ദേശീയ പതാക ഉയർത്താത്ത വീടുകളുടെ ചിത്രമെടുക്കാൻ നിർദേശം; വിവാദത്തിൽ ബിജെപി നേതാവ്

 ദേശീയ പതാക ഉയർത്താത്തവരെ രാജ്യത്തിനു വിശ്വസിക്കാനാവില്ല. ദേശീയ പതാക ഉയർത്തുന്നതിലൂടെ ആരാണ് ദേശീയവാദിയെന്ന് തിരിച്ചറിയാൻ സാധിക്കുമെന്നും ഭട്ട് പറഞ്ഞു. 

Written by - Zee Malayalam News Desk | Last Updated : Aug 13, 2022, 01:59 PM IST
  • 75ാമത് സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് കഴിഞ്ഞ ദിവസം നടന്ന പാർട്ടി പരിപാടിയിലായിരുന്നു ഭട്ടിന്റെ വിവാദ നിർദേശം.
  • ദേശീയ പതാക ഉയർത്താത്തവരെ രാജ്യത്തിനു വിശ്വസിക്കാനാവില്ല.
  • ദേശീയ പതാക ഉയർത്തുന്നതിലൂടെ ആരാണ് ദേശീയവാദിയെന്ന് തിരിച്ചറിയാൻ സാധിക്കുമെന്നും ഭട്ട് പറഞ്ഞു.
ദേശീയ പതാക ഉയർത്താത്ത വീടുകളുടെ ചിത്രമെടുക്കാൻ നിർദേശം; വിവാദത്തിൽ ബിജെപി നേതാവ്

ന്യൂഡൽഹി: ദേശീയ പതാക ഉയർത്താത്ത വീടുകളുടെ ചിത്രമെടുക്കാൻ നിർദേശം നൽകിയ ബിജെപി ഉത്തരാഖണ്ഡ് പ്രസിഡന്റ് മഹേന്ദ്ര ഭട്ടിന്റെ നടപടിയിൽ വിവാദം. 75ാമത് സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് കഴിഞ്ഞ ദിവസം നടന്ന പാർട്ടി പരിപാടിയിലായിരുന്നു ഭട്ടിന്റെ വിവാദ നിർദേശം. ദേശീയ പതാക ഉയർത്താത്തവരെ രാജ്യത്തിനു വിശ്വസിക്കാനാവില്ല. ദേശീയ പതാക ഉയർത്തുന്നതിലൂടെ ആരാണ് ദേശീയവാദിയെന്ന് തിരിച്ചറിയാൻ സാധിക്കുമെന്നും ഭട്ട് പറഞ്ഞു. തുടർന്നാണ് പതാക ഉയർത്താത്ത വീടുകളുടെ ചിത്രമെടുക്കാൻ അണികളോട് നിർദേശിച്ചത്.

നിർദേശം വിവാദമായതോടെ, ബിജെപി പ്രവർത്തകരുടെ വീടുകളെക്കുറിച്ച് മാത്രമാണ് താൻ പറഞ്ഞതെന്ന ന്യായീകരണവുമായി ഭട്ട് രംഗത്തെത്തുകയായിരുന്നു. ആർഎസ്എസ് ആസ്ഥാനത്ത് മുൻപ് ദേശീയ പതാക ഉയർത്തിയിരുന്നില്ലെന്നും ഭട്ടിന്റെ മാനദണ്ഡപ്രകാരം അവരെയും വിശ്വസിക്കാനാവില്ലെന്നും സംസ്ഥാന കോൺഗ്രസ് നേതാവ് കരൺ മഹറ കുറ്റപ്പെടുത്തി.

Har Ghar Tiranga campaign: എളമക്കരയിലെ വസതിയിൽ ദേശീയ പതാക ഉയർത്തി മോഹൻലാൽ

കൊച്ചി:  Har Ghar Tiranga campaign: കൊച്ചി എളമക്കരയിലെ വസതിയിൽ ദേശീയ പതാക ഉയർത്തി പ്രിയ താരം മോഹൻലാൽ. സ്വാതന്ത്ര്യ ദിനത്തിനോടനുബന്ധിച്ച് ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന 'ഹർ ഘർ തിരംഗ'' പ്രചാരണത്തിന് ഇന്ന് തുടക്കം കുറിച്ചതിന്റെ ഭാഗമായാണ് മോഹൻലാൽ വസതിയിൽ ദേശീയ പതാക ഉയർത്തി പരിപാടിയിൽ പങ്കുചേർന്നത്.

ഭാരതത്തിന്റെ 75-ാം സ്വാതന്ത്ര്യ ദിനാഘോഷം രാജ്യമെമ്പാടും ആരംഭിച്ച് കഴിഞ്ഞു. ആസാദി കാ അമൃത് മഹോത്സവ് എന്ന ആഘോഷ പരിപാടിയിൽ താനും പതാക ഉയർത്തികൊണ്ട് പങ്കു ചേരുകയാണ്. ഹർ ഘർ തിരംഗ എന്ന പ്രധാന മന്ത്രിയുടെ പദ്ധതിയെ എല്ലാ പൗരന്മാരും വീടുകളിൽ പതാക ഉയർത്തി കൊണ്ട് ഒരു ആഹ്വാനമായി ഏറ്റെടുക്കണം. നമ്മുടെ രാജ്യത്തിന്റെ പുരോഗതിക്കും നന്നായി മുന്നേറാനും രാജ്യ സ്‌നേഹം ഊട്ടിയുറപ്പിക്കാനും എല്ലാം സാധിക്കട്ടെയെന്നും പതാകയുയർത്തിയ ശേഷം മോഹൻലാൽ പറഞ്ഞു.

ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന 'ഹർ ഘർ തിരംഗ'' പ്രചാരണത്തിന്റെ അടിസ്ഥാനത്തിൽ  രാജ്യവ്യാപകമായി വിപുലമായ ആഘോഷങ്ങൾക്കാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ്തിരിക്കുന്നത്.  20 കോടിയിലധികം വീടുകൾക്ക് മുകളിൽ ത്രിവർണ്ണ പതാക ഉയർത്തുകയാണ് ഈ പരിപാടിയിലൂടെ കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്. ഇന്നു മുതൽ സ്വാതന്ത്ര്യ ദിനം വരെ മൂന്ന് ദിവസങ്ങളിലായിട്ടാണ് പരിപാടി സംഘടിപ്പിക്കുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ നേതൃത്വത്തിൽ നടക്കുന്ന ഈ പരിപാടി സംസ്ഥാനങ്ങളിൽ മുഖ്യമന്ത്രിമാരും, കേന്ദ്ര ഭരണ പ്രദേശങ്ങളിൽ ലെഫ്റ്റനന്‍റ് ഗവർണര്‍മാരുമാണ് ഏകോപിപ്പിക്കുന്നത്. ശരിക്കും പറഞ്ഞാൽ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ഇന്നുമുതൽ മൂന്ന് ദിവസം രാജ്യം ത്രിവർണശോഭയിലായിരിക്കും. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News