കൊല്ലം മരുന്ന് സംഭരണ കേന്ദ്രത്തിലെ തീപിടിത്തം; പിന്നിൽ ഗുരുതര അനാസ്ഥയെന്ന് ഫയർഫോഴ്സ് റിപ്പോർട്ട്

ഒരാഴ്ചയ്ക്കിടെ നടന്ന രണ്ട് വലിയ തീപിടിത്തങ്ങൾക്കും പിന്നിൽ അധികൃതരുടെ അനാസ്ഥയാണെന്നാണ് വിലയിരുത്തൽ. കൊല്ലത്തെ മരുന്ന് സംഭരണ കേന്ദ്രത്തിലെ തീപിടിത്തത്തിൽ ഫയർഫോഴ്സ് റിപ്പോർട്ട് സമർപ്പിച്ചു.

Written by - Zee Malayalam News Desk | Last Updated : May 24, 2023, 08:42 AM IST
  • 2022ൽ സംഭരണകേന്ദ്രത്തിൽ ഫയർഫോഴ്സ് സുരക്ഷാ ഓഡിറ്റ് നടത്തിയിരുന്നു.
  • അന്ന് വലിയ വീഴ്ചകളാണ് കണ്ടെത്തിയിരുന്നത്.
  • മതിയായ സുരക്ഷ ഒരുക്കാനും അന്ന് നിർദ്ദേശിച്ചിരുന്നു.
കൊല്ലം മരുന്ന് സംഭരണ കേന്ദ്രത്തിലെ തീപിടിത്തം; പിന്നിൽ ഗുരുതര അനാസ്ഥയെന്ന് ഫയർഫോഴ്സ് റിപ്പോർട്ട്

കൊല്ലം: കൊല്ലം മരുന്ന് സംഭരണ കേന്ദ്രത്തിലെ തീപിടിത്തത്തിന് കാരണം കോർപ്പറേഷന്റെ ​ഗുരുതര അനാസ്ഥയെന്ന് ഫയർഫോഴ്സ് മേധാവിയുടെ റിപ്പോർട്ട്. 2022ലെ ഫയർ ഓഡിറ്റിൽ നൽകിയിരുന്ന നിർദ്ദേശങ്ങളൊന്നും നടപ്പാക്കാത്തത് മൂലമാണ് അപകടം സംഭവിച്ചതെന്നാണ് റിപ്പോർട്ട്. സമാനമായ വിഴ്ചയാണ് തുമ്പയിലും ഉണ്ടായതെന്നാണ് ഫയർഫോഴ്‍സും പൊലീസും വിലയിരുത്തുന്നത്. ഒരാഴ്ചയ്ക്കിടെയാണ് ഈ രണ്ട് വലിയ തീപിടിത്തങ്ങളും ഉണ്ടായിരിക്കുന്നത്. സംഭവത്തിൽ കെഎംഎസ് സിഎല്ലിൻ്റെ ഗുരുതര വീഴ്ച അക്കമിട്ട നിരത്തുകയാണ് ഫയർഫോഴ്സ് മേധാവി ബി സന്ധ്യയുടെ റിപ്പോർട്ടിൽ. 

2022ൽ സംഭരണകേന്ദ്രത്തിൽ ഫയർഫോഴ്സ് സുരക്ഷാ ഓഡിറ്റ് നടത്തിയിരുന്നു. അന്ന് വലിയ വീഴ്ചകളാണ് കണ്ടെത്തിയിരുന്നത്. മതിയായ സുരക്ഷ ഒരുക്കാനും അന്ന് നിർദ്ദേശിച്ചിരുന്നു. അതിനായി നോട്ടീസും നൽകിയിരുന്നു. സംഭരണ കേന്ദ്രത്തിൽ തീപിടിത്തം ഉണ്ടായാൽ അത് അണയ്ക്കാനുള്ള ഉപകരണങ്ങടക്കം കെഎംഎസ്‍സിഎൽ ഉറപ്പാക്കണമെന്ന നിർദ്ദേശമായിരുന്നു ഫയർഫോഴ്സ് നൽകിയിരുന്നത്. എന്നാൽ ഇതൊന്നും തന്നെ നടപ്പാക്കിയിരുന്നില്ല. അതാണ് തീപിടിത്തമുണ്ടാകാൻ കാരണമായതെന്നാണ് ഫയർഫോഴ്സ് മേധാവി സർക്കാരിന് നൽകിയ റിപ്പോർട്ട്. 

Also Read: Bribery Case: കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായി; സർക്കാർ ഉദ്യാ​ഗസ്ഥന്റെ വീട്ടില്‍ നിന്ന് പിടിച്ചെടുത്തത് ഒരു കോടി രൂപയും 17 കിലോ നാണയങ്ങളും‌

 

കിൻഫ്രയിലെ സംഭരണ കേന്ദ്രം എൻഒസി ഇല്ലാതെയാണ് പ്രവർത്തിച്ചിരുന്നത്. ഇവിടുത്തെ തീപിടിത്തത്തിന് കാരണവും വീഴ്ചയാണെന്നാണ് ഫയർഫോഴ്സിൻറെ പ്രാഥമിക നിഗമനം. ഒരു സുരക്ഷയുമില്ലാതെയാണ് കോടിക്കണക്കിന് രൂപയുടെ വസ്തുക്കൾ സംഭരണകേന്ദ്രത്തിൽ സൂക്ഷിച്ചിരുന്നത്. ബ്ലീച്ചിംഗ് പൗഡറിനൊപ്പം തീ പിടിക്കാൻ സാധ്യതയുള്ള മറ്റ് വസ്തുക്കളും സംഭരണ കേന്ദ്രത്തിലുമ്ടായിരുന്നു. കാലാവധി തീർന്ന മരുന്നുകളും ഇവിടെ സൂക്ഷിച്ചതും വീഴ്ചയാണ്. പ്രോട്ടോക്കോൾ പ്രകാരം ഈ മരുന്നുകൾ നശിപ്പിച്ചിരുന്നില്ല. ടർപ്പൻറെയിൻ, സർജിക്കൽ സ്പിരിറ്റ് അടക്കം തീപിടിത്തമുണ്ടായാൽ ആളിപ്പടരാൻ സാധ്യതയുള്ള 17 വസ്തുക്കൾ തുമ്പയിലെ സംഭരണ കേന്ദ്രത്തിൽ ഉണ്ടായിരുന്നുവെന്നാണ് പോലീസിൻ്റെ കണ്ടെത്തൽ. സ്റ്റോക്ക് രജിസ്റ്റർ പരിശോധിച്ചാണ് ഈ വിലയിരുത്തൽ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News