Airline Ticket Price: കേരളത്തിലെ ജനങ്ങളെ ബാധിക്കുന്ന വിഷയം, വിമാനയാത്രാ നിരക്ക് വര്‍ദ്ധനയില്‍ ഹൈക്കോടതി

Airline Ticket Price:  വിമാനയാത്ര നിരക്ക്  വര്‍ദ്ധന നിയന്ത്രിക്കണമെന്നാവശ്യപ്പട്ട് വ്യവസായിയായ കെ സൈനുൽ ആബ്ദീനാണ് ഹൈക്കോടതിയെ സമീപിച്ചത്.  ഹര്‍ജി കോടതി വെള്ളിയാഴ്ച്ച വീണ്ടും പരിഗണിക്കും.    

Written by - Zee Malayalam News Desk | Last Updated : Oct 12, 2023, 06:51 PM IST
  • വിമാനയാത്രാ നിരക്ക് സാധാരണ ജനങ്ങൾക്ക് താങ്ങാൻ പറ്റാത്ത അവസ്ഥയാണെന്ന് നിരീക്ഷിച്ച കോടതി ഈ വിഷയത്തില്‍ സര്‍ക്കാരിനെയും കക്ഷി ചേര്‍ത്തു.
Airline Ticket Price: കേരളത്തിലെ ജനങ്ങളെ ബാധിക്കുന്ന വിഷയം, വിമാനയാത്രാ നിരക്ക് വര്‍ദ്ധനയില്‍ ഹൈക്കോടതി

Kochi: വിമാനയാത്ര നിരക്ക് വര്‍ദ്ധന നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട്  ഹൈക്കോടതിയില്‍ ഹര്‍ജി. യാത്രാനിരക്ക് തീരുമാനിക്കുന്നതിന് വ്യവസ്ഥ വേണമെന്നും ഹര്‍ജിയില്‍ ആവശ്യം. വിമാനയാത്ര നിരക്ക്  വര്‍ദ്ധന നിയന്ത്രിക്കണമെന്നാവശ്യപ്പട്ട് വ്യവസായിയായ കെ സൈനുൽ ആബ്ദീനാണ് ഹൈക്കോടതിയെ സമീപിച്ചത്.

Also Read:  Tri Grahi Yog 2023: ശുക്രന്‍റെ രാശിയിൽ ത്രിഗ്രഹിയോഗം, ഈ രാശിക്കാർക്ക് സമ്പത്ത് ലഭിക്കും!!  
 
വിമാനയാത്രാ നിരക്ക് സാധാരണ ജനങ്ങൾക്ക് താങ്ങാൻ പറ്റാത്ത അവസ്ഥയാണെന്ന് നിരീക്ഷിച്ച കോടതി ഈ വിഷയത്തില്‍ സര്‍ക്കാരിനെയും കക്ഷി ചേര്‍ത്തു. കേരളത്തിലെ ജനങ്ങളെ ബാധിക്കുന്ന വിഷയമാണെന്നും  സർക്കാരിനും ഇതില്‍ റോളുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.  യാത്രാനിരക്ക് തീരുമാനിക്കുന്നതിന് വ്യവസ്ഥ വേണമെന്നും കോടതി വ്യക്തമാക്കി. ഹര്‍ജി കോടതി വെള്ളിയാഴ്ച്ച വീണ്ടും പരിഗണിക്കും.  

Also Read:  Solar Eclipse 2023: 178 വർഷങ്ങൾക്ക് ശേഷം സൂര്യഗ്രഹണത്തില്‍ അപൂര്‍വ്വ യോഗം!! ഈ 3 രാശിക്കാർക്ക് രാജകീയ സൗഭാഗ്യം   
 
യാതൊരു മാനദണ്ഡവുമില്ലാതെ എയര്‍ലൈനുകള്‍ നിരക്ക് വര്‍ദ്ധിപ്പിക്കുകയാണെന്നും സാധാരണക്കാരായ പ്രവാസികളെ ഇത് സാമ്പത്തിക പ്രതിസന്ധിയിലാക്കുന്നുണ്ടെന്നും ഹർജിക്കാരന്‍ വ്യക്തമാക്കി. ഉത്സവ സീസണുകളിൽ യഥാർഥ നിരക്കിന്‍റെ നാലിരട്ടിവരെ വിമാനക്കമ്പനികൾ ഈടാക്കുന്നതായും ഹർജിയില്‍ പറയുന്നു. 

രണ്ടാം NDA സര്‍ക്കാര്‍ വിമാന യാത്രാ നിരക്ക് പരിധി തീരുമാനിക്കാനുള്ള അധികാരം എയര്‍ലൈനുകള്‍ക്ക് നല്‍കിയതോടെ വിമാന നിരക്ക് കുതിയ്ക്കുകയാണ്. അവധിക്കാലം, ഉത്സവകാലം എന്നിവ മുന്‍കൂട്ടി കണ്ട് ഈ കാലയളവില്‍ വിമാന കമ്പനികള്‍ നിരക്ക് വളരെ മുന്‍പേ വര്‍ദ്ധിപ്പിക്കുന്നത് ഇപ്പോള്‍ പതിവാണ്.  

അതേസമയം, അടുത്തിടെ രക്ഷിതാക്കള്‍ക്കൊപ്പമല്ലാതെ തനിച്ച് യാത്ര ചെയ്യുന്ന കുട്ടികള്‍ക്ക് ഈടാക്കിയിരുന്ന സര്‍വീസ് ചാര്‍ജ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഇരട്ടിയാക്കിയിരുന്നു. അതായത്, മുന്‍പ്  5,000 രൂപ ഈടാക്കിയിരുന്ന സ്ഥാനത്ത് ഇപ്പോള്‍ ഒറ്റയടിക്ക് 10,000 രൂപയായാണ് സര്‍വീസ് ചാര്‍ജ് വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. അവധി ലഭിക്കാത്തതടക്കം പല കാരണങ്ങളാല്‍ രക്ഷിതാക്കള്‍ കുട്ടികളെ തനിച്ച് നാട്ടിലേക്ക് അയയ്ക്കാറുണ്ടായിരുന്നു. എന്നാല്‍ യുഎഇയിലെ മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികള്‍ക്ക് വന്‍ തിരിച്ചടിയായി മാറിയിരിയ്ക്കുകയാണ് ഈ പുതിയ തീരുമാനം.    

കുട്ടികളുടെ വിമാന ടിക്കറ്റിന് പുറമെയാണ് സര്‍വീസ് ചാര്‍ജെന്ന പേരില്‍ ഈ വന്‍ തുക ഈടാക്കുന്നത്. 2018 മുതലാണ് ദുബൈ വിമാനത്താവളത്തില്‍ നിന്ന് യാത്ര ചെയ്യുന്ന പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് സര്‍വീസ് ചാര്‍ജ് നടപ്പിലാക്കി തുടങ്ങിയത്. 

എന്തുകൊണ്ടാണ് വിമാന ടിക്കറ്റ് നിരക്ക് ഇത്രമാത്രം കുതിച്ചുയരുന്നത്?  

നിലവില്‍ വ്യോമയാന ബിസിനസ് നിയന്ത്രണമില്ലാത്ത മേഖലയായതിനാൽ, ഇന്ത്യയിൽ വിമാന ടിക്കറ്റ് നിരക്കിന് മേൽനോട്ടം വഹിക്കാൻ ഒരു നിയന്ത്രണ ഏജൻസിയും ഇല്ല. തൽഫലമായി, വിതരണത്തിന്‍റെയും ഡിമാൻഡിന്‍റെയും വിപണി ശക്തികളാണ് ഈ മേഖലയെ നയിക്കുന്നത്. 

കൂടാതെ, പല എയലൈന്‍സുകളുടെയും തകര്‍ച്ച മറ്റ് എയര്‍ ലൈനുകളില്‍ തിരക്കും വര്‍ദ്ധിച്ചിട്ടുണ്ട്. ഈ അവസരം എയര്‍ എയലൈന്‍സുകള്‍ മുതലെടുക്കുന്നു. കൂടാതെ, ഇന്ധന വിലയും പണപ്പെരുപ്പവുമാണ് വിമാന നിരക്ക് വര്‍ദ്ധനയുടെ മറ്റൊരു പ്രധാന കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്.  2019നെ അപേക്ഷിച്ച് 2022ൽ ഇന്ധനവില 76% ഉയർന്നു. റീട്ടെയിൽ പണപ്പെരുപ്പം ഇതേ കാലയളവിൽ ശരാശരി 10% വര്‍ദ്ധിച്ചു. ഇത് എയർലൈനുകളുടെ പ്രവര്‍ത്തന ചെലവ് വർദ്ധിപ്പിച്ചു.

കൂടാതെ, എയർലൈനുകൾ തങ്ങളുടെ ലാഭം വർദ്ധിപ്പിക്കുന്നതിനും കൊറോണ പാൻഡെമിക് സമയത്ത് ഉണ്ടായ നഷ്ടം വീണ്ടെടുക്കുന്നതിനുമുള്ള ശ്രമത്തിലാണ്. അതും വിമാന നിരക്ക് വര്‍ദ്ധിക്കുന്നതിന് ഒരു പ്രധാന കാരണമായി പറയപ്പെടുന്നു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News