Akg Center Bomb Attack: എകെജി സെൻറർ ഹൃദയത്തോടു ചേർത്തു നിർത്തുന്ന വികാരം;സമാധാനം തകർക്കാനുള്ള ശ്രമം- മുഖ്യമന്ത്രി

പ്രകോപനം സൃഷ്ടിക്കാനും സമാധാനം തകർക്കാനുമുള്ള ശ്രമമാണിത്. കുറ്റം ചെയ്തവരെയും അവർക്കു പിന്നിലുള്ളവരെയും കണ്ടെത്തുക തന്നെ ചെയ്യും.

Written by - Zee Malayalam News Desk | Last Updated : Jul 1, 2022, 11:01 AM IST
  • വ്യാഴാഴ്ച രാത്രി 11.35 ഓടെയാണ് സംഭവം
  • വലിയ സ്ഫോടന ശബ്ദവും വലിയ പുകയും ഉണ്ടായി
  • ഇതിന് പിന്നാലെ സംഭവത്തിൻറെ സിസിടീവി ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു
Akg Center Bomb Attack: എകെജി സെൻറർ ഹൃദയത്തോടു ചേർത്തു നിർത്തുന്ന വികാരം;സമാധാനം തകർക്കാനുള്ള ശ്രമം- മുഖ്യമന്ത്രി

തിരുവനന്തപുരം: സി പി ഐ എം സംസ്ഥാന കമ്മിറ്റി ഓഫീസായ എ കെ ജി സെൻ്ററിനു നേരെ ഉണ്ടായ ആക്രമണത്തെ അപലപിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ.കുറ്റവാളികളെ കണ്ടെത്തി നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ പൊലീസിന് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.                                

സംസ്ഥാനത്തെ ഏറ്റവും വലിയ രാഷ്ട്രീയ പ്രസ്ഥാനത്തിൻ്റെ ഏറ്റവും പ്രധാനപ്പെട്ട ഓഫീസിനു നേരെയാണ് ആക്രമണമുണ്ടായിരിക്കുന്നത്. പ്രകോപനം സൃഷ്ടിക്കാനും സമാധാനം തകർക്കാനുമുള്ള ശ്രമമാണിത്. കുറ്റം ചെയ്തവരെയും അവർക്കു പിന്നിലുള്ളവരെയും കണ്ടെത്തുക തന്നെ ചെയ്യും.

Also Read:  AKG Centre Bomb Attack: എകെജി സെന്റററിനു നേരെ ബോംബേറ്

ഇത്തരം പ്രകോപനങ്ങൾക്ക് വശംവദരാകാതെ നാട്ടിലെ  സമാധാനം സംരക്ഷിക്കാൻ  ഉയർന്ന ബോധത്തോടെ മുന്നിൽ നിൽക്കണമെന്ന് മുഴുവൻ ജനങ്ങളോടും അഭ്യർത്ഥിക്കുന്നു. മഹാനായ എ കെ ജിയും   അദ്ദേഹത്തിൻ്റെ നാമധേയത്തിലുള്ള ഓഫീസും  പുരോഗമന പ്രസ്ഥാനങ്ങളും  ജനങ്ങളാകെയും ഹൃദയത്തോടു ചേർത്തു നിർത്തുന്ന വികാരമാണ്.  

ആ വൈകാരികതയെ കുത്തിനോവിക്കാനാണ് ശ്രമമുണ്ടായിരിക്കുന്നത്. അതിനു പിന്നിലെ ഗൂഢലക്ഷ്യം തിരിച്ചറിഞ്ഞ്, ഒരു പ്രകോപനങ്ങളിലും വീഴാതെ ശ്രദ്ധിക്കണമെന്ന് പാർട്ടിയെയും ഇടതുപക്ഷത്തെയും സ്നേഹിക്കുന്ന എല്ലാവരോടും  അഭ്യർത്ഥിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

Also Read:  എകെജി സെന്റർ ആക്രമണം: സുരക്ഷ വർധിപ്പിച്ച് പോലീസ്

വ്യാഴാഴ്ച രാത്രി 11.35 ഓടെയാണ് സംഭവം.എകെജി സെന്ററിന്റെ താഴത്തെ ഗേറ്റിലൂടെയാണ് ബോംബെറിഞ്ഞത്.വലിയ സ്ഫോടന ശബ്ദവും വലിയ പുകയും ഉണ്ടായി. പ്രധാന ഗേറ്റിന് സമീപമുണ്ടായിരുന്ന പോലീസും ഓഫീസിലുണ്ടായിരുന്ന ജീവനക്കാരും ഓടി എത്തിയപ്പോഴേക്കും അക്രമി ഓടി രക്ഷപ്പെട്ടു. ഇതിന് പിന്നാലെ സംഭവത്തിൻറെ സിസിടീവി ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

Trending News