Student Death: വയനാട് പൂക്കോട് വെറ്റിനറി സർവകലാശാലയിലെ വിദ്യാർഥിയുടെ മരണം; 12 സീനിയർ വിദ്യാർഥികളെ സസ്പെൻഡ് ചെയ്തു

Student Death Wayanad: തിരുവനന്തപുരം നെടുമങ്ങാട് സ്വദേശികളായ ജയപ്രകാശ്-ഷീബ ദമ്പതികളുടെ മകനായ സിദ്ധാര്‍ത്ഥന്‍ പൂക്കോട് വെറ്റിനറി കോളേജിലെ രണ്ടാം വർഷ വെറ്റിനറി സയൻസ് ബിരുദ വിദ്യാർത്ഥിയായിരുന്നു.

Written by - Zee Malayalam News Desk | Last Updated : Feb 24, 2024, 01:06 PM IST
  • മകനെ മർദ്ദിക്കുകയും പരസ്യ വിചാരണ നടത്തുകയും ചെയ്തതായി പിതാവ് പരാതിപ്പെട്ടിരുന്നു
  • സിദ്ധാർത്ഥൻ്റെ മരണത്തിൽ ഉന്നത തല അന്വേഷണം വേണമെന്ന് കെ എസ് യു ആവശ്യപ്പെട്ടു
Student Death: വയനാട് പൂക്കോട് വെറ്റിനറി സർവകലാശാലയിലെ വിദ്യാർഥിയുടെ മരണം; 12 സീനിയർ വിദ്യാർഥികളെ സസ്പെൻഡ് ചെയ്തു

വയനാട്: പൂക്കോട് വെറ്റിനറി സർവകലാശാലയിലെ വിദ്യാർഥിയുടെ ദുരൂഹ മരണത്തിൽ 12 സീനിയർ വിദ്യാർഥികളെ സസ്പെൻഡ് ചെയ്തു. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി സിദ്ധാർത്ഥൻ്റെ മരണത്തിലാണ് നടപടി. സസ്പെൻഡ് ചെയ്യപ്പെട്ടവർ മകനെ മർദ്ദിക്കുകയും പരസ്യ വിചാരണ നടത്തുകയും ചെയ്തതായി പിതാവ് പരാതിപ്പെട്ടിരുന്നു. സിദ്ധാർത്ഥന്റെ  മരണത്തിൽ ഉന്നത തല അന്വേഷണം വേണമെന്ന് കെ എസ് യു ആവശ്യപ്പെട്ടു.

തിരുവനന്തപുരം നെടുമങ്ങാട് സ്വദേശികളായ ജയപ്രകാശ്-ഷീബ ദമ്പതികളുടെ മകനായ സിദ്ധാര്‍ത്ഥന്‍ പൂക്കോട് വെറ്റിനറി കോളേജിലെ രണ്ടാം വർഷ വെറ്റിനറി സയൻസ് ബിരുദ വിദ്യാർത്ഥിയായിരുന്നു. ഫെബ്രുവരി 18ന് ഉച്ചകഴിഞ്ഞാണ് സിദ്ധാര്‍ത്ഥനെ ഹോസ്റ്റലിലെ ശുചിമുറിയിൽ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

കഴിഞ്ഞ വാലന്റൈൻസ് ദിനത്തില്‍ കോളേജില്‍ വിദ്യാർത്ഥികള്‍ തമ്മില്‍ തർക്കങ്ങള്‍ ഉണ്ടായിരുന്നുവെന്നും സീനിയർ വിദ്യാർഥികൾ ചേർന്ന് സിദ്ധാർത്ഥനെ മർദ്ദിച്ച്‌ കെട്ടിതൂക്കിയെന്നുമാണ് കുടുംബത്തിന്റെ ആരോപണം. അതേസമയം, ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

ALSO READ: ഉത്സവത്തിനിടെ സിപിഎം ലോക്കൽ സെക്രട്ടറിയെ വെട്ടിക്കൊന്നു

സിദ്ധാർത്ഥന്റെ മരണത്തിലെ ദുരൂഹത പുറത്തുകൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് കുടുംബം എഡിജിപിക്ക് പരാതി നല്‍കി. വിദ്യാര്‍ഥിയുടെ മരണത്തില്‍ വിശദമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും സംസ്ഥാന പോലീസ് മേധാവിക്കും കെ എസ് യുവും പരാതി നല്‍കി.

കുറ്റക്കാരായ വിദ്യാര്‍ഥികളെ സംരക്ഷിക്കുന്ന നിലപാടാണ് അധികൃതര്‍ സ്വീകരിച്ചതെന്നും കെ എസ് യു ആരോപിച്ചു. അഖില്‍ കെ, കാശിനാഥൻ ആർഎസ്, അമീൻ അക്ബർ, സിന്റോ ജോണ്‍സണ്‍, ആസിഫ് ഖാൻ, അരുണ്‍ കെ, അജയ് ജെ, സൗദ് റിസാല്‍, അല്‍ത്താഫ് എ, മുഹമ്മദ് ഡാനിഷ് എം, അമല്‍സാൻ, ആദിത്യൻ വി എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News