Union Budget 2022 | കാർഷിക രംഗത്തെ നവീകരണമാണ് ബജറ്റിന്റെ ലക്ഷ്യം: പ്രധാനമന്ത്രി നരേന്ദ്ര മോദി

ബജറ്റ് നിരവധി കടമ്പകൾ കടന്ന് ഇന്ത്യയെ ആധുനിക വൽക്കരണത്തിലേക്കെത്തിക്കുമെന്ന് പ്രധാനമന്ത്രി

Written by - Zee Malayalam News Desk | Last Updated : Feb 2, 2022, 02:50 PM IST
  • ഈ ബജറ്റ് നിരവധി കടമ്പകൾ കടന്ന് ഇന്ത്യയെ ആധുനിക വൽക്കരണത്തിലേക്കെത്തിക്കുമെന്ന് പ്രധാനമന്ത്രി കൂട്ടിച്ചേർക്കുകയും ചെയ്തു.
  • ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ വിപുലപ്പെടുത്തുന്നു തീരുമാനങ്ങളായിരുന്നു കഴിഞ്ഞ 7 വർഷമായി എടുത്തിരുന്നത്.
  • അതിന് മുമ്പ് ഇന്ത്യയുടെ ജിഡിപി 1.10 ലക്ഷം കോടി രൂപയായിരുന്നു.
  • ഇന്ന് രാജ്യത്തിന്റെ ജിഡിപി ഏകദേശം 2.3 ലക്ഷം കോടി രൂപയാണെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.
Union Budget 2022 | കാർഷിക രംഗത്തെ നവീകരണമാണ് ബജറ്റിന്റെ ലക്ഷ്യം: പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂ ഡൽഹി ; ഇന്ത്യൻ കാർഷിക മേഖലയെ നവീകരിക്കുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി (PM Narendra Modi). "ജൈവ കൃഷി തുടങ്ങിയവ മുന്നോട്ട് വെച്ച് ഇന്ത്യൻ കാർഷിക മേഖലയെ നവീകരിക്കുകയെന്നതാണ് ബജറ്റിലെ പ്രധാനലക്ഷ്യം. ഇത് കൃഷി കൂടുതൽ ലാഭകരമാക്കും. കിസാൻ ഡ്രോണുകളും മറ്റ് യന്ത്രങ്ങളും കർഷകർക്ക് ന്യായമായ വിലയ്ക്ക് ലഭ്യമാക്കും" ബിജെപിയുടെ ആത്മനിർഭർ അർത്ഥവ്യവസ്ഥ എന്ന പരിപാടിയിൽ നരേന്ദ്ര മോദി പറഞ്ഞു.

"ഈ ബജറ്റ് പാവപ്പെട്ടവർക്കും ഇടത്തരക്കാർക്കും യുവാക്കൾക്കും ഊന്നൽ നൽകുകയും അവർക്ക് അടിസ്ഥാന ആവശ്യങ്ങൾ നൽകുകയും ചെയ്യുന്നു. അടിസ്ഥാന സൗകര്യങ്ങളുടെ പൂർത്തികരണത്തിന്റെ പ്രവർത്തനത്തിലാണ് നമ്മുടെ സർക്കാർ" പ്രധാനമന്ത്രി പറഞ്ഞു.

ALSO READ : Budget 2022 | മൊബൈൽ ഫോണുകൾക്കും വസ്ത്രങ്ങൾക്കും വില കുറയും; ഇന്ധനവില കൂടും, വില കൂടുന്നതും കുറയുന്നതുമായ വസ്തുക്കൾ ഇവയാണ്

ഈ ബജറ്റ് നിരവധി കടമ്പകൾ കടന്ന് ഇന്ത്യയെ ആധുനിക വൽക്കരണത്തിലേക്കെത്തിക്കുമെന്ന് പ്രധാനമന്ത്രി കൂട്ടിച്ചേർക്കുകയും ചെയ്തു. ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ വിപുലപ്പെടുത്തുന്നു തീരുമാനങ്ങളായിരുന്നു കഴിഞ്ഞ 7 വർഷമായി എടുത്തിരുന്നത്. അതിന് മുമ്പ് ഇന്ത്യയുടെ ജിഡിപി 1.10 ലക്ഷം കോടി രൂപയായിരുന്നു. ഇന്ന് രാജ്യത്തിന്റെ ജിഡിപി ഏകദേശം 2.3 ലക്ഷം കോടി രൂപയാണെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. 

2013-14 വർഷം ഇന്ത്യയുടെ കയറ്റുമതി 2.8 ലക്ഷം കോടിയിലായിരുന്നെങ്കിൽ ഇന്ന് അത് 4.7 ലക്ഷം കോടിയിൽ എത്തി നിൽക്കുന്നു എന്ന് പ്രധാമന്ത്രി കൂട്ടിച്ചേർത്തു. സർക്കാരിന്റെ കൂട്ടായ പ്രവർത്തനം കൊണ്ട് ഏകദേശം 9 കോടി വീടുകളാണ് നിർമിച്ചത്. അതോടൊപ്പം ജല ജീവൻ പദ്ധതിയിൽ 5 കോടി കണക്ഷൻ സ്ഥാപിക്കാനും സാധിച്ചുയെന്നും മോദി പറഞ്ഞു.

ALSO READ : Budget 2022 Reaction | 400 വന്ദേ ഭാരത് ട്രെയിനുകള്‍ കേന്ദ്രം പ്രഖ്യാപിച്ചു; കേരളം സില്‍വര്‍ ലൈനില്‍ നിന്നും പിന്‍മാറണം : വി.ഡി സതീശൻ

ഈ വർഷം ബജറ്റിൽ പാവപ്പെട്ടവർക്ക് 80 ലക്ഷം വീടുകൾ നിർമിക്കുന്നതിനായി. ഇതിനായി 48,000 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഇത് അവരെ ദാരിദ്ര്യത്തിൽ നിന്ന് അതിജീവിച്ച് മുന്നോട്ട് കൊണ്ടുപോകാൻ സഹായിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. 

നവീകരിക്കപ്പെട്ടതും ശക്തവുമായ ഒരു ഇന്ത്യയെ കാണാനാണ് ലോകമെമ്പാടുമുള്ളവർ ആഗ്രഹിക്കുന്നത്. രാജ്യത്തെ അതിവേഗം മുന്നോട്ട് കൊണ്ടുപോകുകയും വിവിധ മേഖലകളിൽ അതിനെ ശക്തിപ്പെടുത്തുകയും ചെയ്യേണ്ടത് ഏറ്റവും അത്യന്താപേക്ഷിതമാണെന്ന് മോദി വ്യക്തമാക്കി. 

ALSO READ : Budget 2022 | പൊതു​ഗതാ​ഗതം മെച്ചപ്പെടുത്തും; 25, 000 കിലോമീറ്റർ ലോക നിലവാരമുള്ള പാതകൾ ലക്ഷ്യം

ഇത് പുതിയ അഭിലാഷങ്ങൾ നിറവേറ്റാനാണെന്നും ഇന്ത്യ സ്വയം പര്യാപ്തമാകേണ്ടത് പ്രധാനമാണെന്നും ആ തൂണുകളിൽ ആധുനിക ഇന്ത്യ സൃഷ്ടിക്കപ്പെടേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News