Weather Today: വർഷത്തിന്‍റെ അവസാന ദിവസം, കനത്ത മൂടല്‍മഞ്ഞില്‍ മുങ്ങി ഉത്തരേന്ത്യ

Weather Update Today: പുതുവർഷത്തിന് ഒരു ദിവസം മുമ്പ്, ഉത്തരേന്ത്യയുടെ പല ഭാഗങ്ങളും ഇടതൂർന്ന മൂടൽമഞ്ഞാല്‍ മൂടിയിരിയ്ക്കുകയാണ്.  IMD നല്‍കുന്ന മുന്നറിയിപ്പ് അനുസരിച്ച് അടുത്ത കുറച്ച് ദിവസങ്ങളിൽ രാജ്യത്തിന്‍റെ വടക്കൻ ഭാഗങ്ങളിൽ ഇടതൂർന്ന മൂടൽമഞ്ഞ് ഉണ്ടാകാം

Written by - Zee Malayalam News Desk | Last Updated : Dec 31, 2023, 07:36 AM IST
  • ഏറെ സ്വപ്നങ്ങളും പ്രതീക്ഷകളുമായി പുതുവത്സരാഘോഷം പ്ലാന്‍ ചെയ്യുമ്പോള്‍ മഴയും മൂടല്‍മഞ്ഞും എല്ലാം വെള്ളത്തിലാക്കുമോ? കാരണം പല സംസ്ഥാനനങ്ങളിലും IMD മഴ മുന്നറിയിപ്പ് നല്‍കിയിരിയിരിയ്ക്കുകയാണ്.
Weather Today: വർഷത്തിന്‍റെ അവസാന ദിവസം, കനത്ത മൂടല്‍മഞ്ഞില്‍ മുങ്ങി ഉത്തരേന്ത്യ

Weather Update Today: 2023 അവസാന ദിവസം, പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ ആളുകള്‍ ഒരുങ്ങുന്ന അവസരത്തില്‍ വില്ലനാവുകയാണ്‌ കാലാവസ്ഥ. 2023 നോട് ബൈ പറഞ്ഞ്  2024നോട് ഹലോ പറയാന്‍ ഒരുങ്ങുമ്പോള്‍ രാജ്യത്തിന്‍റെ ചില ഭാഗങ്ങള്‍ കനത്ത മൂടല്‍മഞ്ഞില്‍ മുങ്ങുമ്പോള്‍  ചിലയിടങ്ങളില്‍ മഴ മേഘങ്ങള്‍ മൂടുകയാണ്...    

Also Read:  New Year 2024: പുതു വര്‍ഷത്തില്‍ ഇക്കാര്യം ചെയ്തോളൂ, വര്‍ഷം മുഴുവന്‍ ഐശ്വര്യം  
 
ഏറെ സ്വപ്നങ്ങളും പ്രതീക്ഷകളുമായി പുതുവത്സരാഘോഷം പ്ലാന്‍ ചെയ്യുമ്പോള്‍ മഴയും മൂടല്‍മഞ്ഞും എല്ലാം വെള്ളത്തിലാക്കുമോ? കാരണം പല സംസ്ഥാനനങ്ങളിലും IMD മഴ മുന്നറിയിപ്പ് നല്‍കിയിരിയിരിയ്ക്കുകയാണ്. പുതുവര്‍ഷത്തില്‍ ഉത്തരേന്ത്യയില്‍ കനത്ത മൂടല്‍മഞ്ഞ് പ്രവചിക്കുമ്പോള്‍ ചില സംസ്ഥാനങ്ങളില്‍ മഴയ്ക്ക് സാധ്യത എന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (IMD) നല്‍കുന്ന മുന്നറിയിപ്പ്. 

Also Read:  Horoscope Today, December 31: ഈ രാശിക്കാര്‍ ഇന്ന് തൊഴില്‍ രംഗത്ത് നേട്ടങ്ങള്‍ കൈവരിക്കും!! ഇന്നത്തെ രാശിഫലം അറിയാം   
 
പുതുവർഷത്തിന് ഒരു ദിവസം മുമ്പ്, ഉത്തരേന്ത്യയുടെ പല ഭാഗങ്ങളും ഇടതൂർന്ന മൂടൽമഞ്ഞാല്‍ മൂടിയിരിയ്ക്കുകയാണ്.  IMD നല്‍കുന്ന മുന്നറിയിപ്പ് അനുസരിച്ച് അടുത്ത കുറച്ച് ദിവസങ്ങളിൽ രാജ്യത്തിന്‍റെ വടക്കൻ ഭാഗങ്ങളിൽ ഇടതൂർന്ന മൂടൽമഞ്ഞ് ഉണ്ടാകാം. പഞ്ചാബിലെയും പടിഞ്ഞാറൻ ഉത്തർപ്രദേശിലെയും പല പ്രദേശങ്ങളിലും ജനുവരി 4 വരെ ഇടതൂർന്ന മൂടൽമഞ്ഞ് പ്രതീക്ഷിക്കാം. ഹരിയാന, ചണ്ഡീഗഡ്, ഡൽഹി, കിഴക്കൻ ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ തിങ്കളാഴ്ച വരെ കനത്ത മൂടൽമഞ്ഞിന് സാധ്യതയുണ്ട്. പഞ്ചാബ് മുതൽ യുപി വരെ ശീതക്കാറ്റ് ഉണ്ടാകാനുള്ള സാധ്യതയും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പില്‍ പറയുന്നു.   

പഞ്ചാബിന്‍റെ ചില ഭാഗങ്ങളിലും ഹരിയാനയിലെയും ഉത്തർപ്രദേശിലെയും ചില പ്രദേശങ്ങളിലും മധ്യപ്രദേശിലും വടക്കൻ രാജസ്ഥാനിലും ഇന്ന് കനത്ത തണുപ്പ് പ്രവചിക്കപ്പെട്ടിട്ടുണ്ട്. ശനിയാഴ്ച ഡൽഹിയിൽ രേഖപ്പെടുത്തിയ കൂടിയ താപനില 20.3 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 11.8 ഡിഗ്രി സെൽഷ്യസുമായിരുന്നു. എന്നാല്‍ ഡല്‍ഹി NCR ലും പരിസര പ്രദേശങ്ങളിലും ഇന്ന് ഭാഗികമായി മേഘാവൃതമായ ആകാശവും ഇടതൂർന്ന മൂടൽമഞ്ഞും ഉണ്ടാകുമെന്ന് കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നു.

കനത്ത മൂടൽമഞ്ഞ്, ഗതാഗതം തടസപ്പെടുന്നു   

കനത്ത മൂടൽമഞ്ഞ് കാരണം വിമാനങ്ങൾ റദ്ദാക്കുകയും ട്രെയിനുകൾ വൈകി ഓടുകയും ചെയ്യുകയാണ്.  കനത്ത മൂടല്‍മഞ്ഞ്  റെയില്‍, വ്യോമ, റോഡ്‌ ഗതാഗതത്തെ സാരമായി ബാധിച്ചിട്ടുണ്ട്. ശനിയാഴ്ച മോശം കാലാവസ്ഥയെ തുടർന്ന് ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് 80 വിമാനങ്ങൾ വൈകി. അതേസമയം, മൂടൽമഞ്ഞ് കാരണം നിരവധി ട്രെയിനുകൾ വൈകി ഓടുകയും ചില ട്രെയിനുകൾ റദ്ദാക്കുകയും ചെയ്തു.

അടുത്ത 24 മണിക്കൂറിൽ കാലാവസ്ഥ എങ്ങനെയായിരിക്കും?

തമിഴ്‌നാട്, തെക്കൻ കേരളം, ലക്ഷദ്വീപ്, ആൻഡമാൻ നിക്കോബാറിന്‍റെ തെക്കൻ ദ്വീപുകൾ, വടക്കുകിഴക്കൻ ഇന്ത്യ എന്നിവിടങ്ങളിലായി ഒന്നോ രണ്ടോ സ്ഥലങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ റിപ്പോർട്ട്. ഇതിന് പുറമെ പഞ്ചാബ്, ഹരിയാന, യുപി, നോർത്ത് രാജസ്ഥാൻ, ബിഹാർ എന്നിവിടങ്ങളിൽ കനത്ത മൂടൽമഞ്ഞ് ഉണ്ടാകാം. പടിഞ്ഞാറൻ ഹിമാലയം, ജാർഖണ്ഡ്, ഒഡീഷ, വടക്കുകിഴക്കൻ എന്നിവിടങ്ങളിലെ ചില പ്രദേശങ്ങളിൽ ഇടതൂർന്ന മൂടൽമഞ്ഞ് ഉണ്ടാകാം. ഹരിയാന, പഞ്ചാബ്, ഡൽഹി, യുപി എന്നിവിടങ്ങളിലെ ചില പ്രദേശങ്ങളിൽ ഡിസംബർ  31, ജനുവരി 1 , 2  തീയതികളിൽ കനത്ത തണുപ്പ് അനുഭവപ്പെടാൻ സാധ്യതയുണ്ട്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ തമിഴ്‌നാട്ടിൽ നേരിയ തോതിൽ മഴ പെയ്തു. തെക്കൻ കേരളം, ലക്ഷദ്വീപ്, ബീഹാർ, പഞ്ചാബ് എന്നിവിടങ്ങളിൽ ഒന്നോ രണ്ടോ സ്ഥലങ്ങളിൽ നേരിയ മഴ പെയ്തു.  

IMD യുടെ കാലാവസ്ഥാ ബുള്ളറ്റിൻ അനുസരിച്ച്, ഡിസംബർ 31 മുതൽ 2024 ജനുവരി 2 വരെ ഉത്തർപ്രദേശ്, മധ്യപ്രദേശ്, ഛത്തീസ്ഗഢ് എന്നിവിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, കിഴക്കൻ രാജസ്ഥാൻ എന്നിവിടങ്ങളിലും അടുത്ത 2-3 ദിവസങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ട്.

എന്നാല്‍, 2024 ഡിസംബർ 31 മുതൽ ജനുവരി 3 വരെ തെക്കൻ തമിഴ്‌നാട്ടിലും കേരളത്തിലും നേരിയതോ മിതമായതോ ആയ മഴ ലഭിക്കുമെന്ന് IMD പ്രവചിക്കുന്നു. ഡിസംബർ 31, ജനുവരി 1, 2024 തീയതികളിൽ തമിഴ്‌നാടിന്‍റെ തെക്കൻ ഭാഗത്തും കനത്ത മഴയ്ക്ക് സാധ്യതയുണ്ട്.

 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

Trending News