Surya Shani Shukra Yuti: ജ്യോതിഷപ്രകാരം കുംഭ രാശിയിൽ സൂര്യ-ശുക്ര-ശനി സംഗമത്തിലൂടെ ത്രിഗ്രഹി യോഗം ഉണ്ടാകാൻ പോകുകയാണ്. ഇതിലൂടെ ചില രാശിക്കാരുടെ ഭാഗ്യം തെളിയും.
Trigrahi Yoga In Aquarius: ജ്യോതിഷപ്രകാരം ഗ്രഹങ്ങളുടെ രാജാവ് എന്നറിയപ്പെടുന്ന സൂര്യനും ന്യായത്തിന്റെ ദേവൻ എന്നറിയപ്പെടുന്ന ശനിയും കുംഭ രാശിയിലാണ്. ഇനി മാർച്ച് 7 ന് ധനസമ്പത്തിന്റെ ധാതാവ് ശുക്രൻ കുംഭത്തിൽ പ്രവേശിക്കും
ജ്യോതിഷപ്രകാരം കുംഭ രാശിയിൽ സൂര്യ-ശുക്ര-ശനി സംഗമത്തിലൂടെ ത്രിഗ്രഹി യോഗം ഉണ്ടാകാൻ പോകുകയാണ്. ഇതിലൂടെ ചില രാശിക്കാരുടെ ഭാഗ്യം തെളിയും.
ജ്യോതിഷപ്രകാരം ഗ്രഹങ്ങളുടെ രാജാവ് എന്നറിയപ്പെടുന്ന സൂര്യനും ന്യായത്തിന്റെ ദേവൻ എന്നറിയപ്പെടുന്ന ശനിയും കുംഭ രാശിയിലാണ്. ഇനി മാർച്ച് 7 ന് ധനസമ്പത്തിന്റെ ധാതാവ് ശുക്രൻ കുംഭത്തിൽ പ്രവേശിക്കും. ഇതിലൂടെ കുംഭ രാശിയിൽ സൂര്യ ശനി ശുക്ര സംഗമം ഉണ്ടാകുകയും അതുവഴി തിഗ്രഹ യോഗം രൂപപ്പെടുകയും ചെയ്യും.
ഈ യോഗം കുംഭ രാശിയിൽ 30 വർഷങ്ങൾക്ക് ശേഷമാണ് ഉണ്ടാകുന്നത്. അതുകൊണ്ടുതന്നെ ഈ യോഗത്തിലൂടെ ചില രാശിക്കാരുടെ ഭാഗ്യം തെളിയും ഒപ്പം വൻ ധനനേട്ടവും ഉണ്ടാകും. ആ ലക്കി രാശികൾ ഏതൊക്കെ അറിയാം...
മകരം (Capricorn): മകരം രാശിക്കാർക്ക് ത്രിഗ്രഹ യോഗം വളരെയധികം നേട്ടങ്ങൾ നൽകും. കാരണം സൂര്യ ശനി ശുക്ര സംഗമം നിങ്ങളുടെ രാശിയുടെ ധന വാണി ഭവനത്തിലാണ് സൃഷ്ടിക്കാൻ പോകുന്നത്. അതുപോലെ ജോലിയിലും ബിസിനസിലെ നേട്ടങ്ങൾ ഉണ്ടാകുന്നത് മൂലം നിങ്ങൾക്ക് മാനസിക സന്തോഷവും ലഭിക്കും. ആത്മവിശ്വാസവും വർധിക്കും. നിങ്ങളുടെ സംസാരം ഏവരെയും ആകർഷിക്കും. ജോലി ബിസിനസ് മാർക്കറ്റിങ് കമ്മ്യൂണിക്കേഷൻ കല വിദ്യാഭ്യാസം എന്നീ മേഖലകളിലുള്ളവർക്ക് ഈ സമയം ശരിക്കും അടിപൊളിയാണ്.
ഇടവം (Taurus): ത്രിഗ്രഹി യോഗം ഇടവ രാശിക്കാരുടെ വരുമാനത്തിലും നിക്ഷേപത്തിലും വാൻ നേട്ടങ്ങൾ നൽകും. കാരണം ഈ യോഗം നിങ്ങളുടെ രാശിയുടെ പതിനൊന്നാം ഭാവത്തിലാണ് നടക്കാൻ പോകുന്നത്. അതുകൊണ്ടുതന്നെ നിങ്ങൾക്ക് വരുമാനത്തിൽ അപ്രതീക്ഷിതമായ നേട്ടങ്ങൾ വന്നുചേരും. വരുമാനത്തിനുള്ള പലവിധ സ്രോതസുകളും തുറക്കും. അതുപോലെ കൂട്ടുകാരിൽ നിന്നും എല്ലാവിധ സഹകരണങ്ങളും ഉണ്ടാകും. കുടുംബം ക്ദടെയുണ്ടാകും. എക്സ്പോർട്ട് ഇമ്പോർട്ട് വ്യാപാരം ചെയ്യുന്നവർക്ക് വലിയ ലാഭം ഉണ്ടാകും. ഷെയർ മാർക്കറ്റിൽ ഇവർക്ക് നേട്ടമുണ്ടാകും.
മിഥുനം (Gemini): സൂര്യ ശനി ശുക്ര സംഗമം മിഥുന രാശിക്കാരായ ജാതകർക്ക് അനുകൂല നേട്ടങ്ങൾ ഉണ്ടാകും. ഈ സംയോഗം നിങ്ങളുടെ രാശിയുടെ ഒൻപതാം ഭാവത്തിലാണ് നടക്കുന്നത്. ഇതിലൂടെ ജീവിതത്തിലെ സുഖ സൗകര്യങ്ങൾ വർധിക്കും. ജോലിയുമായി ബന്ധപ്പെട്ട് ഒരു യാത്രയ്ക്ക് യോഗമുണ്ടാകും. നിങ്ങൾക്ക് മതപരമായ ചടങ്ങുകളിൽ പങ്കെടുക്കാൻ യോഗമുണ്ടാകും. വിദ്യാർത്ഥികൾക്കും ഈ യോഗം വിദ്യാവിജയം പോലുള്ള നിരവധി ഗുൻനഗൽ നൽകും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)