ആനക്ക് സംസാരിക്കാൻ പറ്റുമോ ? അങ്ങനെയൊരു ചോദ്യം ചോദിച്ചാൽ പലർക്കും ഉത്തരം പലതായിരിക്കും. ആനകൾക്ക് മനുഷ്യരുടേത് പോലെയുള്ള സംസാര ശേഷി ഇല്ലെങ്കിലും അത് സ്നേഹവും, ദേഷ്യവും പ്രകടിപ്പിക്കാൻ ചില ശബ്ദങ്ങൾ പുറപ്പെടുവിക്കാറുണ്ട്. അപായ ഘട്ടങ്ങളിലും, ദേഷ്യ ഘട്ടങ്ങളിലും ഇത്തരത്തിൽ ആനകളുണ്ടാക്കുന്ന ശബ്ദത്തെ ചിന്നം വിളിക്കുക എന്ന് പറയും.
എന്നാൽ ആനകൾ തങ്ങളുടെ സ്നേഹ പ്രകടനത്തിൽ തുമ്പിക്കൈ ചീറ്റുകയും അവ്യക്തമായ ചില ശബ്ദങ്ങൾ പുറപ്പെടുവിക്കുകയും ചെയ്യും. കൂടുതലും ഇവയുടെ പാപ്പാൻമാരോടും, ഉടമകളോടുമൊക്കെയായിരിക്കും ഇത്തരം സ്നേഹ പ്രകടനങ്ങൾ. കൊമ്പനാനകളാണെങ്കിൽ തങ്ങളുടെ കണയിറക്കുകയും തുമ്പിക്കൈ നീട്ടി ആളുടെ മണം പിടിച്ചും സ്നേഹം കാണിക്കാറുണ്ട്.
ALSO READ: World Elephant Day 2022 | ഓഗസ്റ്റ് 12 ആനകളുടെ ദിനം, അറിയാം ആനകളുടെ പ്രത്യേകതകൾ
ഇത്തരത്തിലൊരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ വൈറലായത്. ഇന്ദിര എന്ന പിടിയാന തൻറെ പാപ്പാനോട് സ്നേഹം പ്രകടിപ്പിക്കുന്നതാണ് വീഡിയോയിൽ. സ്നേഹ പ്രകടനത്തിൻറെ ശബ്ദം അൽപ്പം കൂടിയതോടെ സ്കൂട്ടർ പ്രവർത്തിപ്പിക്കുന്ന പോലെയായി മാറി.
സൂര്യ പുത്രൻ കർണൻ എന്ന ഇൻസ്റ്റഗ്രാം പേജാണ് വീഡിയോ പങ്ക് വെച്ചത്. 2,246 പേരാണ് വീഡിയോ ലൈക്ക് ചെയ്തത്.മോട്ടോർ ഓൺആക്കിയതല്ല ഇന്ദിര സംസാരിക്കുന്നതാണ് എന്നായിരുന്നു വീഡിയോയുടെ തലക്കെട്ട്.ശരിക്കും RE mini punjab എന്നാണ് ഒരാൾ വീഡിയോക്ക് കമൻറ് ചെയ്തത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...