Alcohol free Pamba: ലഹരിവിമുക്ത പമ്പയ്ക്കായി എക്സൈസ്; 84 കേസുകളിലായി 16800 രൂപ പിഴ ചുമത്തി

Alcohol free Pamba: ശബരിമലയിൽ പുകയില ഉത്പന്നങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.  

Written by - Zee Malayalam News Desk | Last Updated : Nov 26, 2023, 10:42 PM IST
  • 248 പായ്ക്കറ്റ് ബീഡി, രണ്ട് പായ്ക്കറ്റ് ഹാൻസ് എന്നിവ കണ്ടെത്തി.
  • 84 കോട്പാ കേസുകളിലായി 16,800 രൂപ പിഴ ഇടാക്കിയിട്ടുണ്ട്.
  • ശബരിമലയിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കണ്ട്രോൾ റൂം സജ്ജമാണ്.
Alcohol free Pamba: ലഹരിവിമുക്ത പമ്പയ്ക്കായി എക്സൈസ്; 84 കേസുകളിലായി 16800 രൂപ പിഴ ചുമത്തി

പത്തനംതിട്ട: മണ്ഡലകാല പരിശോധനകൾ ഊർജിതമാക്കി എക്സൈസ് വകുപ്പ്. പുകയില ഉത്പന്നങ്ങൾ മദ്യം എന്നിവയുടെ ഉപയോഗം ശബരിമലയിൽ നിരോധിച്ചിട്ടുള്ളതാണ്. നിയമവിരുദ്ധമായി ഈ വക വസ്തുക്കൾ കൈവശം വയ്ക്കുന്നവരെ കണ്ടെത്തുകയും സിഗരെറ്റ്‌സ് ആൻഡ് അദർ ടുബാക്കോ പ്രൊഡക്ടസ് ആക്ട് (കോട്പാ) പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് പിഴ ഈടാക്കുകയും ചെയ്യുന്നു. 

പമ്പ റേഞ്ച് പരിധിയിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന മൂന്നു യൂണിറ്റുകളായി തിരിച്ചു പരിശോധനകൾ നടത്തി വരുന്നു. മണ്ഡലകാലാരംഭം മുതൽ വിവിധ കച്ചവട സ്ഥാപനങ്ങളിലും തൊഴിലാളി ക്യാമ്പുകളിലും നടത്തിയ പരിശോധനകളിൽ 248 പായ്ക്കറ്റ് ബീഡി, രണ്ട് പായ്ക്കറ്റ് ഹാൻസ്  എന്നിവ കണ്ടെത്തി. 84 കോട്പാ കേസുകളിലായി 16,800 രൂപ പിഴ ഇടാക്കി.     

ALSO READ: മുഖ്യമന്ത്രിയും ധനമന്ത്രിയും ജനങ്ങളോട് മാപ്പ് പറയണം: കെ.സുരേന്ദ്രൻ

അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ എം.നൗഷാദിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. മദ്യം, മയക്കുമരുന്ന്, പുകയില ഉൽപ്പന്നങ്ങൾ എന്നിവ സംബന്ധിച്ചിട്ടുള്ള വിവരങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ അയ്യപ്പന്മാർ 04735 202303 എന്ന നമ്പരിൽ വിവരങ്ങൾ കൈമാറണം . പുകയില ലഹരി ഉത്പന്നങ്ങൾ ശബരിമലയിൽ ഇല്ലാതെ ആക്കുവാൻ ആയി 24 മണിക്കൂറും പ്രവർത്തിക്കുന്ന കണ്ട്രോൾ റൂം സജ്ജമാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

Trending News