Sandeshkhali Violence: സന്ദേശ്ഖാലി കേസിലെ മുഖ്യപ്രതി തൃണമൂൽ നേതാവ് ഷാജഹാൻ ഷെയ്ഖ് അറസ്റ്റിൽ

Shah Jahan Sheikh Arrest: ഒളിവിലായിരുന്ന ഷാജഹാൻ ഷെയ്ഖിനെ പശ്ചിമ ബംഗാൾ പോലീസ് അറസ്റ്റ് ചെയ്തു. ജനുവരി അഞ്ച് മുതൽ ഒളിവിലായിരുന്ന ഷാജഹാൻ ഷെയ്ഖിനെ ഇന്നലെ രാത്രി വൈകിയാണ് അറസ്റ്റ് ചെയ്തത്. 

Written by - Zee Malayalam News Desk | Last Updated : Feb 29, 2024, 08:43 AM IST
  • പശ്ചിമബംഗാളിലെ സന്ദേശ്ഖാലിയില്‍ നടന്ന അതിക്രമങ്ങളില്‍ മുഖ്യപ്രതി ശൈഖ് ഷാജഹാന്‍ അറസ്റ്റിൽ
  • ളിവിലായിരുന്ന ഷാജഹാൻ ഷെയ്ഖിനെ പശ്ചിമ ബംഗാൾ പോലീസ് അറസ്റ്റ് ചെയ്തു
  • ജനുവരി അഞ്ച് മുതൽ ഒളിവിലായിരുന്ന ഷാജഹാൻ ഷെയ്ഖിനെ ഇന്നലെ രാത്രി വൈകിയാണ് അറസ്റ്റ് ചെയ്തത്
Sandeshkhali Violence: സന്ദേശ്ഖാലി കേസിലെ മുഖ്യപ്രതി തൃണമൂൽ നേതാവ് ഷാജഹാൻ ഷെയ്ഖ് അറസ്റ്റിൽ

കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ സന്ദേശ്ഖാലിയില്‍ നടന്ന അതിക്രമങ്ങളില്‍ മുഖ്യപ്രതിയായ തൃണമൂല്‍ നേതാവ് ശൈഖ് ഷാജഹാന്‍ (Shah Jahan Sheikh) അറസ്റ്റിൽ. സ്ത്രീകള്‍ക്കെതിരായ ലൈംഗികാതിക്രമം അവരുടെ  ഭൂമി കൈയേറ്റം തുടങ്ങിയ ആരോപണങ്ങളാണ് ഷാജഹാന്‍ ശൈഖിനും കൂട്ടാളികള്‍ക്കുമെതിരെയുള്ളത്. 

Also Read: ഹൈവേ യാത്രക്കാര്‍ ശ്രദ്ധിക്കുക, ഫാസ്ടാഗ് KYC അപ്ഡേറ്റ് ചെയ്യാനുള്ള സമയപരിധി ഉടന്‍ അവസാനിക്കും

ഒളിവില്‍ കഴിഞ്ഞിരുന്ന ഷാജഹാനെ നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയില്‍ നിന്നും ഇന്നലെ അര്‍ധരാത്രിയോടെയാണ് ബംഗാള്‍ പോലീസിന്റെ പ്രത്യേക സംഘം പിടികൂടിയത്.  ഇയാൾ 55 ദിവസമായി ഒളിവിലായിരുന്നു. ഇയാള്‍ക്കെതിരെ ബംഗാളിലുടനീളം വ്യാപകമായ പ്രതിഷേധമാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ഉയര്‍ത്തിയത്. അറസ്റ്റ് എപ്പോൾ, എവിടെ നടന്നുവെന്നതിൻ്റെ വ്യക്തമായ വിശദാംശങ്ങൾ ഇന്ന് രാവിലെ ഒമ്പത് മണിക്ക് നടക്കുന്ന വാർത്താ സമ്മേളനത്തിൽ പോലീസ് ഉദ്യോഗസ്ഥർ അറിയിക്കും.  ഷാജഹാന്‍ ശൈഖിനെ അറസ്റ്റ്‌ചെയ്യാന്‍ സംസ്ഥാന പോലീസിനുപുറമേ ഇഡിക്കും സിബിഐക്കും അധികാരമുണ്ടെന്ന് കല്‍ക്കട്ട ഹൈക്കോടതി കഴിഞ്ഞ ദിവസം ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് ബംഗാള്‍ പോലീസ് ഇയാളെ പിടികൂടിയത്.

Also Read: ഹോളിക്ക് മുൻപ് ത്രിഗ്രഹി യോഗം; ഈ രാശിക്കാർക്ക് ലഭിക്കും അപരാധനം ഒപ്പം പദവിയും!

ഷാജഹാന്‍ ശൈഖിന്റെ അനുയായികള്‍ സ്തീകളെ പാര്‍ട്ടി ഓഫീസില്‍ കൊണ്ടുപോയി ദിവസങ്ങളോളം ലൈംഗികമായിപീഡിപ്പിക്കുന്നുവെന്നാണ് പ്രദേശത്തെ സ്ത്രീകളുടെ ഗുരുതര ആരോപണം. ഭീഷണിപ്പെടുത്തി തങ്ങളുടെ ഭൂമി കൈവശപ്പെടുത്തുന്നുവെന്നും ജോലിചെയ്യിച്ച ശേഷം കൂലിനല്‍കാതെ മര്‍ദിക്കുന്നുവെന്നും സ്ത്രീകള്‍ പരാതി നൽകിയിട്ടുണ്ട്. ഷാജഹാന്‍ ശൈഖ് ഒളിവിൽ പോയതോടെ നിരവധി സ്ത്രീകളാണ് ഇയാൾക്കെതിരെ ആരോപണവുമായി മുന്നോട്ടെത്തിയത്. 

നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.  

Trending News