K Surendran: മുഖ്യമന്ത്രിയും ധനമന്ത്രിയും ജനങ്ങളോട് മാപ്പ് പറയണം: കെ.സുരേന്ദ്രൻ

K Surendran about Pinarayi Vijayan: സംസ്ഥാന സർക്കാരിൻ്റെ കഴിവില്ലായ്മ കേന്ദ്ര സർക്കാരിൻ്റെ മേൽ കെട്ടിവെച്ച് രക്ഷപ്പെടാൻ ഇനി സാധിക്കുകയില്ല. 

Written by - Zee Malayalam News Desk | Last Updated : Nov 26, 2023, 06:12 PM IST
  • ജിഎസ്ടി വിഹിതം കേന്ദ്രം നൽകാനുണ്ടെന്ന് പറയുന്ന സംസ്ഥാന ധനമന്ത്രി എന്തുകൊണ്ടാണ് കൃത്യമായ പ്രൊപ്പോസൽ കേന്ദ്ര ധനകാര്യമന്ത്രാലയത്തിന് നൽകാത്തത്?
  • നെല്ല് കർഷകർക്ക് ഉൾപ്പെടെ പണം നൽകാതെ ആത്മഹത്യയിലേക്ക് തള്ളിവിടുകയാണ് സംസ്ഥാനം ചെയ്യുന്നത്.
K Surendran: മുഖ്യമന്ത്രിയും ധനമന്ത്രിയും ജനങ്ങളോട് മാപ്പ് പറയണം: കെ.സുരേന്ദ്രൻ

കൊച്ചി: കേന്ദ്ര വിഹിതം കേരളത്തിന്  നൽകുന്നത് സംബന്ധിച്ച് കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ കൃത്യമായ  കണക്കവതരിപ്പിച്ച സ്ഥിതിക്ക് മുഖ്യമന്ത്രിയും ധനമന്ത്രി ബാലഗോപാലും സംസ്ഥാനത്തെ ജനങ്ങളോട് മാപ്പ് പറയണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കേന്ദ്രത്തിനെതിരെ അനാവശ്യ  ആരോപണം ഉന്നയിക്കുന്ന  മുഖ്യമന്ത്രി പിണറായി വിജയൻ ഗീർവാണമടിക്കാതെ  കണക്കുകൾ പുറത്തു വിടാൻ തയാറാകണം.

സംസ്ഥാന സർക്കാരിൻ്റെ കഴിവില്ലായ്മ കേന്ദ്ര സർക്കാരിൻ്റെ മേൽ കെട്ടിവെച്ച് രക്ഷപ്പെടാൻ ഇനി സാധിക്കുകയില്ല. ജിഎസ്ടി വിഹിതം കേന്ദ്രം നൽകാനുണ്ടെന്ന് പറയുന്ന സംസ്ഥാന ധനമന്ത്രി എന്തുകൊണ്ടാണ് കൃത്യമായ പ്രൊപ്പോസൽ കേന്ദ്ര ധനകാര്യമന്ത്രാലയത്തിന് നൽകാത്തത്? ക്ഷേമപെൻഷനുകളിലെ കേന്ദ്രവിഹിതം പൂർണമായും വാങ്ങി വെച്ചിട്ടാണ് സംസ്ഥാന സർക്കാർ ജനങ്ങൾക്ക് അത് വിതരണം ചെയ്യാതെ വഴിമാറ്റി ചെലവഴിക്കുന്നത്.

ALSO READ: ബംഗാള്‍ ഉള്‍ക്കടലില്‍ നാളെയോടെ ന്യൂനമര്‍ദ്ദം; കേരളത്തിൽ 5 ദിവസം മഴ

നെല്ല് കർഷകർക്ക് ഉൾപ്പെടെ പണം നൽകാതെ ആത്മഹത്യയിലേക്ക് തള്ളിവിടുകയാണ് സംസ്ഥാനം ചെയ്യുന്നത്. നരേന്ദ്രമോദി സർക്കാരിൻ്റെ ശക്തമായ സഹായം ഉള്ളതുകൊണ്ട് മാത്രമാണ് കേരളം പിടിച്ചുനിൽക്കുന്നത്. എന്നാൽ സ്വന്തം ഉത്തരവാദിത്തത്തിൽ നിന്നും ഒളിച്ചോടി ധൂർത്തും അഴിമതിയും നടത്തുകയാണ് സംസ്ഥാന സർക്കാർ ചെയ്യുന്നതെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

Trending News