സ്ത്രീധന പീഡനത്തെത്തുടര്‍ന്ന് ദേശീയ കബഡി താരത്തിന്‍റെ ഭാര്യ ആത്മഹത്യ ചെയ്തു

സ്ത്രീധന പീഡനത്തെത്തുടര്‍ന്ന് ദേശീയ കബഡി ചാമ്പ്യന്‍ രോഹിത് ചില്ലാറിന്‍റെ ഭാര്യ ആത്മഹത്യ ചെയ്തു. ദക്ഷിണ ഡല്‍ഹിയിലെ നന്‍ഗോലിയിലെ വീട്ടില്‍ വെച്ചാണ് 27 കാരിയായ ലളിത തൂങ്ങിമരിച്ചത്. 

Last Updated : Oct 19, 2016, 05:48 PM IST
സ്ത്രീധന പീഡനത്തെത്തുടര്‍ന്ന് ദേശീയ കബഡി താരത്തിന്‍റെ ഭാര്യ ആത്മഹത്യ ചെയ്തു

ഡല്‍ഹി: സ്ത്രീധന പീഡനത്തെത്തുടര്‍ന്ന് ദേശീയ കബഡി ചാമ്പ്യന്‍ രോഹിത് ചില്ലാറിന്‍റെ ഭാര്യ ആത്മഹത്യ ചെയ്തു. ദക്ഷിണ ഡല്‍ഹിയിലെ നന്‍ഗോലിയിലെ വീട്ടില്‍ വെച്ചാണ് 27 കാരിയായ ലളിത തൂങ്ങിമരിച്ചത്. 

മാനസികമായും ശാരീരികമായും പീഡനങ്ങള്‍ സഹിക്കവയ്യാതെയാണ് ആത്മഹത്യ ചെയ്യുന്നത് എന്ന് ലളിത വിശദീകരിക്കുന്ന രണ്ടു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള വിഡിയോ കണ്ടെത്തിയിട്ടുണ്ട്.

പ്രോകബഡി ലീഗില്‍ ബംഗളൂരു ബുള്‍സിന്‍റെ താരമാണ് രോഹിത് ചില്ലാര്‍. കഴിഞ്ഞ മാര്‍ച്ചിലായിരുന്നു ഇരുവരുടെയും വിവാഹം. ലളിതയുടെ രണ്ടാം വിവാഹമാണിത്.

രോഹിത് മുംബൈയിലായിരുന്ന സമയത്തായിരുന്നു ലളിതയുടെ ആത്മഹത്യ. 2009 ല്‍ നാവികസേനയില്‍ ജോലി ലഭിച്ച രോഹിതിന് മുംബൈയിലാണ് പോസ്റ്റിങ് ലഭിച്ചത്.  ലളിത മരിക്കുമ്പോള്‍ പീഡനം വ്യക്തമാക്കുന്ന ആത്മഹത്യാക്കുറിപ്പും വീഡിയോയും തെളിവിനായി അവശേഷിപ്പിച്ചുരുന്നുവെന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.

ഭര്‍ത്താവിന്‍റെ വീട്ടുകാര്‍ സ്ത്രീധനം ആവശ്യപ്പെട്ട് തന്നെ നിരന്തരം പീഡിപ്പിച്ചിരുന്നുവെന്ന് ലളിത എഴുതിയ ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു. രോഹിത് കഴിഞ്ഞ ആഴ്ച്ച തന്നോട് വീടുവിട്ടുപോകാന്‍ ആവശ്യപ്പെട്ടുവെന്നും കത്തിലുണ്ട്.  ആത്മഹത്യക്ക് ശേഷം രോഹിതിന്‍റെ മാതാപിതാക്കള്‍ ഒളിവിലാണ്. സംഭവവുമായി ബന്ധപ്പെട്ട് രോഹിതിനെ പൊലീസ് ചോദ്യം ചെയ്തേക്കും.

Trending News