നിലവ് നിർത്തി നെറ്റിക്കടിക്കുന്നു: ആനക്ക് പാപ്പാൻറെ ക്രൂര മർദ്ദനം Viral Video

ഇതേ ഉടമയുടെ കീഴിലുള്ള പാമ്പാടി രാജനും നേരത്തെ തലപ്പൊക്ക മത്സരത്തിനിടെ മർദ്ദനമേറ്റിരുന്നു

Written by - Zee Malayalam News Desk | Last Updated : Apr 12, 2021, 03:09 PM IST
  • തുമ്പിക്കൈയിലും നെറ്റിയിലും ആനയെ അടിക്കുന്നതും വീഡിയോയിലുണ്ട്.
  • നിരവധി പേരാണ് ആനയുടെ ഉടമയോട് വിഷയത്തിൽ പരാതിയുമായെത്തിയത്.
  • ഫോട്ടോയ്ക്കായി തല ഉയർത്തി നിൽക്കാൻ നിരവധി തവണ ആനയോട് ആവശ്യപ്പെടുന്നതും വീഡിയോയിലുണ്ട്
  • പുറനാട്ടുകര ക്ഷേത്രത്തിൽ വെച്ചായിരുന്നു മത്സരം.
നിലവ് നിർത്തി നെറ്റിക്കടിക്കുന്നു: ആനക്ക് പാപ്പാൻറെ ക്രൂര മർദ്ദനം Viral Video

പാപ്പാൻമാരുടെ മർദ്ദനമേറ്റ് ഒരാന ചെരിഞ്ഞതിന് തൊട്ടു പിന്നാലെ ആനയുടെ (Kerala Elephant) നെറ്റിക്ക് അടിച്ച് നിലവ് നിർത്തുന്ന് വീഡിയോ പുറത്ത്.  കോട്ടയം പാമ്പാടി  മൂടംകല്ലുങ്കൽ സ്വദേശിയുടെ ഉടമസ്ഥതയിലുളള പാമ്പാടി സുന്ദരൻ എന്ന ആനക്കാണ് പാപ്പാൻറെ മർദ്ദനമേറ്റത്.

മാർച്ച് 25-നാണ് സംഭവം.  ഫോട്ടോയ്ക്കായി തല ഉയർത്തി നിൽക്കാൻ നിരവധി തവണ ആനയോട് ആവശ്യപ്പെടുന്നതും. തുമ്പിക്കൈയിലും നെറ്റിയിലും ആനയെ അടിക്കുന്നതും  വീഡിയോയിലുണ്ട്.

വീഡിയോ ഫേസ്ബുക്കിൽ വൈറലായതോടെ പപ്പാനെതിരെ  വനംവകുപ്പ് (Forest Department) രംഗത്തെത്തി. എന്നാൽ ഇയാൾ ഒളിവിലാണ്. ഇതേ ഉടമയുടെ കീഴിലുള്ള പാമ്പാടി രാജനും നേരത്തെ തലപ്പൊക്ക മത്സരത്തിനിടെ മർദ്ദനമേറ്റിരുന്നു. പുറനാട്ടുകര ക്ഷേത്രത്തിൽ വെച്ചായിരുന്നു മത്സരം.

ALSO READ: Kerala ത്തിലെ രാജ്യസഭാ തെരഞ്ഞെടുപ്പ് തീയതി പിൻവലിച്ചതിൻറെ കാരണം അറിയിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന് ഹൈക്കോടതിയുടെ നിർദേശം

സംഭവത്തിൽ ആനയുടെ പാപ്പാന്മാരായ പെരുമ്പാവൂർ സ്വദേശി രജീഷ്, ചാലക്കുടി സ്വദേശി സജീവൻ എന്നിവർക്കെതിരെ തൃശൂർ സോഷ്യൽ ഫോറസ്ട്രി വിഭാഗം കേസെടുക്കുകയായിരുന്നു.സംഭവത്തിൽ ആനപ്രേമികളും രംഗത്തുണ്ട് അതിനിടയിൽ വീഡിയോകൾ വ്യാപകമായി ആനപ്രേമികളുടെ വാട്സാപ്പ് ഗ്രൂപ്പുകളിലും പ്രചരിക്കുന്നുണ്ട്.നിരവധി പേരാണ് ആനയുടെ ഉടമയോട് വിഷയത്തിൽ പരാതിയുമായെത്തിയത്.

ALSO READ: ജലീലിന്റെ ബന്ധു നിയമനം; യോ​ഗ്യതയിൽ ഇളവ് വരുത്താനുള്ള ഫയലിൽ മുഖ്യമന്ത്രിയും ഒപ്പുവച്ചു, രേഖകൾ പുറത്ത്

 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News