Budget 2022 | മൊബൈൽ ഫോണുകൾക്കും വസ്ത്രങ്ങൾക്കും വില കുറയും; ഇന്ധനവില കൂടും, വില കൂടുന്നതും കുറയുന്നതുമായ വസ്തുക്കൾ ഇവയാണ്

കട്ട് ആൻഡ് പോളിഷ്‍‍‍ഡ് ഡയമണ്ടുകൾക്കും രത്നങ്ങൾക്കുമുള്ള കസ്റ്റംസ് തീരുവ അഞ്ച് ശതമാനമാക്കി കുറച്ചതായും ധനമന്ത്രി വ്യക്തമാക്കി.

Written by - Zee Malayalam News Desk | Last Updated : Feb 1, 2022, 04:05 PM IST
  • ഇ-കൊമേഴ്സിലൂടെ ആഭരണ കയറ്റുമതി ഉയർത്തുന്നതിനായി ജൂൺ മുതൽ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തും
  • ഇന്ധന വില ഉയരും
  • എഥനോൾ ചേർക്കാത്ത ഇന്ധനത്തിന് രണ്ട് രൂപ അധിക എക്സൈസ് തീരുവ ഏർപ്പെടുത്തി
  • എഥനോൾ മിശ്രിത ഇന്ധനം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാ​ഗമായാണ് നടപടി
Budget 2022 | മൊബൈൽ ഫോണുകൾക്കും വസ്ത്രങ്ങൾക്കും വില കുറയും; ഇന്ധനവില കൂടും, വില കൂടുന്നതും കുറയുന്നതുമായ വസ്തുക്കൾ ഇവയാണ്

ന്യൂഡൽഹി: ബജറ്റിൽ ഇലക്ട്രോണിക്സ് പാർട്സുകൾക്ക് കസ്റ്റംസ് തീരുവയിൽ ഇളവ് പ്രഖ്യാപിച്ച് ധനമന്ത്രി നിർമല സീതാരാമൻ. മൊബൈൽ ഫോണുകൾ, മൊബൈൽ ഫോൺ ചാർജർ എന്നിവയ്ക്ക് വില കുറയും. കട്ട് ആൻഡ് പോളിഷ്‍‍‍ഡ് ഡയമണ്ടുകൾക്കും രത്നങ്ങൾക്കുമുള്ള കസ്റ്റംസ് തീരുവ അഞ്ച് ശതമാനമാക്കി കുറച്ചതായും ധനമന്ത്രി വ്യക്തമാക്കി.

ഇ-കൊമേഴ്സിലൂടെ ആഭരണ കയറ്റുമതി ഉയർത്തുന്നതിനായി ജൂൺ മുതൽ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തും. ഇന്ധന വില ഉയരും. എഥനോൾ ചേർക്കാത്ത ഇന്ധനത്തിന് രണ്ട് രൂപ അധിക എക്സൈസ് തീരുവ ഏർപ്പെടുത്തി. എഥനോൾ മിശ്രിത ഇന്ധനം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാ​ഗമായാണ് നടപടി.

വിലകുറഞ്ഞ ഉത്പന്നങ്ങൾ

വസ്ത്രങ്ങൾ
രത്നക്കല്ലുകളും വജ്രങ്ങളും
ഇമിറ്റേഷൻ ആഭരണങ്ങൾ
പെട്രോളിയം ഉൽപന്നങ്ങൾക്ക് ആവശ്യമായ രാസവസ്തുക്കൾ
സ്റ്റീൽ സ്ക്രാപ്പുകൾ
മൊബൈൽ ഫോണുകൾ
മൊബൈൽ ഫോൺ ചാർജറുകൾ

വില കൂടിയ ഉത്പന്നങ്ങൾ

കുട
ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങൾ
ഇന്ധനം

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 
 

Trending News