ഹൈക്കോടതിക്കെതിരായ പരാമർശം; കെ സുധാകരനെതിരെ കോടതിയലക്ഷ്യ നടപടിക്ക് അനുമതി

കെ. സുധാകരനെതിരെ കോടതിയലക്ഷ്യ നടപടിക്ക് അഡ്വക്കേറ്റ് ജനറലാണ് അനുമതി നൽകിയത്

Written by - Zee Malayalam News Desk | Last Updated : May 1, 2021, 02:19 PM IST
  • കെ. സുധാകരൻ എം.പിക്കെതിരെ കോടതിയലക്ഷ്യ നടപടിക്ക് അനുമതി
  • അഡ്വക്കേറ്റ് ജനറലാണ് അനുമതി നൽകിയത്
  • ഹൈക്കോടതി അഭിഭാഷകനായ ജനാർദ ഷേണായിയുടെ ഹർജിയിലാണ് അനുമതി
  • യൂത്ത് കോൺഗ്രസ് പ്രവർത്തകനായിരുന്ന ഷുഹൈബിന്റെ കൊലപാതകത്തിൽ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന ഹൈക്കോടതി വിധി മ്ലേച്ഛം എന്നായിരുന്നു സുധാകരന്റെ പരാമർശം
ഹൈക്കോടതിക്കെതിരായ പരാമർശം; കെ സുധാകരനെതിരെ കോടതിയലക്ഷ്യ നടപടിക്ക് അനുമതി

കൊച്ചി: ഷുഹൈബ് വധക്കേസിൽ ഹൈക്കോടതിക്കെതിരെ (High Court) നടത്തിയ പരാമർശവുമായി ബന്ധപ്പെട്ട് കെ. സുധാകരൻ എം.പിക്കെതിരെ (K Sudhakaran) കോടതിയലക്ഷ്യ നടപടിക്ക് അനുമതി. കെ. സുധാകരനെതിരെ കോടതിയലക്ഷ്യ നടപടിക്ക് അഡ്വക്കേറ്റ് ജനറലാണ് അനുമതി നൽകിയത്. ഹൈക്കോടതി അഭിഭാഷകനായ ജനാർദ ഷേണായിയുടെ ഹർജിയിലാണ് അനുമതി നൽകി ഉത്തരവായത്.

യൂത്ത് കോൺഗ്രസ് (Youth Congress) പ്രവർത്തകനായിരുന്ന ഷുഹൈബിന്റെ കൊലപാതകത്തിൽ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന ഹൈക്കോടതി വിധി മ്ലേച്ഛം എന്നായിരുന്നു സുധാകരന്റെ പരാമർശം. വിധി പ്രസ്താവം നടത്തിയ ജഡ്ജിയുടെ മനോനില തകരാറിലാണെന്നും സുധാകരൻ വിമർശിച്ചിരുന്നു.

ALSO READ: Kerala Assembly Election 2021 : കെ സുധാകരൻ ധർമ്മടത്ത് മത്സരിക്കില്ല, പകരം ഡിസിസി സെക്രട്ടറി സി രഘുനാഥൻ നിർദേശിച്ചു

ഹൈക്കോടതി (High Court) ജഡ്ജിക്കെതിരായ വിമർശനത്തിൽ കോടതിയലക്ഷ്യനടപടികൾ പുരോഗമിക്കവേ പറഞ്ഞതിൽ ഉറച്ച് നിൽക്കുന്നുവെന്ന് കെ സുധാകരൻ എംപി വ്യക്തമാക്കി. പറയാൻ പറ്റാത്ത വാക്കുകളൊന്നും താൻ പറഞ്ഞിട്ടില്ലെന്നും മ്ലേച്ഛം എന്നാണ് പറഞ്ഞതെന്നും സുധാകരൻ മാധ്യമങ്ങളോട് പ്രതികരിച്ചു. ശിക്ഷിക്കാൻ വകുപ്പില്ലെന്നാണ് പൂർണ വിശ്വാസം. പറഞ്ഞത് വിധിയെ ആണ്. ജഡ്ജിയെ അല്ല. എല്ലാ നിയമ തത്വങ്ങളുടെയും ആത്മാവിനെ ഞെക്കി കൊല്ലുന്നതായിരുന്നു ആ വിധി. അത്തരം സമീപനം ജഡ്ജിമാർക്ക് ഉചിതമല്ലെന്നും സുധാകരൻ  പ്രതികരിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News