CBSE 12th Result 2023: സിബിഎസ്ഇ 12-ാം ക്ലാസ്സ് പരീക്ഷയില്‍ നിങ്ങള്‍ പരാജയപ്പെട്ടോ? ഈ കാര്യങ്ങള്‍ ചെയ്യുക

 Do these  if you failed in CBSE Class 12: നിങ്ങള്‍ ഏതെങ്കിലും രണ്ടു വിഷയത്തില്‍ പരാജയപ്പെട്ടാല്‍ തുടര്‍ പഠനത്തിന് യോഗ്യരല്ലെന്നാണ് അർത്ഥം. 

Written by - Zee Malayalam News Desk | Last Updated : May 12, 2023, 12:06 PM IST
  • സിബിഎസ്ഇ 12-ാം ക്ലാസ്സില്‍ ആകെ 6 വിഷയങ്ങള്‍ ആണ് ഉള്ളത്.
  • സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യുക്കേഷനില്‍ ഒരു ഭാഷാ വിഷയം ഉള്‍പ്പടെ അഞ്ച് വിഷയങ്ങളില്‍ വിജയിച്ചെങ്കില്‍ മാത്രമേ ആ വിദ്യാര്‍ത്ഥി തുടര്‍ പഠനത്തിന് യോഗ്യത നേടുന്നുള്ളു.
  • ഈ പരീക്ഷയില്‍ യോഗ്യത നേടിയാല്‍ നിങ്ങള്‍ക്ക് തുടര്‍ പഠനത്തിന് അപേക്ഷിക്കാവുന്നതാണ്.
CBSE 12th Result 2023: സിബിഎസ്ഇ 12-ാം ക്ലാസ്സ് പരീക്ഷയില്‍ നിങ്ങള്‍ പരാജയപ്പെട്ടോ? ഈ കാര്യങ്ങള്‍ ചെയ്യുക

ന്യൂഡെല്ഹി: സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യുക്കേഷന്‍ (സിബിഎസ്ഇ)യുടെ പന്ത്രണ്ടാം ക്ലാസ് ഫലം പ്രസിദ്ധീകരിച്ചു. 87.33 ആണ് ഈ വര്‍ഷത്തെ വിജയശതമാനം. കഴിഞ്ഞ വര്‍ഷത്തെ താരതമ്യപ്പെടുത്തുമ്പോള്‍ ഈ വര്‍ഷം വിജയശതമാനം കുറവാണ്. 92.7 ആയിരുന്നു കഴിഞ്ഞവര്‍ഷത്തെ വിജയ ശതമാനം. വിദ്യാര്‍ത്ഥികള്‍ ഏതെങ്കിലും വിഷയത്തില്‍ പരാജയപ്പെട്ടിട്ടുണ്ടെങ്കില്‍ ഈ കാര്യങ്ങള്‍ അറിഞ്ഞിരിക്കേണ്ടതാണ്. സിബിഎസ്ഇ 12-ാം ക്ലാസ്സില്‍ ആകെ 6 വിഷയങ്ങള്‍ ആണ് ഉള്ളത്.

അതില്‍ നിങ്ങള്‍ ഏതെങ്കിലും രണ്ടു വിഷയത്തില്‍ പരാജയപ്പെട്ടാല്‍ തുടര്‍ പഠനത്തിന് യോഗ്യത നേടിയിട്ടില്ല എന്നാണ് അര്‍ത്ഥം. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യുക്കേഷനില്‍ ഒരു ഭാഷാ വിഷയം ഉള്‍പ്പടെ അഞ്ച് വിഷയങ്ങളില്‍ വിജയിച്ചെങ്കില്‍ മാത്രമേ ആ വിദ്യാര്‍ത്ഥി തുടര്‍ പഠനത്തിന് യോഗ്യത നേടുന്നുള്ളു. എന്നിരുന്നാലും നിങ്ങള്‍ക്ക് ഏതെങ്കിലും ഒന്നോ രണ്ടോ വിഷയത്തില്‍ മാത്രമാണ് തോറ്റതെങ്കില്‍ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യുക്കേഷന്റെ കമ്പാര്‍ട്ട്‌മെന്റ് പരീക്ഷയ്ക്ക് നിങ്ങള്‍ യോഗ്യരാണ്.

ALSO READ: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു

ഒന്നോ രണ്ടോ വിഷയത്തില്‍ പരാജയപ്പെട്ടവര്‍ക്ക് വീണ്ടും ആ വിഷയങ്ങളില്‍ പരീക്ഷ എഴുതാനുള്ള അവസരമാണ് കമ്പാര്‍ട്ട്‌മെന്റ് പരീക്ഷ. ഈ പരീക്ഷ  എഴുതി വിജയിച്ചാല്‍ നിങ്ങള്‍ക്ക് സിബിഎസ്ഇയുടെ പന്ത്രണ്ടാം ക്ലാസ് വിജയിച്ച സര്‍ട്ടിഫിക്കറ്റ് നേടാന്‍ സാധിക്കും. കമ്പാര്‍ട്ട്‌മെന്റ് പരീക്ഷ എല്ലായിപ്പോഴും ജൂലൈ, ആഗസ്റ്റ് മാസങ്ങലിലാണ് നടത്താറ്. ഇതിന് അതിന്റേതായ അപേക്ഷ ഫോം പൂരിപ്പിച്ച് നല്‍കി പരീക്ഷയുടെ ഫീസും അടയ്‌ക്കേണ്ടതുണ്ട്. ഈ പരീക്ഷയില്‍ യോഗ്യത നേടിയാല്‍ നിങ്ങള്‍ക്ക് തുടര്‍ പഠനത്തിന് അപേക്ഷിക്കാവുന്നതാണ്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News