ഉത്തര്‍പ്രദേശ്: ശിശുമരണവും മുഖ്യമന്ത്രിയുടെ വിവാദ പ്രസ്താവനയും

ഗോ​​​​ര​​​​ഖ്പു​​​​രി​​​​ലെ ബി​​​​ആ​​​​ർ​​​​ഡി മെ​​​​ഡി​​​​ക്ക​​​​ൽ കോ​​​​ള​​​​ജ് ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ല്‍നിന്നും മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിക്കുന്ന വാര്‍ത്തകളാണ് അനുദിനം പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. ഇക്കഴിഞ്ഞ ദിവസം പുറത്ത് വന്ന റിപ്പോര്‍ട്ട് അനുസരിച്ച് ഗോ​​​​ര​​​​ഖ്പു​​​​രി​​​​ലെ ബി​​​​ആ​​​​ർ​​​​ഡി മെ​​​​ഡി​​​​ക്ക​​​​ൽ കോ​​​​ള​​​​ജ് ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ ഈ ​​​​മാ​​സം ഇ​​​തു​​​വ​​​രെ 296 പി​​​ഞ്ചു​​​കു​​​​ട്ടി​​​​ക​​​​ൾ മരണപ്പെട്ടു. ഈ വര്‍ഷം ആകെ 1256 പി​​​ഞ്ചു​​​കു​​​​ട്ടി​​​​കള്‍ക്കാണ് ഈ ആശുപത്രിയില്‍ ജീവന്‍ നഷ്ടപ്പെട്ടത്.

Last Updated : Aug 31, 2017, 02:39 PM IST
ഉത്തര്‍പ്രദേശ്: ശിശുമരണവും മുഖ്യമന്ത്രിയുടെ വിവാദ പ്രസ്താവനയും

ലക്നൌ: ഗോ​​​​ര​​​​ഖ്പു​​​​രി​​​​ലെ ബി​​​​ആ​​​​ർ​​​​ഡി മെ​​​​ഡി​​​​ക്ക​​​​ൽ കോ​​​​ള​​​​ജ് ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ല്‍നിന്നും മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിക്കുന്ന വാര്‍ത്തകളാണ് അനുദിനം പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. ഇക്കഴിഞ്ഞ ദിവസം പുറത്ത് വന്ന റിപ്പോര്‍ട്ട് അനുസരിച്ച് ഗോ​​​​ര​​​​ഖ്പു​​​​രി​​​​ലെ ബി​​​​ആ​​​​ർ​​​​ഡി മെ​​​​ഡി​​​​ക്ക​​​​ൽ കോ​​​​ള​​​​ജ് ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ ഈ ​​​​മാ​​സം ഇ​​​തു​​​വ​​​രെ 296 പി​​​ഞ്ചു​​​കു​​​​ട്ടി​​​​ക​​​​ൾ മരണപ്പെട്ടു. ഈ വര്‍ഷം ആകെ 1256 പി​​​ഞ്ചു​​​കു​​​​ട്ടി​​​​കള്‍ക്കാണ് ഈ ആശുപത്രിയില്‍ ജീവന്‍ നഷ്ടപ്പെട്ടത്.

ഉത്തര്‍ പ്രദേശ്‌ മുഖ്യമന്ത്രി യോഗി ആ​​​​ദി​​​​ത്യ​​​​നാ​​​​ഥി​​​​ന്‍റെ മ​​​​ണ്ഡ​​​​ല​​​​ത്തിലാണ് ഈ സംഭവങ്ങള്‍ നടക്കുന്നത് എന്നതും ദേശീയ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. 

ഇതിനിടെ ലക്‌നോവില്‍ ഒരു പൊതു ചടങ്ങിനിടെ മുഖ്യമന്ത്രിയുടെ നടത്തിയ പ്രസ്താവന വിവാദമായി. "ഇനിയിപ്പോ സ്വന്തം മക്കളുടെ പരിപാലനവും ജനങ്ങള്‍ സര്‍ക്കാറിനെ ഏല്‍പിക്കുമോ? ആളുകള്‍ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കാന്‍ ഇഷ്ടപ്പെടുന്നില്ല. കുട്ടികള്‍ക്ക് ഒന്നോ രണ്ടോ വയസ്സായിക്കഴിഞ്ഞാല്‍ അവരെ പരിപാലിക്കാനും ഇനി സര്‍ക്കാറിനെ ഏല്‍പിക്കുമെന്നാണ് തോന്നുന്നത്" ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു

എന്നാല്‍ മുഖ്യമന്ത്രിയുടെ ഈ പ്രസ്താവനക്കെതിരെ കടുത്ത വിമര്‍ശനമുയരുകയാണ്. മുഖ്യമന്ത്രിയുടെ പ്രസ്താവന അങ്ങേയറ്റം നിരുത്തരവാദിത്തപരമാണെന്ന് എ.എ.പി ലക്‌നോ ഘടകം നേതാവ് വൈഭവ് മഹേശ്വരി കുറ്റപ്പെടുത്തി. 

അപകീര്‍ത്തിപരമായ പ്രസ്താവനയാണ് മുഖ്യമന്ത്രിയുടേതെന്ന് യു.പി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാജ് ബബ്ബാര്‍ പറഞ്ഞു. ഇത്തരം ചിന്തകള്‍ വെച്ചു പുലര്‍ത്തുന്നവര്‍ക്ക് മുഖ്യമന്ത്രിയായി തുടരാന്‍ അര്‍ഹതയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Trending News