ജലീലിന്റെ ബന്ധു നിയമനം; യോ​ഗ്യതയിൽ ഇളവ് വരുത്താനുള്ള ഫയലിൽ മുഖ്യമന്ത്രിയും ഒപ്പുവച്ചു, രേഖകൾ പുറത്ത്

ന്യൂനപക്ഷ വികസന കോർപ്പറേഷൻ ജനറൽ മാനേജർ നിയമനത്തിനുള്ള യോ​ഗ്യത അദീബിന്റെ യോ​ഗ്യതക്ക് അനുസരിച്ച് മാറ്റാൻ ജലീൽ നിർദേശിച്ച കത്ത് ഇന്നലെ പുറത്ത് വന്നിരുന്നു. ജനറൽ മാനേജർ തസ്തികയ്ക്കുള്ള യോ​ഗ്യത നേരത്തെ നിശ്ചയിച്ചത് മന്ത്രിസഭ ആണെന്നായിരുന്നു ഉദ്യോ​ഗസ്ഥർ ചൂണ്ടിക്കാട്ടിയത്

Written by - Zee Malayalam News Desk | Last Updated : Apr 11, 2021, 04:15 PM IST
  • ജനറൽ മാനേജർ തസ്തികയ്ക്കുള്ള യോ​ഗ്യത നേരത്തെ നിശ്ചയിച്ചത് മന്ത്രിസഭ ആണെന്നായിരുന്നു ഉദ്യോ​ഗസ്ഥർ ചൂണ്ടിക്കാട്ടിയത്
  • എന്നാൽ ഇത് ആവശ്യമില്ലെന്ന് ഫയലിൽ എഴുതിയ ജലീൽ ഫയൽ മുഖ്യമന്ത്രിക്ക് വിട്ടു
  • 2016 ഓ​ഗസ്റ്റ് ഒമ്പതിന് ഫയലിൽ മുഖ്യമന്ത്രിയും ഒപ്പിട്ടു
  • വ്യവസ്ഥകൾ മറികടന്നുള്ള നിയമനത്തെ പലതവണ ന്യൂനപക്ഷ വകുപ്പിലെ ഉദ്യോ​ഗസ്ഥർ ചോദ്യം ചെയ്തിട്ടുണ്ടെന്ന് ഫയലുകളിൽ വ്യക്തമാണ്
ജലീലിന്റെ ബന്ധു നിയമനം; യോ​ഗ്യതയിൽ ഇളവ് വരുത്താനുള്ള ഫയലിൽ മുഖ്യമന്ത്രിയും ഒപ്പുവച്ചു, രേഖകൾ പുറത്ത്

തിരുവനന്തപുരം: കെടി ജലീലിന്റെ ബന്ധുവിനെ നിയമിക്കുന്നതിന് യോ​ഗ്യതയിൽ ഇളവ് വരുത്താനുള്ള ഫയലിൽ മുഖ്യമന്ത്രിയും ഒപ്പിട്ടതിന്റെ രേഖകൾ പുറത്ത്. ജലീലിന്റെ ബന്ധു അദീബിന്റെ നിയമനത്തെ ന്യൂനപക്ഷ വകുപ്പിലെ ഉദ്യോ​ഗസ്ഥർ പലതവണ എതിർത്തിരുന്നു. സൗത്ത് ഇന്ത്യൻ ബാങ്കിലെ ജീവനക്കാരനായിരുന്നു അദീബ്. വിവാദമുണ്ടായപ്പോൾ ജലീലിനെ പൂർണമായും പിന്തുണച്ച മുഖ്യമന്ത്രി, ജലീലിന്റെ നിർദേശപ്രകാരം അദീബിനായുള്ള യോ​ഗ്യതാ മാറ്റത്തെ അനുകൂലിച്ചുവെന്നാണ് പുറത്ത് വരുന്ന രേഖകൾ വ്യക്തമാക്കുന്നത്.

ന്യൂനപക്ഷ വികസന കോർപ്പറേഷൻ ജനറൽ മാനേജർ നിയമനത്തിനുള്ള യോ​ഗ്യത അദീബിന്റെ യോ​ഗ്യതക്ക് അനുസരിച്ച് മാറ്റാൻ ജലീൽ നിർദേശിച്ച കത്ത് ഇന്നലെ പുറത്ത് വന്നിരുന്നു. ജനറൽ മാനേജർ തസ്തികയ്ക്കുള്ള യോ​ഗ്യത നേരത്തെ നിശ്ചയിച്ചത് മന്ത്രിസഭ ആണെന്നായിരുന്നു ഉദ്യോ​ഗസ്ഥർ ചൂണ്ടിക്കാട്ടിയത്. എന്നാൽ ഇത് ആവശ്യമില്ലെന്ന് ഫയലിൽ എഴുതിയ ജലീൽ ഫയൽ മുഖ്യമന്ത്രിക്ക് വിട്ടു. 2016 ഓ​ഗസ്റ്റ് ഒമ്പതിന് ഫയലിൽ മുഖ്യമന്ത്രിയും ഒപ്പിട്ടു. വ്യവസ്ഥകൾ മറികടന്നുള്ള നിയമനത്തെ പലതവണ ന്യൂനപക്ഷ വകുപ്പിലെ ഉദ്യോ​ഗസ്ഥർ ചോദ്യം ചെയ്തിട്ടുണ്ടെന്ന് ഫയലുകളിൽ വ്യക്തമാണ്.

ALSO READ: ബന്ധു നിയമനത്തിനായി മാറ്റം നിർദേശിച്ചത് മന്ത്രി തന്നെ; മന്ത്രി കെടി ജലീലിൻറെ കത്ത് പുറത്ത്

ആർബിഐ ഷെഡ്യൂൾ പ്രകാരം സൗത്ത് ഇന്ത്യൻ ബാങ്ക് സ്വകാര്യ ബാങ്ക് ആയതിനാൽ മുൻപ് നിലവിലെ വ്യവസ്ഥ അനുസരിച്ച് നിയമിക്കാനാകില്ലെന്ന് ന്യൂനപക്ഷ വകുപ്പിലെ അഡീഷണൽ സെക്രട്ടറി 2018 സെപ്തംബർ 28ന് കത്ത് നൽകി. പിന്നാലെ വീണ്ടും ജലീലിന്റെ ഇടപെടൽ ഉണ്ടായി. സംസ്ഥാന ധനകാര്യവികസന കോർപ്പറേഷൻ എംഡിയായി സഹകരണ ബാങ്കിലെ ഉദ്യോ​ഗസ്ഥനെ മുൻപ് നിയമിച്ചിട്ടുണ്ട്. അദീബിന്റെ മാതൃസ്ഥാപനമായ സൗത്ത് ഇന്ത്യൻ ബാങ്ക് അനുമതി നൽകിയതിനാൽ അദീബിനെ നിയമിച്ച് ഉത്തരവിറക്കാൻ 2018 സെപ്തംബർ 28ന് ജലീൽ നിർദേശം നൽകി.

ALSO READ: ബന്ധുവിനെ നിയമിക്കാൻ പാടില്ലെന്ന് നിയമത്തിൽ പറയുന്നില്ല; ജലീൽ രാജിവയ്ക്കേണ്ടതില്ലെന്ന് മന്ത്രി എകെ ബാലൻ

മന്ത്രി നിലപാട് കടുപ്പിച്ചതോടെ എതിർപ്പ് ഉന്നയിച്ച ഉദ്യോ​ഗസ്ഥർ പിൻവാങ്ങി. പിന്നാലെ അദീബിനെ നിയമിച്ച് ഉത്തരവിറക്കി. നിയമന ഫയലിലെ ജലീലിന്റെ ഈ ഇടപെടലുകൾ അടക്കം പരിശോധിച്ചാണ് സ്വജനപക്ഷപാതം നടന്നെന്നും മന്ത്രിയെ പുറത്താക്കണമെന്നുമുള്ള നിർണായക ഉത്തരവ് ലോകായുക്ത പുറപ്പെടുവിച്ചത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News