Video: ബിയര്‍ പ്രേമികളുടെ നെഞ്ചു തകര്‍ക്കും ഈ കാഴ്ച!

ആ കാഴ്ച ഏത് മദ്യപാനിയുടെയും നെഞ്ച് തകര്‍ക്കും. കാരണം ആ ദൃശ്യങ്ങള്‍ അത്രയ്ക്ക് സങ്കടകരം തന്നെ. 

Last Updated : Sep 22, 2018, 03:37 PM IST
Video: ബിയര്‍ പ്രേമികളുടെ നെഞ്ചു തകര്‍ക്കും ഈ കാഴ്ച!

ആ കാഴ്ച ഏത് മദ്യപാനിയുടെയും നെഞ്ച് തകര്‍ക്കും. കാരണം ആ ദൃശ്യങ്ങള്‍ അത്രയ്ക്ക് സങ്കടകരം തന്നെ. 

മദ്യത്തിന്‍റെ വില ഏറിവരുന്ന ഇന്നത്തെക്കാലത്ത്, ഒരിത്തിരി മദ്യത്തിനുവേണ്ടി പോക്കറ്റ് കാലിയാക്കേണ്ടി വരുന്ന സത്യസന്ധനായ ഒരു മദ്യപാനിയെ സംബന്ധിച്ചിടത്തോളം സഹിക്കാവുന്നതല്ല ആ കാഴ്ചകള്‍...

സംഭവം നടന്നിരിക്കുന്നത് രാജസ്ഥാനിലെ കിഷന്‍ഗഢ് ജില്ലയിലാണ്. നിറയെ ബിയര്‍ കുപ്പികള്‍ നിറച്ച കാര്‍ട്ടണുമായി വന്ന ട്രക്ക്, ടോള്‍ പ്ലാസയില്‍ ഇടിച്ച് മറിഞ്ഞു. റോഡു മുഴുവന്‍ ബിയര്‍ പ്രളയം... 

ടോള്‍ പ്ലാസയില്‍ ഇടിച്ച ട്രക്കില്‍നിന്നും ഒരു കുപ്പി ബിയര്‍ പോലും അവശേഷിക്കാതെ, മൊത്തം നുരഞ്ഞു പൊന്തി റോഡിലൂടെ ഒഴുകുന്ന കാഴ്ച ഏത് മദ്യപാനിയുടെയും ഹൃദയം തകര്‍ക്കും...

വെള്ളിയാഴ്ച വൈകുന്നേരം മൂന്നുമണിയോടെയാണ് ജയ്പുര്‍ അജ്മീര്‍ ദേശീയപാതയിലെ ടോള്‍ പ്ലാസയിലേയ്ക്ക് ബിയറുമായി വന്ന ട്രാക്ക് ഇടിച്ചു കയറിയത്. ഇടിയുടെ ആഘാതത്തില്‍ നിമിഷനേരം കൊണ്ട് ബിയര്‍കുപ്പികള്‍ പൊട്ടി. നുരഞ്ഞു പൊന്തി പുറത്തേക്ക് ഒഴുകിയ ബിയര്‍ സമീപത്തു കിടന്നിരുന്ന എസ്‌യുവിയെ പോലും മുക്കി കളഞ്ഞു. 

ഇടിയെ തുടര്‍ന്ന് ടോള്‍ പ്ലാസ ഏതാണ്ട് പൂര്‍ണമായും തകര്‍ന്നു. ബിയര്‍ പൂര്‍ണ്ണമായും നഷ്ടപ്പെട്ടുവെങ്കിലും, ട്രക്കിന്‍റെ ഡ്രൈവര്‍ പരിക്കുകളോടെ രക്ഷപെട്ടു.

 

 

Trending News