'മുഖ്യമന്ത്രിക്കും സർക്കാരിനുമെതിരെ പറഞ്ഞാൽ ചിലത് ചെയ്യേണ്ടിവരും'; കെ.കെ. രമക്കെതിരെ ഭീഷണിക്കത്ത്

ഇടത് ഭരണത്തെയും കുറ്റപ്പെടുത്തികൊണ്ട് കോൺഗ്രസുകാരുടെ കൈയ്യടി വാങ്ങാനാണ് ഭാവമെങ്കിൽ സൂക്ഷിക്കുക, ഭരണം പോയാലും തരക്കേടില്ല. ഞങ്ങൾക്ക് ചിലത് ചെയ്യേണ്ടി വരും

Written by - Zee Malayalam News Desk | Last Updated : Jul 22, 2022, 11:28 AM IST
  • ഒഞ്ചിയം സമര നായകരെക്കുറിച്ച് നീ കേട്ടിട്ടുണ്ടേോ
  • നിന്നെ ഒറ്റുകാരി എന്നല്ലാതെ മറ്റെന്താണ് വിളിക്കേണ്ടത്
  • പയ്യന്നൂരിലേക്ക് വരുമല്ലോ.ഞങ്ങൾ വച്ചിട്ടുണ്ട്
 'മുഖ്യമന്ത്രിക്കും സർക്കാരിനുമെതിരെ പറഞ്ഞാൽ ചിലത് ചെയ്യേണ്ടിവരും'; കെ.കെ. രമക്കെതിരെ ഭീഷണിക്കത്ത്

കോഴിക്കോട് : വടകര എംഎൽഎ കെ.കെ രമക്കെതിരെ ഭീഷണിക്കത്ത്. മുഖ്യമന്ത്രിക്കും സർക്കാരിനുമെതിരെ പറഞ്ഞാൽ ചിലത് ചെയ്യേണ്ടിവരുമെന്നാണ് ഭീഷണി. വി.ഡി സതീശൻ കെ.സി വേണുഗോപാൽ, കെ. മുരളീധരൻ  എന്നിവർ ഒന്ന് സൂക്ഷിക്കുന്നത് നല്ലതാണെന്നും പയ്യന്നൂർ സഖാക്കൾ എന്ന പേരിൽ അയച്ച  ഭീഷണിക്കത്തിൽ പറയുന്നു.

കത്ത് തുടങ്ങുന്നത് ഇങ്ങനെയാണ്.. 

എടീ രമേ മണിച്ചേട്ടൻ നിന്നോട്ട് മാപ്പ് പറയണമല്ലേ..നിനക്ക് നാണമുണ്ടോ അത് പറയാൻ .സിപിഎം എന്ന മാഹാ പ്രസ്താനത്തെക്കുറിച്ച് നീ എന്താണ് ധരിച്ചത്.ഒഞ്ചിയം സമര നായകരെക്കുറിച്ച് നീ കേട്ടിട്ടുണ്ടേോ.ഒഞ്ചിയം രക്ത സാക്ഷികളെ അൽപ്പമെങ്കിലും ഓർത്തിരുന്നുവെങ്കിൽ ഉളിപ്പില്ലാതെ കോൺഗ്രസുകാരുടെ വോട്ട് വാങ്ങി നീ എംഎൽ എ ആകുമോ.നിന്നെ ഒറ്റുകാരി എന്നല്ലാതെ മറ്റെന്താണ് വിളിക്കേണ്ടത്.പിന്നെ നിന്‍റ ചന്ദ്രശേഖരനെ കൊന്നത് ഞങ്ങളല്ല.കലക്ക വെള്ളത്തിൽ മീൻ പിടിക്കുന്ന മറ്റേതോ  ഗൂഢശക്തികളാണ്.നീ ഇനിയും ഞങ്ങളുടെ പൊന്നോമന പുത്രനായ മുഖ്യമന്ത്രി പിണറായി വിജയനെയും ഇടത് ഭരണത്തെയും കുറ്റപ്പെടുത്തികൊണ്ട് കോൺഗ്രസുകാരുടെ കൈയ്യടി വാങ്ങാനാണ് ഭാവമെങ്കിൽ സൂക്ഷിക്കുക, ഭരണം പോയാലും തരക്കേടില്ല. ഞങ്ങൾക്ക് ചിലത് ചെയ്യേണ്ടി വരും. പിന്നെ വി.ഡി സതീശനും കെ.മുരളീധരനും കെ.സി വേണുഗോപാലനുമൊക്കെ ഒന്ന് സൂക്ഷിക്കുന്നത് നല്ലാതാണ്.പയ്യന്നൂരിലേക്ക് വരുമല്ലോ.ഞങ്ങൾ വച്ചിട്ടുണ്ട്.നമുക്ക് അപ്പോൾ കാണാം.

ഇങ്ങനെയാണ് പയ്യന്നൂർ സഖാക്കളുടെ പേരിലുളള ഭീഷണികത്ത് അവസാനിക്കുന്നത്.ഭീഷണിക്കെതിരെ കെ.കെ. രമ ഡിജിപിക്ക് പരാതി നൽകി..തിരുവനന്തപുരത്തെ എംഎൽഎ ഓഫീസിലേക്കാണ് ഭീഷണി കത്ത് എത്തിയത്.
മുഖ്യമന്ത്രിക്കെതിരെ നിയമസഭക്കകത്തും പുറത്തും ശക്തമായ വിമർശനങ്ങളാണ് കെ.കെ രമ തുടർച്ചയായി ഉന്നയിച്ച് പോരുന്നത്.ഇതിലുള്ള ശക്തമായ അമർഷം സിപിഎം നേതാക്കളും പ്രകടിപ്പിക്കാറുണ്ട്. അടുത്തിടെ എം.എം മണി നിയമസഭയിൽ കെ.കെ രമക്കെതിരെ നടത്തിയ അധിക്ഷേപ പരാമർശം വൻ വിവാദത്തിന് വഴി വച്ചിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 

Trending News