Thechikottukavu Ramachandran : തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് വീണ്ടും വിലക്ക്; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

Thechikottukavu Ramachandran Ban :  നിലവിൽ തൃശൂർ, പാലക്കാട് ജില്ലകളിൽ കർശന നിയന്ത്രണങ്ങളോടെ നാല് പാപ്പാന്മാരുടെ അകമ്പടിയോടെ ആനയെ എഴുന്നെള്ളിക്കാറുണ്ട്. കോടതി വിധിയോടെ അനുമതിയില്ലാതെയാകും. 

Written by - Jenish Thomas | Last Updated : Sep 14, 2022, 05:37 PM IST
  • അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്റർ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കോടതിയുടെ നടപടി.
  • നിലവിൽ തൃശൂർ, പാലക്കാട് ജില്ലകളിൽ കർശന നിയന്ത്രണങ്ങളോടെ നാല് പാപ്പാന്മാരുടെ അകമ്പടിയോടെ ആനയെ എഴുന്നെള്ളിക്കാറുണ്ട്
  • 2019തിൽ ആന രണ്ടു പേരെ കുത്തിക്കൊന്ന സംഭവത്തിലാണ് ഗജരാജന് ആദ്യമായി വിലക്കേർപ്പെടുത്തുന്നത്.
  • തൃശ്ശൂർ പേരാമം​ഗലം തെച്ചിക്കോട്ട്കാവ് ദേവസ്വത്തിന്റെ ഉടമസ്ഥതയിലുള്ള ആനയാണ് രാമചന്ദ്രൻ.
Thechikottukavu Ramachandran : തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് വീണ്ടും വിലക്ക്; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

കൊച്ചി : കൊമ്പൻ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ പൂരങ്ങളിലും മറ്റ് പൊതുസ്ഥലങ്ങളിലും എഴുന്നള്ളിക്കുന്നതിന് വീണ്ടും വിലക്ക്. സംസ്ഥാന ഹൈക്കോടതിയാണ് വലിയ ആരാധകവൃന്ദമുള്ള ഗജവീരന് വിലക്കേർപ്പെടുത്തിയിരിക്കുന്നത്. അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്റർ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കോടതിയുടെ നടപടി. നിലവിൽ തൃശൂർ, പാലക്കാട് ജില്ലകളിൽ കർശന നിയന്ത്രണങ്ങളോടെ നാല് പാപ്പാന്മാരുടെ അകമ്പടിയോടെ ആനയെ എഴുന്നെള്ളിക്കാറുണ്ട്. കോടതി വിധിയോടെ അനുമതിയില്ലാതെയാകും. 

ഇടുക്കി കേന്ദ്രമായി പ്രവർത്തിക്കുന്ന മൃഗസംരക്ഷണ സമിതിയാണ് രാമചന്ദ്രനെതിരെയുള്ള ക്രൂരത തടയണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. ജസ്റ്റിസ് മുഹമ്മദ് മുസ്താഖ്, അനു ശിവരാമൻ എന്നിവരടങ്ങിയ ഡിവിഷൻ ബഞ്ചാണ് ഗജരാജൻ എഴുന്നിള്ളിക്കുന്നതിന് വിലക്കേർപ്പെടുത്തികൊണ്ട് ഉത്തരവിറക്കിയത്. ആനയെ സ്ഥിരമായി എഴുന്നള്ളത്തിൽ നിന്നും മാറ്റി നിർത്തണമെന്നാണ്  അസി. ഫോറസ്റ്റ് കൺസർവേറ്റർ തന്റെ റിപ്പോർട്ടിലൂടെ കോടതിയോട് ആവശ്യപ്പെട്ടത്. ആനയുടെ വലതു കണ്ണിന്റെ കാഴ്ച പൂർണമായി നഷ്ടപ്പെട്ടുവെന്ന് കാണിച്ച് 2017ൽ മെഡിക്കൽ സംഘം ഒരു റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇത് സംബന്ധിച്ച് ആനയുടെ ഉടമസ്ഥരായ തെച്ചിക്കോട്ടുകാവ് ദേവസ്വത്തിന് മറപടി നൽകണമെന്നാവശ്യപ്പെട്ട് കോടതി നോട്ടീസ് അയക്കുകയും ചെയ്തു.

ALSO READ : കുന്നംകുളത്തിന്റെ സ്വന്തം; കുന്നംകുളം ഗണേശൻ ചെരിഞ്ഞു

2019തിൽ ആന രണ്ടു പേരെ കുത്തിക്കൊന്ന സംഭവത്തിലാണ് ഗജരാജന് ആദ്യമായി വിലക്കേർപ്പെടുത്തുന്നത്. ഗുരുവായൂർ കോട്ടപ്പടി ഗൃഹപ്രവേശനത്തിനെത്തിച്ച ആന പടക്കം പൊട്ടിക്കുന്ന ശബ്ദം കേട്ട വിരണ്ട ആന രണ്ട് പേര് കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് രാമചന്ദ്രനെ ആളുകൾ കൂടുന്ന പരിപാടികളിൽ നിന്നും വനം വകുപ്പ് വിലക്കേർപ്പെടുത്തി. എന്നാൽ പിന്നീട് പ്രതിഷേധത്തെ തുടർന്ന് തൃശൂർ പൂരത്തിന്റെ വിളംബരമായ തെക്കേഗോപുര വാതിൽ തുറക്കുന്ന ചടങ്ങിന് ഒരു മണിക്കൂർ നേരത്തേക്ക് നിബന്ധനകളോടെ എഴുന്നള്ളിച്ചിരുന്നു.

പിന്നീട് കോട്ടപ്പടി സംഭവത്തിന് ഒരു വർഷത്തിന് ശേഷം 2020തിൽ ആനയുടെ വിലക്ക് നാട്ടാന നിരീക്ഷണ സമിതി യോഗത്തിൽ നീക്കം ചെയ്തിരുന്നു.  തൃശൂർ, പാലക്കാട് ജില്ലകളിൽ കർശന വ്യവസ്ഥകളോടെ ആഴ്ചയിൽ രണ്ട് ദിവസം എഴുന്നള്ളിക്കാമെന്ന വിദഗ്ധ സമിതിയുടെ നിർദേശത്തെ തുടർന്നാണ് വിലക്ക് നീക്കം ചെയ്തത്. എന്നാൽ പിന്നീട് 2021ൽ നിബന്ധനകൾ പാലിക്കാതെ വന്നതോടെ വീണ്ടും ഗജവീരനെ എഴുന്നള്ളിക്കുന്നത് വനം വകുപ്പ് താൽക്കാലികമായി നിരോധിക്കുകയും ചെയ്തു. 

ALSO READ : Viral Video | ആന സംസാരിക്കുന്നത് കണ്ടിട്ടുണ്ടോ? രസമാണ്

തൃശ്ശൂർ പേരാമം​ഗലം തെച്ചിക്കോട്ട്കാവ് ദേവസ്വത്തിന്റെ ഉടമസ്ഥതയിലുള്ള ആനയാണ് രാമചന്ദ്രൻ.  കേരളത്തിലെ ഏറ്റവും കൂടുതൽ ആരാധകരുള്ള ആനയും, ഉയരത്തിൽ ഏഷ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ ആനയുമാണ് രാമചന്ദ്രൻ.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

Trending News