AKG Centre Bomb Attack: എകെജി സെന്റററിനു നേരെ ബോംബേറ്

AKG Centre Bomb Attack: എകെജി സെന്ററിന് നേരെ ബോംബേറ്. ഇന്നലെ രാത്രി 11.30 ഓടെയായിരുന്നു സംഭവം. എകെജി സെന്ററിന്റെ ഹാളിലേക്കുള്ള പ്രവേശന വഴിയായ താഴത്തെ ഗേറ്റിന്റെ ഭാഗത്തേക്കാണ് ബോംബെറിഞ്ഞത്.  

Written by - Zee Malayalam News Desk | Last Updated : Jul 1, 2022, 05:51 AM IST
  • എ കെ ജി സെന്ററിന് നേരെ ബോംബേറ്.
  • ഇന്നലെ രാത്രി 11.30 ഓടെയായിരുന്നു സംഭവം
AKG Centre Bomb Attack: എകെജി സെന്റററിനു നേരെ ബോംബേറ്

തിരുവനന്തപുരം: AKG Centre Bomb Attack: എ കെ ജി സെന്ററിന് നേരെ ബോംബേറ്. ഇന്നലെ രാത്രി 11.30 ഓടെയായിരുന്നു സംഭവം. എകെജി സെന്ററിന്റെ ഹാളിലേക്കുള്ള പ്രവേശന വഴിയായ താഴത്തെ ഗേറ്റിന്റെ ഭാഗത്തേക്കാണ് ബോംബെറിഞ്ഞത്.  ബൈക്കിലെത്തിയ ഒരാളാണ് എ കെ ജി സെന്റിന് നേരെ ബോംബേറിഞ്ഞതെന്ന് സി സി ടി വി ദൃശ്യങ്ങളില്‍ നിന്നും വ്യക്തമായിട്ടുണ്ടെന്ന് എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ വ്യക്തമാക്കി. ബോംബെറിഞ്ഞതിന് ശേഷം ബൈക്ക് കുന്നുകുഴി ഭാഗത്തേക്ക് പോകുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.  സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി സിറ്റി പൊലീസ് കമ്മീഷ്ണര്‍ അറിയിച്ചു.

Also Read: വിദേശ തൊഴില്‍ തട്ടിപ്പുകള്‍ക്കെതിരെ ജാഗ്രത പാലിക്കണം - നോര്‍ക്ക റൂട്ട്‌സ്

വലിയ സ്‌ഫോടന ശബ്ദവും പുകയും ഉണ്ടായതിനെ തുടര്‍ന്ന്  പ്രധാന ഗേറ്റിന് സമീപമുണ്ടായിരുന്ന പോലീസും  ഓഫീസിലുണ്ടായിരുന്ന ജീവനക്കാരും ഓടിയെത്തിയപ്പോഴേക്കും ബൈക്കിലെത്തിയയാള്‍ രക്ഷപ്പെട്ടു. പോളിറ്റ് ബ്യൂറോ മെമ്പര്‍  എ വിജയരാഘവന്‍, ഇ പി ജയരാജന്‍, പികെ ശ്രീമതി എന്നിവര്‍ സ്ഥലത്തെത്തി. സിറ്റി പോലീസ് കമ്മീഷണര്‍ സ്പര്‍ജന്‍ കുമാര്‍ ഉള്‍പ്പടെയുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി സ്ഥിതിഗതികള്‍ പരിശോധിച്ചു.  സംഭവത്തെ തുടർന്ന് മന്ത്രിമാരും, സിപിഐ നേതാക്കളും, എല്‍ഡിഎഫ് നേതാക്കളും സ്ഥലത്ത് എത്തിയിരുന്നു.

ഇത് കോണ്‍ഗ്രസ് അറിയാതെ അക്രമം നടക്കില്ലെന്നും എന്തും ചെയ്യാന്‍ മടിക്കാത്തവരാണ് കോണ്‍ഗ്രസുകാരെന്നും എല്‍ ഡി എഫ് കണ്‍വീനര്‍ ഇപി ജയരാജന്‍ പറഞ്ഞു. എന്നാല്‍  പാര്‍ട്ടി പ്രവര്‍ത്തകര്‍ വികാരങ്ങള്‍ക്ക് അടിമപ്പെടരുതെന്നും ഒരു തരത്തിലുള്ള അക്രമസംഭവങ്ങളുമുണ്ടാകാതിരിക്കാന്‍ ശ്രമിക്കണമെന്നും ഇ പി ജയരാജന്‍ പറഞ്ഞു.

Also Read: കൊത്താൻ ആഞ്ഞ് മൂർഖൻ, കഴുത്തിന് പിടിച്ച് കീരി.. പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽ 

കേരളത്തിന്റെ സമാധാനാന്തരീക്ഷം തകര്‍ക്കുക എന്നതാണ് ലക്ഷ്യമിടുന്നതെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവന്‍ പറഞ്ഞു. അക്രമരാഷ്ട്രീയത്തിന്റെ അപകടകരമായ മുഖമാണ് പ്രതിപക്ഷം സ്വീകരിച്ചിരിക്കുന്നത്. എ കെ ജി സെന്റര്‍ പോലെ രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രധാന ഓഫീസിലേക്ക് ബോംബ് ആക്രമണം നടത്തുക എന്നത് ഇതിന് മുമ്പ് കേട്ടുകേള്‍വിയില്ലാത്ത സംഭവമാണെന്നും വിജയരാഘവന്‍ പറഞ്ഞു. 

സംഭവത്തില്‍ പ്രതിഷേധിച്ച് ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ തിരുവനന്തപുരം നഗരത്തിനുള്ളില്‍ പ്രതിഷേധ പ്രകടനം നടത്തി. ഇതിനിടയിൽ പത്തനംതിട്ടയിൽ പ്രവർത്തകർ നടത്തിയ പ്രകടനത്തിൽ പോലീസുകാരുമായി ഉന്തും തള്ളും ഉണ്ടണ്ടായതായും റിപ്പോർട്ടുണ്ട്.

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News