Arikkomban: അരിക്കൊമ്പൻ വനത്തിനുള്ളിൽ തന്നെ; നിരീക്ഷണം തുടർന്ന് തമിഴ്നാട് വനംവകുപ്പ്

നിലവിൽ ഉൾവനത്തിൽ തന്നെ തുടരുന്ന അരിക്കൊമ്പൻ ജനവാസ മേഖലയിലേക്ക് നീങ്ങുന്നുണ്ടോ എന്ന് നിരീക്ഷിച്ചുവരികയാണ് തമിഴ്നാട് വനം വകുപ്പ്.

Written by - Zee Malayalam News Desk | Last Updated : May 29, 2023, 08:10 AM IST
  • ഉൾവനത്തിലേക്ക് കയറിയ ആന കാട്ടിൽ തന്നെ നിലയുറപ്പിച്ചിരിക്കുകയാണെന്നാണ് വിവരം.
  • അവസാനം സി​ഗ്നൽ ലഭിക്കുമ്പോൾ ചുരുളിക്ക് സമീപമാണ് അരിക്കൊമ്പനുള്ളത്.
  • ആന ജനവാസ മേഖലയിലേക്ക് നീങ്ങുന്നുണ്ടോ എന്ന് തമിഴ്നാട് വനം വകുപ്പ് നിരീക്ഷിക്കുന്നുണ്ട്.
Arikkomban: അരിക്കൊമ്പൻ വനത്തിനുള്ളിൽ തന്നെ; നിരീക്ഷണം തുടർന്ന് തമിഴ്നാട് വനംവകുപ്പ്

കമ്പം: അരിക്കൊമ്പൻ വനത്തിനുള്ളിൽ തന്നെ തുടരുന്നുവെന്ന് റിപ്പോർട്ട്. തമിഴ്നാട് കമ്പത്തെ ജനവാസ മേഖലയിൽ ഭീതി സൃഷ്ടിച്ച ശേഷം ഉൾവനത്തിലേക്ക് കയറി ആന കാട്ടിൽ തന്നെ നിലയുറപ്പിച്ചിരിക്കുകയാണെന്നാണ് വിവരം. അവസാനം സി​ഗ്നൽ ലഭിക്കുമ്പോൾ ചുരുളിക്ക് സമീപമാണ് അരിക്കൊമ്പനുള്ളത്. ആന ജനവാസ മേഖലയിലേക്ക് നീങ്ങുന്നുണ്ടോ എന്ന് തമിഴ്നാട് വനം വകുപ്പ് നിരീക്ഷിക്കുന്നുണ്ട്. ഇന്നലെ വൈകിട്ടോടെ മേഘമല കടുവ സങ്കേതത്തിലെ ഉൾവനമേഖലയിലേയ്ക്ക് അരിക്കൊമ്പൻ കയറിയത്. കഴിഞ്ഞ ദിവസം കമ്പം ടൗണിലെ പരാക്രമത്തിന് ശേഷം കാര്യമായ ഭക്ഷണം ലഭിക്കാതെ വളരെ ക്ഷീണിതനായാണ് അരിക്കൊമ്പൻ കാണപ്പെട്ടത്. 

ജനവാസ മേഖലയിലേക്ക് വീണ്ടുമെത്തിയാൽ മാത്രം മയക്കുവെടി വച്ചാൽ മതിയെന്നാണ് തീരുമാനം. മയക്കു വെടി വച്ചാൽ ആനിമൽ ആംബുലൻസിൽ കയറ്റി വരശനാട് ഭാഗത്തേക്ക് കൊണ്ടു പോകുന്നതിനായി മൂന്ന് കുങ്കിയാനകളും കമ്പത്ത് തുടരുകയാണ്. 

Also Read: Amul Lassi Pack: അമുൽ ലസ്സി പാക്കുകളിൽ ഫംഗസ്; വൈറൽ വീഡിയോയുടെ പിന്നിലെ സത്യം എന്ത്?

 

ചിന്നക്കനാലിൽ കേരള വനം വകുപ്പിനെ വട്ടം കറക്കിതു പോലെ തന്നെയാണ് തമിഴ്നാട് വനം വകുപ്പിനെ അരിക്കൊമ്പൻ ചുറ്റിച്ചത്. കഴിഞ്ഞ ദിവസം രാത്രി കമ്പംമെട്ട് റോഡിലേക്ക് കയറിയ കൊമ്പൻ പുലർച്ചെ പ്രത്യക്ഷപ്പെട്ടത് നേരെ എതിർ ദിശയിലുള്ള സുരളി വെള്ളച്ചാട്ടത്തിന് സമീപം. പിന്നീട് ആനഗജം വഴി കുത്തനാച്ചിയാർ വനമേഖലയിലേക്കും പിന്നീട് മേഘമല ഭാഗത്തേക്കും ആന കടന്നു. ഈ സമയത്തിനിടയ്ക്ക് ഒരു തവണ മാത്രമാണ് വനം വകുപ്പിന് ആനയെ നേരിട്ട് കാണാൻ കഴിഞ്ഞത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News