മുസ്ലീം സംസ്കൃത അധ്യാപകന് പിന്തുണയുമായി RSS!

ബനാറസ് ഹിന്ദു സര്‍വകലാശാലയില്‍ സംസ്‌കൃതം പഠിപ്പിക്കാനെത്തിയ മുസ്ലിം അധ്യാപകനായ ഫിറോസ്‌ ഖാന് പിന്തുണയുമായി RSS. 

Last Updated : Nov 23, 2019, 02:21 PM IST
  • RSS അനുബന്ധ സംഘടനയായ സംസ്കൃത ഭാരതിയാണ് അധ്യാപകന് പിന്തുണ നല്‍കി രംഗത്തെത്തിയിരിക്കുന്നത്.
  • പ്രതിഷേധ സമരം അവസാനിപ്പിച്ച വിദ്യാര്‍ത്ഥികള്‍ ക്ലാസ്​ ബഹിഷ്​കരണം തുടരുകയാണ്.
മുസ്ലീം സംസ്കൃത അധ്യാപകന് പിന്തുണയുമായി RSS!

വാരണസി: ബനാറസ് ഹിന്ദു സര്‍വകലാശാലയില്‍ സംസ്‌കൃതം പഠിപ്പിക്കാനെത്തിയ മുസ്ലിം അധ്യാപകനായ ഫിറോസ്‌ ഖാന് പിന്തുണയുമായി RSS. 

RSS അനുബന്ധ സംഘടനയായ സംസ്കൃത ഭാരതിയാണ് അധ്യാപകന് പിന്തുണ നല്‍കി രംഗത്തെത്തിയിരിക്കുന്നത്. 

'ധർമ്മശാസ്ത്ര'വുമായി ബന്ധപ്പെട്ട് തെറ്റിധാരണ നിലനില്‍ക്കുന്നുണ്ടെന്നും ധര്‍മ്മം എന്നാല്‍ മതം എന്നല്ല അര്‍ത്ഥമെന്നും പത്രക്കുറിപ്പില്‍ സംസ്കൃത ഭാരതി പറയുന്നു. 

സമൂഹത്തിന്‍റെ സുഖമമായ നടത്തിപ്പിന് വേണ്ടി വിവിധ സമയങ്ങളിൽ വിവിധ ഭരണഘടനകൾ ഉണ്ടായിട്ടുണ്ടെന്നും അവര്‍ പറയുന്നു.

അന്ന് അവയെ 'ധര്‍മ്മശാസ്ത്രം' എന്നും ഇന്നതിനെ നിയമമെന്നും പറയുന്നു. -സംസ്കൃത ഭാരതിയുടെ പത്രക്കുറിപ്പില്‍ പറയുന്നു. എന്നാല്‍, പ്രതിഷേധ സമരം അവസാനിപ്പിച്ച വിദ്യാര്‍ത്ഥികള്‍ ക്ലാസ്​ ബഹിഷ്​കരണം തുടരുകയാണ്. 

തങ്ങള്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക്​ 10 ദിവസത്തിനകം സര്‍വകലാശാല അധികൃതര്‍ മറുപടി നല്‍കിയില്ലെങ്കില്‍ സമരം പുനരാരംഭിക്കുമെന്നാണ് വിദ്യാര്‍ത്ഥികളുടെ നിലപാട്. 

അസിസ്റ്റന്‍റ് പ്രൊഫസര്‍ ഫിറോസ് ഖാനെയാണ് സംസ്‌കൃതം അധ്യാപകനായി നിയമിച്ചത്. രാജസ്ഥാന്‍ സ്വദേശിയായ ഖാന്‍റെ പിതാവും സംസ്‌കൃത പണ്ഡിതനാണ്. 

ഫിറോസ് ഖാന്‍റെ നിയമനം റദ്ദാക്കി പുതിയ അധ്യാപകനെ വയ്ക്കണമെന്നാണ് വിദ്യാര്‍ത്ഥികളുടെ ആവശ്യം. 

പ്രത്യേക മതവിഭാഗത്തിലെ വ്യക്തികള്‍ക്ക് എതിരെയല്ല പ്രതിഷേധമെന്നും പരമ്പരാഗത കാര്യങ്ങളില്‍ മാറ്റമുണ്ടാക്കുന്നത് അംഗീകരിക്കാനാകില്ലെന്നുമാണ് സമരക്കാര്‍ പറയുന്നത്.  

വിഷയം ദേശീയ മാധ്യമങ്ങളിലും സാമൂഹിക മാധ്യമങ്ങളിലും ചര്‍ച്ചയായതോടെ വിദ്യാര്‍ഥി സമരം അവസാനിപ്പിക്കാന്‍ ഇടപെടണമെന്ന്​ പ്രധാനമന്ത്രിയുടെ ഓഫിസ്​ മാനവ വിഭവശേഷി വികസന മന്ത്രാലയത്തോട്​ നിര്‍ദേശിച്ചിരുന്നു. 

തുടര്‍ന്ന്​ സമരരംഗത്തുള്ള വിദ്യാര്‍ഥികളുമായി നടത്തിയ ചര്‍ച്ചയിലാണ്​ ഒത്തുതീര്‍പ്പിലെത്തിയതെന്ന്​ സര്‍വകലാശാല വക്താവ്​ രാജേഷ്​ സി൦ഗ്​ പറഞ്ഞു.

Trending News