഗണന നല്‍കരുതെന്നും ജാമ്യാപേക്ഷയുടെ മേലുള്ള വാദത്തില്‍ കോടതിയില്‍ ഉയര്‍ന്നു. എന്നാല്‍, കൊലപാതകവുമായി ബന്ധപ്പെട്ട ഗൂഢാലോചന പുറത്തു വരാതിരിക്കാന്‍ തങ്ങളുടെ മകനെ കുടുക്കിയതാണെന്നാണ് പ്രതിയുടെ മാതാപിതാക്കളുടെ വാദം. അതേസമയം, കേസില്‍ അന്വേഷണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്ന് സിബിഐ കോടതിയെ അറിയിച്ചു. 

സെപ്റ്റംബര്‍ എട്ടിനായിരുന്നു റയാന്‍ ഇന്‍റര്‍നാഷണല്‍ സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ പ്രദ്യുമന്‍ ഠാക്കുറിനെ സ്കൂള്‍ ടോയ്ലറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കേസില്‍ ആദ്യം അറസ്റ്റിലായത് സ്കൂള്‍ ബസ് കണ്ടക്ടറായിരുന്നു. എന്നാല്‍, സിബിഐ കേസ് ഏറ്റെടുത്തതോടെ നിര്‍ണായക വഴിത്തിരിവുകളുണ്ടായി. 

പരീക്ഷ മാറ്റി വയ്ക്കുന്നതിന് വേണ്ടി പതിനൊന്നാം ക്ലാസ് വിദ്യാര്‍ത്ഥി പ്രദ്യുമനെ കൊല ചെയ്യുകയായിരുന്നെന്ന ഞെട്ടിക്കുന്ന കണ്ടെത്തലാണ് സിബിഐ നടത്തിയത്. തുടര്‍ന്ന്, ജുവനൈലായ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഒരു അഭിഭാഷകന്‍റെ മകനാണ് പ്രതിയായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി. 

Trending News