MBBS-BDS കോഴ്സുകൾക്ക് അപേക്ഷിക്കാം; പുതിയ കോഴ്സുകൾ കൂട്ടിച്ചേർക്കാനും അവസരം

പു​തു​താ​യി അ​പേ​ക്ഷി​ക്കാ​നും കോ​ഴ്സ് കൂ​ട്ടി​ച്ചേ​ർ​ക്കാ​നും 26ന്​ ​വൈ​കീ​ട്ട്​ മൂ​ന്നു​വ​രെ പ്ര​വേ​ശ​ന പ​രീ​ക്ഷ ക​മീ​ഷ​ണ​റു​ടെ www.cee.kerala.gov.in എ​ന്ന വെ​ബ്​​സൈ​റ്റി​ൽ സൗ​ക​ര്യ​മു​ണ്ടാ​കും

Written by - Zee Malayalam News Desk | Last Updated : Jul 24, 2022, 12:15 PM IST
  • അ​പേ​ക്ഷി​ക്കാ​ൻ വീ​ണ്ടും അ​വ​സ​രം
  • www.cee.kerala.gov.in എ​ന്ന വെ​ബ്​​സൈ​റ്റി​ൽ സൗ​ക​ര്യ​മു​ണ്ടാ​കും
  • കൗ​ൺ​സി​ൽ ഓ​ഫ് ആ​ർ​ക്കി​ടെ​ക്ച​ർ ന​ട​ത്തി​യ 'നാ​റ്റ' പ​രീ​ക്ഷ​യെ​ഴു​തി യോ​ഗ്യ​ത നേ​ട​ണം
 MBBS-BDS കോഴ്സുകൾക്ക് അപേക്ഷിക്കാം; പുതിയ കോഴ്സുകൾ കൂട്ടിച്ചേർക്കാനും അവസരം

തി​രു​വ​ന​ന്ത​പു​രം: നി​ശ്ചി​ത സ​മ​യ​ത്തി​ന​കം പ്ര​വേ​ശ​ന പ​രീ​ക്ഷാ ക​മ്മീഷ​ണ​ർ​ക്ക് അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാ​ത്ത​വ​ർ​ക്ക്​ എംബിബിഎ​സ്, ബിഡിഎ​സ്​ ഉ​ൾ​പ്പെ​ടെ മെ​ഡി​ക്ക​ൽ/ അ​നു​​ബ​ന്ധ കോ​ഴ്​​സു​ക​ളി​ലേ​ക്കും ആ​ർ​ക്കി​ടെ​ക്​​ച​ർ (ബി.​ആ​ർ​ക്) കോ​ഴ്​​സു​ക​ളി​ലേ​ക്കും അ​പേ​ക്ഷി​ക്കാ​ൻ വീ​ണ്ടും അ​വ​സ​രം.

പു​തു​താ​യി അ​പേ​ക്ഷി​ക്കാ​നും കോ​ഴ്സ് കൂ​ട്ടി​ച്ചേ​ർ​ക്കാ​നും 26ന്​ ​വൈ​കീ​ട്ട്​ മൂ​ന്നു​വ​രെ പ്ര​വേ​ശ​ന പ​രീ​ക്ഷ ക​മീ​ഷ​ണ​റു​ടെ www.cee.kerala.gov.in എ​ന്ന വെ​ബ്​​സൈ​റ്റി​ൽ സൗ​ക​ര്യ​മു​ണ്ടാ​കും. 'കീം' ​മു​ഖേ​ന എ​ൻ​ജി​നീ​യ​റി​ങ്, ആ​ർ​ക്കി​ടെ​ക്​​ച​ർ, ഫാ​ർ​മ​സി മെ​ഡി​ക്ക​ൽ/ മെ​ഡി​ക്ക​ൽ അ​നു​ബ​ന്ധ കോ​ഴ്​​സു​ക​ൾ എ​ന്നി​വ​യി​ലേ​തെ​ങ്കി​ലും കോ​ഴ്​​സു​ക​ൾ​ക്ക്​ ഇ​തി​ന​കം അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ച​വ​ർ​ക്ക്​ പു​തി​യ കോ​ഴ്​​സു​ക​ൾ കൂ​ട്ടി​ച്ചേ​ർ​ക്കാ​നും അ​വ​സ​ര​മു​ണ്ട്.

നേ​ര​ത്തേ സ​മ​ർ​പ്പി​ച്ച അ​പേ​ക്ഷ​യി​ൽ ഫാ​ർ​മ​സി (ബി.​ഫാം) കോ​ഴ്സ് തെ​ര​ഞ്ഞെ​ടു​ക്കാ​ൻ വി​ട്ടു​പോ​കു​ക​യും എ​ൻ​ജി​നീ​യ​റി​ങ്​ പ്ര​വേ​ശ​ന പ​രീ​ക്ഷ​യു​ടെ പേ​പ്പ​ർ 1 എ​ഴു​തു​ക​യും ചെ​യ്ത വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ആ​വ​ശ്യ​മു​ള്ള പ​ക്ഷം ഫാ​ർ​മ​സി കോ​ഴ്സ് പ്ര​സ്തു​ത അ​പേ​ക്ഷ​യി​ൽ കൂ​ട്ടി​ച്ചേ​ർ​ക്കാ​നും അ​വ​സ​ര​മു​ണ്ട്.ആ​ർ​ക്കി​ടെ​ക്ച​ർ പ്ര​വേ​ശ​നം ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ കൗ​ൺ​സി​ൽ ഓ​ഫ് ആ​ർ​ക്കി​ടെ​ക്ച​ർ ന​ട​ത്തി​യ 'നാ​റ്റ' പ​രീ​ക്ഷ​യെ​ഴു​തി യോ​ഗ്യ​ത നേ​ട​ണം.മെ​ഡി​ക്ക​ൽ കോ​ഴ്സി​ന് 

അ​പേ​ക്ഷി​ക്കു​ന്ന​വ​ർ എ​ൻടിഎ ന​ട​ത്തി​യ നീ​റ്റ് യു.​ജി 2022 പ​രീ​ക്ഷ​യെ​ഴു​തി യോ​ഗ്യ​ത നേ​ട​ണം. വി​വ​ര​ങ്ങ​ൾ​ക്ക് വെ​ബ്സൈ​റ്റി​ലെ വി​ജ്ഞാ​പ​നം കാ​ണു​ക. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 

Trending News