AKG സെന്‍റർ ആക്രമണം: തിരക്കഥ ഇപി ജയരാജന്‍, സിസിടിവിയിൽ പെടാതെ അക്രമി കടന്നതെങ്ങനെ? ആരോപണവുമായി കെ സുധാകരൻ

  തിരക്കഥ ഇപി ജയരാജന്‍, സിസിടിവിയിൽ പെടാതെ അക്രമി കടന്നതെങ്ങനെ? ആരോപണവുമായി  കെ സുധാകരൻ

Written by - Zee Malayalam News Desk | Last Updated : Jul 1, 2022, 10:25 AM IST
  • സിസിടിവി കാമറകളിൽ ഒന്നും പെടാതെ അക്രമി എങ്ങനെ കടന്നുകളയണമെങ്കില്‍ അത് എ കെ ജി സെന്‍ററിനെ കുറിച്ച് കൃത്യമായി അറിയുന്ന ആൾ ആകണം. ബോംബേറ് കോൺഗ്രസ് രീതി അല്ലെന്നും സുധാകരന്‍
AKG സെന്‍റർ ആക്രമണം: തിരക്കഥ ഇപി ജയരാജന്‍, സിസിടിവിയിൽ പെടാതെ അക്രമി കടന്നതെങ്ങനെ? ആരോപണവുമായി കെ സുധാകരൻ

AKG സെന്‍റർ ആക്രമണം:  തിരക്കഥ ഇപി ജയരാജന്‍, സിസിടിവിയിൽ പെടാതെ അക്രമി കടന്നതെങ്ങനെ? ആരോപണവുമായി  കെ സുധാകരൻ

തിരുവനന്തപുരം:  വ്യാഴാഴ്ച രാത്രി എകെജി സെന്‍ററിന് നേരെയുണ്ടായ ആക്രമണത്തിന്‍റെ തിരക്കഥ ഇപി ജയരാജന്‍റേതെന്ന്  കെപിസിസി അദ്ധ്യക്ഷന്‍  കെ സുധാകരൻ.  

നിരവധി ആരോപണങ്ങളാണ് സംഭവവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ്‌ നേതൃത്വം ആരോപിക്കുന്നത്.  സിസിടിവി കാമറകളിൽ ഒന്നും പെടാതെ അക്രമി എങ്ങനെ കടന്നുകളയണമെങ്കില്‍  അത് എ കെ ജി സെന്‍ററിനെ കുറിച്ച് കൃത്യമായി അറിയുന്ന ആൾ ആകണം. ബോംബേറ് കോൺഗ്രസ് രീതി അല്ലെന്നും  സുധാകരന്‍ പറഞ്ഞു.

Also Read:  എകെജി സെന്റർ ആക്രമണം: സുരക്ഷ വർധിപ്പിച്ച് പോലീസ്

രാഹുലിന്‍റെ കേരളസന്ദർശന പ്രാധാന്യം ഇല്ലാതാക്കാൻ ഇടതുപക്ഷം നടത്തുന്ന ശ്രമത്തിന്‍റെ  ഭാഗമാണ്  ഈ അക്രമണമെന്നും  മുഖ്യമന്ത്രിയേയും കുടുംബത്തേയും രക്ഷിക്കാൻ ജയരാജന്‍ നടത്തിയ ശ്രമമാണ് ഇതെന്നും കെ സുധാകരൻ ആരോപിച്ചു.  

Also Read:  AKG Centre Bomb Attack: എകെജി സെന്റററിനു നേരെ ബോംബേറ്

ആക്രമണം നടന്ന ഉടന്‍ തന്നെ അവിടെയെത്തിയ ജയരാജന്‍ ആക്രമണം നടത്തിയത്  കോൺഗ്രസ് പ്രവർത്തകനാണെന്ന് എങ്ങിനെ തിരിച്ചറിഞ്ഞുവെന്നും  ഒരു തെളിവും ഇല്ലാതെ എങ്ങനെയാണ് ഇ പി ജയരാജൻ ആരോപണം ഉന്നയിക്കുന്നതെന്നും സുധാകരന്‍ ചോദിച്ചു. സി പി എം ഗുണ്ടകളെ  നിയന്ത്രിക്കുന്ന ഇ പി ജയരാജന്‍ തിരുവനന്തപുരത്തെ ഗുണ്ടകളെ വച്ച്നടത്തിയ ആക്രമണമാണ്  ഇതെന്നും  സുധാകരന്‍  തുറന്നടിച്ചു.

വയനാട് കോണ്‍ഗ്രസ്‌ ഓഫീസ് അക്രമിക്കപ്പെട്ടതിനുശേഷം രാഹുൽ ഗാന്ധി  ഇന്ന് കേരളത്തിലെത്തുമ്പോൾ കോൺഗ്രസ് പ്രവർത്തർ ഇത്തരമൊരു മണ്ടത്തരത്തിന് മുതിരുമോ? അങ്ങനെ കരുതുന്നവരുണ്ടെങ്കിൽ അവർ വിഡിഢികളായിരിക്കും. രാഹുൽ ഗാന്ധിയുടെ സന്ദർശന വാർത്തയുടെ പ്രാധാന്യം ഇല്ലാതാക്കാൻ ഇ പി ജയരാജൻ തന്നെ ചെയ്ത അക്രമമാണിത്, സുധാകരൻ പറഞ്ഞു

വ്യാഴാഴ്‌ച രാത്രി  11.30യോടെ ആണ് എ കെ ജി സെന്‍ററിന് നേര്‍ക്ക്‌ ആക്രമണം ഉണ്ടായത്. സ്കൂട്ടറിലെത്തിയ ആൾ എകെജി സെന്‍ററിന്‍റെ ഭിത്തിയിലേക്ക് സ്ഫോടന വസ്തു എറിയുകയായിരുന്നു.  ഉഗ്ര ശബ്ദത്തോടെയാണ് സ്ഫോടനം നടന്നത് എന്ന് ആ സമയത്ത്  എ കെ ജി സെൻററിൽ ഉണ്ടായിരുന്ന മുതിർന്ന സി പി എം നേതാവ് പി കെ ശ്രീമതിയും ഓഫിസ് സെക്രട്ടറിയും പറഞ്ഞു. 

അതേസമയം, കോണ്‍ഗ്രസ്‌ ആണ് ആക്രമണത്തിന് പിന്നിലെന്നും സംസ്ഥാനത്ത് കലാപം ഉണ്ടാക്കാനുള്ള ശ്രമമാണ് നടക്കുന്നത് എന്നുമാണ് ഭരണകക്ഷി നേതാക്കള്‍ ആരോപിക്കുന്നത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

Trending News