Kochi: നിര്‍ണ്ണായക തീരുമാനവുമായി കേരള ഹൈക്കോടതി, പീഡന ത്തിനിരയായ 13 വയസുകാരിയ്ക്ക് ഗർഭം അലസിപ്പിക്കാൻ ഹൈക്കോടതി അനുമതി നൽകി.
26 ആഴ്ച പിന്നിട്ട ഗർഭം അലസിപ്പിക്കാനാണ് ഹൈക്കോടതി (Kerala High Court) അനുമതി നൽകിയിരിയ്ക്കുന്നത്. നിയമപരമായി നിലവിലുള്ള വ്യവസ്ഥകളെ മറികടന്നാണ് ഹൈക്കോടതിയുടെ നിര്‍ണ്ണായക വിധി. മകളുടെ ഗർഭഛിദ്രത്തിന് (Abortion) അനുമതി തേടി പിതാവ് നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ അടിയന്തര ഇടപെടൽ. 24 മണിക്കൂറിനകം ഗർഭം അലസിപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കാനാണ് കോഴിക്കോട് മെഡിക്കൽ കോളേജ് സുപ്രണ്ടിന് ഹൈക്കോടതി നൽകിയ നിർദ്ദേശം.
നേരത്തെ ഹൈക്കോടതിയുടെ നിർദേശ പ്രകാരം രൂപീകരിച്ച മെഡിക്കൽ ബോർഡ് കുട്ടിയെ പരിശോധിച്ച് കഴിഞ്ഞ ദിവസം റിപ്പോർട്ട് നൽകിയിരുന്നു. അപകട സാധ്യതകളുണ്ടെങ്കിലും ഗർഭഛിദ്രം നടത്താമെന്നായിരുന്നു മെഡിക്കൽ ബോർഡ് സമര്‍പ്പിച്ച റിപ്പോർട്ട്.
നിയമം അനുസരിച്ച് 20 ആഴ്ച വരെ വളർച്ചയുള്ള ഭ്രൂണം നശിപ്പിക്കാനാണ് വ്യവസ്ഥയുള്ളത്. നിയമഭേദഗതിയിലൂടെ ഇത് 24 ആഴ്ച വരെയാക്കി മാറ്റിയിട്ടുണ്ട്. എന്നാല്‍, ഹൈക്കോടതിയുടെ പരിഗണനയ്ക്കെത്തിയ ഈ കേസില്‍ ഭ്രൂണവളർച്ച 26 ആഴ്ച പിന്നിട്ടിരുന്നു.
നിരവധി വസ്തുതകളാണ് കോടതി പരിഗണിച്ചത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് പീഡനത്തെത്തുടർന്ന് ഗർഭിണിയാകേണ്ടി വന്ന സാഹചര്യം, പെണ്‍കുട്ടിയും മാതാപിതാക്കളും നേരിടുന്ന മാനസികാഘാതം, സമൂഹം നടത്തുന്ന വിലയിരുത്തലുകള്‍ എന്നിവ കോടതി പരിഗണിയ്ക്കുകയുണ്ടായി.
Also Read: Covid Vaccine: 18 വയസ് കഴിഞ്ഞ എല്ലാവര്‍ക്കും മേയ് 1 മുതല്‍ വാക്‌സിന്‍ ...!!
നിര്‍ണ്ണായക വിധി പ്രസ്താവിച്ച കോടതി ഭ്രൂണത്തിന്‍റെ DNA പരിശോധനയ്ക്കായി തെളിവുകൾ ശേഖരിക്കണമെന്ന നിർദേശവും മുന്നോട്ടു വച്ചു.
അതേസമയം, പെൺകുട്ടിയുടെ 14 കാരനായ സഹോദരനാണ് കേസിൽ പ്രതിയെന്നാണ് പോലിസ് സംശയിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...