Tri Grahi Yog 2023: ശുക്രന്‍റെ രാശിയിൽ ത്രിഗ്രഹിയോഗം, ഈ രാശിക്കാർക്ക് സമ്പത്ത് ലഭിക്കും!!

Tri Grahi Yog 2023 in Libra: ജ്യോതിഷത്തിൽ, ത്രിഗ്രഹി യോഗത്തെ വളരെ ശുഭകരമായി കണക്കാക്കുന്നു. 2023 ഒക്ടോബര്‍ മാസത്തില്‍ ത്രിഗ്രഹിയോഗം ഭാഗ്യദാതാവായ ശുക്രന്‍റെ രാശിയായ തുലാം രാശിയില്‍ സംഭവിക്കുന്നു. ഈ യോഗം ഏറെ സമ്പത്തും ഐശ്വര്യവും വര്‍ഷിക്കുന്നു

ജ്യോതിഷം അനുസരിച്ച്, ഒക്ടോബർ 3 ന്, ചൊവ്വ തുലാം രാശിയിൽ സംക്രമിച്ചിരിയ്ക്കുകയാണ്. അതേസമയം കേതു ഗ്രഹം കഴിഞ്ഞ വർഷം മുതൽ തുലാം രാശിയിൽ നിലകൊള്ളുകയാണ്. ഇക്കാരണത്താല്‍ തുലാം രാശിയിൽ ചൊവ്വയുടെയും കേതുവിന്‍റെയും അശുഭകരമായ സംയോജനം ഉണ്ട്. 

1 /5

ഒക്ടോബർ 15 ന് ചന്ദ്രൻ തുലാം രാശിയിൽ സംക്രമിക്കാന്‍ പോകുന്നു. ഇതോടെ ധനത്തിന്‍റെയും ആഡംബരത്തിന്‍റെയും ഭൗതിക സുഖ സന്തോഷത്തിന്‍റെയും ഗ്രഹമായ ശുക്രന്‍റെ രാശിയായ തുലാം രാശിയിൽ ത്രിഗ്രഹിയോഗം രൂപപ്പെടും. ചൊവ്വയും കേതുവും ചന്ദ്രനും ചേർന്ന് രൂപപ്പെടുന്ന ഈ ത്രിഗ്രഹിയോഗം ഏറെ സവിശേഷമാണ്. 

2 /5

തുലാം രാശിയിൽ രൂപപ്പെടുന്ന ഈ ത്രിഗ്രഹി യോഗം 3 രാശിക്കാർക്ക് വളരെ ശുഭകരമാണെന്ന് ജ്യോതിഷത്തില്‍ പറയുന്നു.  അതായത് ഈ രാശിക്കാര്‍ക്ക് പെട്ടെന്ന് പണത്തിന്‍റെയും ഭാഗ്യത്തിന്‍റെയും പിന്തുണ ലഭിക്കും. സമൂഹത്തിൽ ബഹുമാനവും ലഭിക്കും. ത്രിഗ്രഹിയോഗം ഏതൊക്കെ രാശിക്കാർക്ക് ഗുണം ചെയ്യും ഏതൊക്കെ രാശിക്കാര്‍ക്ക് സവിശേഷമാണ് എന്ന് നോക്കാം. 

3 /5

മിഥുനം രാശി ( Gemini Zodiac Sign)  മിഥുനം രാശിക്കാർക്ക് ത്രിഗ്രഹിയോഗം വളരെ ഗുണം ചെയ്യും. ഷെയർ മാർക്കറ്റ് പോലുള്ള അപകടസാധ്യത നിറഞ്ഞ മേഖലകളിലെ നിക്ഷേപങ്ങളിൽ നിന്ന് ഇത്തരക്കാർക്ക് നല്ല വരുമാനം ലഭിക്കും. ബിസിനസിൽ വലിയ ലാഭം നേടാൻ ഈ രാശിക്കാര്‍ക്ക് കഴിയും. മൊത്തത്തിൽ, ഈ രാശിക്കാര്‍ക്ക് പെട്ടെന്നുള്ള സാമ്പത്തിക നേട്ടം അല്ലെങ്കിൽ പണം സമ്പാദിക്കാനുള്ള അവസരമുണ്ടാകാം. വിദേശയാത്രയ്ക്ക് അവസരം ലഭിച്ചേക്കാം. 

4 /5

കന്നി രാശി ( Virgo Zodiac Sign) ചൊവ്വയും കേതുവും ചന്ദ്രനും ചേർന്ന് രൂപപ്പെടുന്ന ത്രിഗ്രഹിയോഗം കന്നി രാശിക്കാർക്ക് ഏറെ ഗുണം ചെയ്യും. ഈ ആളുകൾക്ക് തൊഴിൽ മേഖലയിൽ നേട്ടങ്ങൾ ലഭിക്കും. ഈ രാശിക്കാര്‍ക്ക് പുരോഗതിയോ സ്ഥാനക്കയറ്റമോ ലഭിച്ചേക്കാം. നിങ്ങൾക്ക് ഒരു പുതിയ ജോലി വാഗ്ദാനം ലഭിച്ചേക്കാം. സാമ്പത്തിക നേട്ടത്തിന് പുതിയ വഴികൾ തുറക്കും. നിങ്ങളുടെ കഠിനാധ്വാനത്തിന്‍റെ ഫലം നിങ്ങൾക്ക് ലഭിക്കും. ബിസിനസില്‍ ഒരു വലിയ കരാർ ഒപ്പിടാൻ സാധ്യത, ആരോഗ്യവും നന്നായിരിക്കും.  

5 /5

ധനു രാശി ( Sagittarius Zodiac Sign) ധനു രാശിക്കാർക്ക് ചൊവ്വയും കേതുവും ചന്ദ്രനും ചേർന്ന് രൂപപ്പെടുന്ന ത്രിഗ്രഹിയോഗം ഏറെ അനുകൂല ഫലങ്ങൾ നൽകും. ഈ സമയം ഈ രാശിക്കാര്‍ക്ക് ഏറെ ഭാഗ്യം നിറഞ്ഞ സമയമാണ്. ഈ രാശിക്കാരുടെ ഏത് വലിയ ആഗ്രഹവും സ്വപ്നവും നിറവേറ്റാനാകും. കുടുംബത്തോടൊപ്പം ഏറെ സന്തോഷകരമായ സമയം ചെലവഴിക്കും. ജോലിയിൽ പുതിയ അവസരങ്ങൾ ലഭിച്ചേക്കാം. നിങ്ങളുടെ വ്യക്തിത്വത്തിൽ വ്യത്യസ്തമായ ഒരു മാറ്റം ഉണ്ടാകും, അത് നിങ്ങൾക്ക് സമൂഹത്തില്‍ ആദരവ് നല്‍കും. ഷെയർ മാർക്കറ്റുമായി ബന്ധപ്പെട്ടിരിക്കുന്നവർക്ക് നല്ല സമയമാണ്. വിദേശത്ത് നിന്ന് സാമ്പത്തിക നേട്ടമുണ്ടാകാം.  (നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇത് സ്ഥിരീകരിക്കുന്നില്ല.)

You May Like

Sponsored by Taboola