എംബിബിഎസ് പ്രവേശനം കിട്ടിയില്ല: ഭര്‍ത്താവ് ഭാര്യയെ തീകൊളുത്തി കൊന്നു

മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ പരാജയപ്പെട്ട ഭാര്യയെ ഭര്‍ത്താവ് തീകൊളുത്തി കൊന്നു. ഹൈദരാബാദില്‍ ഞായറാഴ്ച രാത്രിയിലാണ് സംഭവം. ഹരികയെയാണ് ഭര്‍ത്താവ് റിഷി കുമാര്‍ കൊന്നത്.

Last Updated : Sep 19, 2017, 01:21 PM IST
എംബിബിഎസ് പ്രവേശനം കിട്ടിയില്ല: ഭര്‍ത്താവ് ഭാര്യയെ തീകൊളുത്തി കൊന്നു

ഹൈദരാബാദ്: മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ പരാജയപ്പെട്ട ഭാര്യയെ ഭര്‍ത്താവ് തീകൊളുത്തി കൊന്നു. ഹൈദരാബാദില്‍ ഞായറാഴ്ച രാത്രിയിലാണ് സംഭവം. ഹരികയെയാണ് ഭര്‍ത്താവ് റിഷി കുമാര്‍ കൊന്നത്.

രണ്ട് വര്‍ഷത്തോളമായി ഋഷി കുമാറിന്‍റെയും ഹരികയുടെയും വിവാഹം കഴിഞ്ഞിട്ട്. ഇതിനിടെ ഹരിക എം.ബി.ബി.എസ് പ്രവേശന പരീക്ഷ എഴുതിയെങ്കിലും പരാജയപ്പെടുകയായിരുന്നു. ഇതിനെ ചൊല്ലി രണ്ട് പേരും തമ്മില്‍ മിക്ക ദിവസങ്ങളിലും വഴക്കുണ്ടാകുമായിരുന്നുവെന്ന് ഹരികയുടെ സഹോദരി വെളിപ്പെടുത്തി. മാത്രമല്ല കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ടും ഋഷി കുമാര്‍ വഴക്കുണ്ടാക്കിയിരുന്നുവെന്ന് ഹരികയുടെ അമ്മ പറഞ്ഞു.

ഹരികയെ താന്‍ കൊലപ്പെടുത്തിയതല്ലെന്നും സീറ്റ് ലഭിക്കാത്തതില്‍ മനം നൊന്ത് അവള്‍ സ്വയം ആത്മഹത്യ ചെയ്തതാണെന്നുമാണ് ഋഷി കുമാര്‍ പറയുന്നത്. ഞായറാഴ്ച ഋഷി കുമാര്‍ തന്നെയാണ് ഹരിക ദേഹമാസകലം മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി ആത്മഹത്യ ചെയ്‌തെന്ന് പെണ്‍കുട്ടിയുടെ അമ്മയെ അറിയിച്ചത്. എന്നാല്‍ ഇത് ആത്മഹത്യയല്ലെന്നും കൊലപാതകമാണെന്ന് തങ്ങള്‍ക്ക് ഉറപ്പുണ്ടെന്നുമാണ് ഹരികയുടെ വീട്ടുകാര്‍ ആരോപിക്കുന്നത്. പെണ്‍കുട്ടിയുടെ ബന്ധുക്കളുടെ പരാതിയില്‍ ഋഷി കുമാറിനെയും മാതാപിതാക്കളെയും പോലീസ് അറസ്റ്റ് ചെയ്തു.

Trending News