Dog Attack: 8 മാസം പ്രായമുള്ള പെൺകുഞ്ഞിനെ തെരുവ് നായ്ക്കള്‍ കടിച്ചു കൊന്നു

കുട്ടിയെ റോഡരികില്‍ കിടത്തി മാതാപിതാക്കള്‍ പണിയില്‍ ഏര്‍പ്പെട്ടിരുന്ന സമയത്താണ്  കുഞ്ഞിനെ നായ്ക്കള്‍ ആക്രമിച്ചത്. 

Written by - Zee Malayalam News Desk | Last Updated : Oct 18, 2022, 12:00 PM IST
  • കുട്ടിയെ റോഡരികില്‍ കിടത്തി മാതാപിതാക്കള്‍ പണിയില്‍ ഏര്‍പ്പെട്ടിരുന്ന സമയത്താണ് കുഞ്ഞിനെ നായ്ക്കള്‍ ആക്രമിച്ചത്.
Dog Attack: 8 മാസം പ്രായമുള്ള പെൺകുഞ്ഞിനെ തെരുവ് നായ്ക്കള്‍ കടിച്ചു കൊന്നു

Noida: 8 മാസം പ്രായമുള്ള പെൺകുഞ്ഞിനെ വളഞ്ഞാക്രമിച്ച്  തെരുവ് നായ്ക്കള്‍.  നോയിഡ സെക്ടർ 39 പോലീസ് സ്റ്റേഷൻ പരിധിയിലെ ലോട്ടസ് ബൊളിവാർഡ് സൊസൈറ്റിയിലാണ് സംഭവം.

തെരുവ് നായ്ക്കളുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ 8 മാസം പ്രായമുള്ള കുഞ്ഞ് ചികിത്സയ്ക്കിടെ തിങ്കളാഴ്‌ച വൈകുന്നേരം മരണത്തിന് കീഴടങ്ങി. 

Also Read:  Crime: അച്ഛനെയും അമ്മയെയും കുത്തിപ്പരിക്കേൽപ്പിച്ചു; മകനെ പോലീസ് പിടികൂടിയത് വെടിയുതിർത്ത്

സെക്ടർ-100ൽ സ്ഥിതി ചെയ്യുന്ന 'ലോട്ടസ് ബൊളിവാർഡ്' സൊസൈറ്റിയിൽ റോഡ് നിർമ്മാണ പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. ദിവസക്കൂലിക്ക് പണിയെടുക്കുന്ന രാജേഷ് കുമാറും ഭാര്യ സ്വപ്നയും എട്ട് മാസം പ്രായമുള്ള കുഞ്ഞിനൊപ്പം അവിടെ ജോലിക്ക് വന്നിരുന്നു. കുട്ടിയെ റോഡരികില്‍ കിടത്തി മാതാപിതാക്കള്‍ പണിയില്‍ ഏര്‍പ്പെട്ടിരുന്ന സമയത്താണ്  കുഞ്ഞിനെ നായ്ക്കള്‍ ആക്രമിച്ചത്. ആക്രമണത്തില്‍ കുഞ്ഞിന്‍റെ കുടല്‍വരെ പുറത്തുവന്നിരുന്നു എന്നാണ് റിപ്പോര്‍ട്ട്. കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.  

അതേസമയം, പ്രദേശത്തെ ആളുകള്‍ തെരുവ് നായ്ക്കളുടെ ശല്യം മൂലം വലയുകയാണ്. നിരവധി തവണ അധികൃതര്‍ക്ക് പരാതി നല്‍കിയെങ്കിലും ഫലം കണ്ടില്ല. ക്ലെയിം ചെയ്യാത്ത നായ്ക്കളെ സംബന്ധിച്ച് നിരവധി തവണ നോയിഡ അതോറിറ്റിക്ക് പരാതി നൽകിയിട്ടുണ്ടെങ്കിലും അതോറിറ്റി ഉദ്യോഗസ്ഥർ ശക്തമായ നടപടിയെടുക്കുന്നില്ലെന്നാണ് ആളുകളുടെ പരാതി.  

നായ്ക്കളുടെ ആക്രമണത്തിൽ  കുഞ്ഞ് മരിച്ച സംഭവത്തോടെ ഇവിടെ ആളുകള്‍  പരിഭ്രാന്തിയിലാണ്.  ഇവിടെ കുട്ടികളും സ്ത്രീകളും വീടുകളിൽ നിന്ന് പുറത്തിറങ്ങാൻപോലും ഭയപ്പെടുന്ന സാഹചര്യമാണ്. 

അതേസമയം, തെരുവ് നായ്ക്കളുമായി ബന്ധപ്പെട്ട് പരാതിയൊന്നും ലഭിച്ചിട്ടില്ല എന്നും എന്നാൽ, തെരുവ് നായ്ക്കളെ പിടികൂടാൻ ബന്ധപ്പെട്ട ഏജൻസികളെ അറിയിച്ചിട്ടുണ്ടെന്നും എസിപി പറഞ്ഞു.

അടുത്തിടെ, നായ്ക്കളുടെ ആക്രമണം വര്‍ദ്ധിച്ചതിനാൽ ഗാസിയാബാദ് മുനിസിപ്പൽ കോർപ്പറേഷൻ പ്രദേശവാസികള്‍ക്ക് പിറ്റ്ബുൾ, റോട്ട്‌വീലർ, ഡോഗോ അർജന്റീനോ എന്നീ ഇനങ്ങളെ വളർത്തുമൃഗങ്ങളായി വളർത്തുന്നത് നിരോധിച്ചിരുന്നു. കൂടാതെ, ഗാസിയാബാദിലെ വളർത്തുമൃഗ ഉടമകൾക്കായി പ്രത്യേക മാർഗ്ഗനിർദ്ദേശങ്ങളും പുറപ്പെടുവിച്ചു. മുന്‍പ്,  കാൺപൂർ മുനിസിപ്പൽ കോർപ്പറേഷനും  പഞ്ച്കുള മുനിസിപ്പൽ കോർപ്പറേഷനും നഗരപരിധിക്കുള്ളിൽ പിറ്റ്ബുൾ, റോട്ട്‌വീലർ ഇനത്തിലുള്ള നായ്ക്കളെ  നിരോധിച്ചിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News