Amul Lassi Pack: അമുൽ ലസ്സി പാക്കുകളിൽ ഫംഗസ്; വൈറൽ വീഡിയോയുടെ പിന്നിലെ സത്യം എന്ത്?

ഉപഭോക്താക്കൾക്കിടയിൽ തെറ്റായ വിവരങ്ങളും അനാവശ്യ ഭീതിയും പ്രചരിപ്പിക്കാനാണ് ഇത്തരം വീഡിയോകൾ പുറത്തിറക്കിയിരിക്കുന്നതെന്നാണ് അമുൽ നൽകിയ വിശദീകരണം.   

Written by - Zee Malayalam News Desk | Last Updated : May 29, 2023, 07:10 AM IST
  • വീഡിയോ വ്യാജമാണെന്നും ഉപഭോക്താക്കൾക്കിടയിൽ തെറ്റായ വിവരങ്ങളും അനാവശ്യ ഭീതിയും പ്രചരിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നുമായിരുന്നു വഷയത്തിൽ അമുലിന്റെ പ്രതികരണം.
  • വൈറലായ ക്ലിപ്പിന്റെ സ്‌ക്രീൻഷോട്ട് ട്വിറ്ററിൽ പങ്കിട്ട് കൊണ്ടാണ് കമ്പനിയുടെ പ്രതികരണം.
  • വീഡിയോയുടെ ആധികാരികത കമ്പനി നിരാകരിക്കുകയും ചെയ്തു.
Amul Lassi Pack: അമുൽ ലസ്സി പാക്കുകളിൽ ഫംഗസ്; വൈറൽ വീഡിയോയുടെ പിന്നിലെ സത്യം എന്ത്?

ന്യൂഡൽഹി: ലസ്സി പാക്കുകളിൽ ഫം​ഗസ് കണ്ടെത്തിയെന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിന് പിന്നാലെ വിശദീകരണവുമായി പ്രശസ്ത ഡയറി ബ്രാൻഡായ അമുൽ. പാനീയത്തിന് മുകളിൽ രൂപപ്പെട്ട ഫംഗസിനോട് സാമ്യമുള്ള ഒരു പദാർത്ഥം ലസ്സി പാക്കറ്റിലുള്ളത് കാണിക്കുന്നതാണ് വീഡിയോ. എക്സപയറി ഡേറ്റ് കഴിഞ്ഞതുമല്ല ഈ ലസ്സിയുടെ. ഈ വർഷം ഒക്ടോബർ 12-നാണ് ഈ ലസ്സി പാക്കറ്റുകളുടെ കാലാവധി അവസാനിക്കുന്നത്.

വീഡിയോ വ്യാജമാണെന്നും ഉപഭോക്താക്കൾക്കിടയിൽ തെറ്റായ വിവരങ്ങളും അനാവശ്യ ഭീതിയും പ്രചരിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നുമായിരുന്നു വഷയത്തിൽ അമുലിന്റെ പ്രതികരണം. വൈറലായ ക്ലിപ്പിന്റെ സ്‌ക്രീൻഷോട്ട് ട്വിറ്ററിൽ പങ്കിട്ട് കൊണ്ടാണ് കമ്പനിയുടെ പ്രതികരണം. വീഡിയോയുടെ ആധികാരികത കമ്പനി നിരാകരിക്കുകയും ചെയ്തു. വീഡിയോയുടെ സ്രഷ്ടാവ് വിശദീകരണം നൽകുകയോ ലൊക്കേഷൻ വെളിപ്പെടുത്തുകയോ ചെയ്തിട്ടില്ലെന്നും പ്രസ്താവനയിൽ പരാമർശിക്കുന്നു.

Also Read: Amit Shah: സംഘർഷങ്ങൾക്ക് അയവില്ല; അമിത് ഷാ ഇന്ന് മണിപ്പൂരിൽ; അക്രമമേഖലകളം സന്ദർശിച്ചേക്കും

“ജനങ്ങളുടെ അറിവിലേക്ക്, അമുൽ ലസ്സിയുടെ നിലവാരം കുറഞ്ഞതുമായി ബന്ധപ്പെട്ട് വാട്ട്‌സ്ആപ്പിലും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും വ്യാജ സന്ദേശം ഫോർവേഡ് ചെയ്യപ്പെടുന്നുണ്ട്. വീഡിയോയുടെ സ്രഷ്ടാവ് വ്യക്തതയ്ക്കായി ഞങ്ങളെ ബന്ധപ്പെട്ടിട്ടില്ല, ലൊക്കേഷനും വെളിപ്പെടുത്തിയിട്ടില്ല,”.

വീഡിയോയിൽ കാണിച്ചിരിക്കുന്ന ടെട്രാ പായ്ക്കിലെ സ്ട്രോയിടുന്ന ദ്വാരത്തിന്റെ ഭാഗത്ത് കേടുപാടുകൾ സംഭവിക്കുകയും ഇത് ലസ്സി ചോരാൻ കാരണമാവുകയും ചെയ്തതായി ഡയറി ബ്രാൻഡ് വിശദീകരിച്ചു. ഇതിന്റെ ഫലമായിട്ടാകും ഫം​ഗസ് ഉണ്ടായതെന്ന് അമുൽ കൂട്ടിച്ചേർത്തു.

പഫ്ഡ് അല്ലെങ്കിൽ ലീക്ക് പായ്ക്കുകൾ വാങ്ങരുതെന്ന് അമുൽ ഉപഭോക്താക്കളോട് അഭ്യർത്ഥിച്ചു. "തെറ്റായ വിവരങ്ങൾ സൃഷ്ടിക്കാനും ഉപഭോക്താക്കളിൽ അനാവശ്യമായ ഭയവും ആശങ്കയും പ്രചരിപ്പിക്കാനും ഈ വീഡിയോ ഉപയോഗിച്ചു," എന്നും അമുൽ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News