K Sudhakaran: കെ.കെ. രമയ്‌ക്കെതിരായ വധഭീഷണി; സിപിഎം ഉന്നതരുടെ പങ്ക് അന്വേഷിക്കണമെന്ന് കെ. സുധാകരന്‍

സിപിഎം നടപ്പാക്കിയ രമയുടെ വൈധവ്യത്തെ പരിഹസിച്ച നേതാക്കളെ കൈയ്യടിച്ച് പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചതെന്നും സുധാകരൻ പറഞ്ഞു.

Written by - Zee Malayalam News Desk | Last Updated : Jul 22, 2022, 02:50 PM IST
  • കെ.കെ.രമയുടെ ജീവന് സംരക്ഷണം ഒരുക്കാനുള്ള ഉത്തരവാദിത്തം കേരള പോലീസിനുണ്ട്.
  • പോലീസ് തയ്യാറാകുന്നില്ലെങ്കില്‍ ആ കടമ കേരളത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഏറ്റെടുക്കുമെന്നും സുധാകരന്‍ പറഞ്ഞു.
  • സിപിഎമ്മിന്റെ അടുത്ത ലക്ഷ്യം കെ.കെ.രമയാണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും സുധാകരന്‍ വ്യക്തമാക്കി.
K Sudhakaran: കെ.കെ. രമയ്‌ക്കെതിരായ വധഭീഷണി; സിപിഎം ഉന്നതരുടെ പങ്ക് അന്വേഷിക്കണമെന്ന് കെ. സുധാകരന്‍

തിരുവനന്തപുരം: ആര്‍എംപി നേതാവും വടകര എംഎൽഎയുമായ കെ.കെ.രമയ്‌ക്കെതിരായ വധഭീഷണിയില്‍ വിശദമായ അന്വേഷണം വേണമെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍. നിയമസഭയില്‍ കെ.കെ.രമയുടെ സാന്നിധ്യം ഏറ്റവും കൂടുതല്‍ ഭയക്കുന്നത് മുഖ്യമന്ത്രിയാണ്. അത് പലപ്പോഴും അദ്ദേഹത്തിന്റെ സമനില തെറ്റിച്ചു. കെ.കെ.രമയുടെ ജീവന് സംരക്ഷണം ഒരുക്കാനുള്ള ഉത്തരവാദിത്തം കേരള പോലീസിനുണ്ട്. അതിന് പോലീസ് തയ്യാറാകുന്നില്ലെങ്കില്‍ ആ കടമ കേരളത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഏറ്റെടുക്കുമെന്നും സുധാകരന്‍ പറഞ്ഞു.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സിപിഎം നേതാക്കള്‍ കെ.കെ.രമയെ ഒറ്റതിരിഞ്ഞ് ആക്രമിച്ചത് യാദൃശ്ചികമായിരുന്നില്ലെന്നും കരുതിക്കൂട്ടിയുള്ളതാണെന്നും ഇതോടെ വ്യക്തമായിരിക്കുകയാണ്. എളമരം കരീം എംപിയും സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനനും മുന്‍ മന്ത്രി എംഎം മണിയും കെ.കെ.രമയെ പരസ്യമായി അധിക്ഷേപിക്കുകയും രമയുടെ ദുരവസ്ഥയെ പരിഹസിക്കുകയും ചെയ്തിരുന്നു. സിപിഎം നടപ്പാക്കിയ രമയുടെ വൈധവ്യത്തെ പരിഹസിച്ച നേതാക്കളെ കൈയ്യടിച്ച് പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചതെന്നും സുധാകരൻ പറഞ്ഞു.

Also Read: 'മുഖ്യമന്ത്രിക്കും സർക്കാരിനുമെതിരെ പറഞ്ഞാൽ ചിലത് ചെയ്യേണ്ടിവരും'; കെ.കെ. രമക്കെതിരെ ഭീഷണിക്കത്ത്

 

കോണ്‍ഗ്രസിന്റെയും യുഡിഎഫ് നേതാക്കളുടെയും ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് എംഎം മണി കെ.കെ.രമയ്‌ക്കെതിരായ പരാമര്‍ശം പിന്‍വലിച്ചെങ്കിലും ഒടുങ്ങാത്ത പക മനസില്‍ സൂക്ഷിക്കുന്നവരാണ് സിപിഎമ്മുകാര്‍. ടിപി.ചന്ദ്രശേഖരനെ നിഷ്ഠൂരമായി വെട്ടിക്കൊലപ്പെടുത്തിയതിലൂടെ സിപിഎം അത് തെളിയിക്കുകയും ചെയ്തിട്ടുണ്ട്. കെ.കെ.രമയ്‌ക്കെതിരായ നിലവിലെ വധഭീഷണിയുടെ പശ്ചാത്തലത്തില്‍ സിപിഎം ഉന്നത നേതൃത്വത്തിന്റെ പങ്കും അന്വേഷിക്കണം. ടിപിയെ വധിക്കാന്‍ ഉത്തരവ് നല്‍കിയ സിപിഎം ഉന്നതര്‍ ഇപ്പോഴും പുറത്തുവിലസുകയാണ്.

പയ്യന്നൂര്‍ സഖാക്കള്‍ എന്ന പേരിലുള്ള വധഭീഷണി കത്തിലെ ഉള്ളടക്കം വായിക്കുമ്പോള്‍ തന്നെ അതിന്റെ പ്രഭവകേന്ദ്രം വ്യക്തമാണ്. സിപിഎം ക്രിമിനലുകള്‍ ടി.പി.ചന്ദ്രശേഖരനെ വധിച്ച ശേഷം ആ കൊലപാതകം വര്‍ഗീയ പാര്‍ട്ടികളാണ് നടത്തിയതെന്ന് ആരോപിച്ച് കേസ് വഴിതിരിക്കാന്‍ ശ്രമിച്ച പാര്‍ട്ടി സെക്രട്ടറിയാണ് ഇന്നത്തെ മുഖ്യമന്ത്രി. ടിപിയുടെ മരണശേഷവും ആ ആത്മാവിനെ കുലംകുത്തിയെന്ന് വിളിച്ച് അധിക്ഷേപിച്ച മുഖ്യമന്ത്രി എന്തും ചെയ്യുന്ന മനോനിലയിലേക്ക് അധപതിച്ചു. ടിപിയുടെ ഘാതകരെ കണ്ണിലെ കൃഷ്ണമണി പോലെ തീറ്റിപോറ്റുന്ന സിപിഎമ്മിന്റെ അടുത്ത ലക്ഷ്യം കെ.കെ.രമയാണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും സുധാകരന്‍ വ്യക്തമാക്കി.

Monkeypox New Case: സംസ്ഥാനത്ത് ഒരാൾക്ക് കൂടി മങ്കിപോക്‌സ് സ്ഥിരീകരിച്ചു: മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി മങ്കിപോക്‌സ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. മലപ്പുറം ജില്ലയിലാണ് മങ്കിപോക്‌സ് സ്ഥിരീകരിച്ചത്. 35 വയസ്സുക്കാരനാണ് മങ്കി പോക്സ് സ്ഥിരീകരിച്ചത്.  ഈ മാസം 6ന് യുഎ.ഇയില്‍ നിന്ന് എത്തിയതായിരുന്നു രോഗബാധിതൻ. ജൂലൈ 13 നാണ് രോഗിയിൽ രോഗലക്ഷണങ്ങൾ കണ്ട് തുടങ്ങിയത്. പനിയായിരുന്നു ആദ്യം ഉണ്ടായത് തുടർന്ന് ജൂലൈ 15 ന് ശരീരത്തില്‍ പാടുകള്‍ കാണുകയായിരുന്നു. ഇപ്പോള്‍ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇദ്ദേഹവുമായി അടുത്ത സമ്പര്‍ക്കത്തിലുള്ളവരെ നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇതോടെ 3 പേര്‍ക്കാണ് സംസ്ഥാനത്ത് മങ്കിപോക്‌സ് സ്ഥിരീകരിച്ചത്. രോഗ ബാധിതരുടെ  ആരോഗ്യനില തൃപ്തികരമായി തുടരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News