Forest robbery case: മുട്ടിൽ മരം മുറിക്കേസിലെ പ്രതി മുൻ വനം മന്ത്രി കെ രാജുവിന്റെ സ്റ്റാഫിനെ ഫോണിൽ വിളിച്ചതിന് സ്ഥിരീകരണം

ഡിഎഫ്ഒയെ മാറ്റണമെന്ന് റോജി അഗസ്റ്റിൻ മുൻ വനം മന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയോട് ആവശ്യപ്പെട്ടു. എന്നാൽ പ്രതിക്ക് ഒരു സഹായവും ചെയ്തിട്ടില്ലെന്നും ശ്രീകുമാര്‍ പറയുന്നു

Written by - Zee Malayalam News Desk | Last Updated : Jun 24, 2021, 01:35 PM IST
  • ഓഫീസ് നമ്പറിലാണ് വിളിച്ചത്, അതുകൊണ്ട് വിളിച്ചതിന്റെ രേഖകളോ തെളിവുകളോ ഒന്നും ഇപ്പോൾ എടുക്കാനാകില്ല
  • മിസ്ഡ് കോളാണ് വന്നത്, അത്തരം ഏത് കോള് കണ്ടാലും തിരിച്ച് വിളിക്കാറുണ്ട്
  • അങ്ങനെയാണ് റോജിയേയും വിളിച്ചത്
  • ഒരാൾ പ്രതിയായേക്കും എന്ന് കരുതി വിളിക്കാതിരിക്കില്ലല്ലോ എന്നും ശ്രീകുമാര്‍ ചോദിക്കുന്നു
Forest robbery case: മുട്ടിൽ മരം മുറിക്കേസിലെ പ്രതി മുൻ വനം മന്ത്രി കെ രാജുവിന്റെ സ്റ്റാഫിനെ ഫോണിൽ വിളിച്ചതിന് സ്ഥിരീകരണം

തിരുവനന്തപുരം: മുട്ടിൽ മരം മുറിക്കേസിലെ (Muttil tree felling case) പ്രതി റോജി അഗസ്റ്റിൻ മുൻ വനം മന്ത്രി കെ രാജുവിന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയെ ഫോണിൽ വിളിച്ചതിന് സ്ഥിരീകരണം. റോജി അഗസ്റ്റിൻ വിളിച്ചിരുന്നുവെന്ന് മന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന ശ്രീകുമാര്‍ സമ്മതിച്ചു. മിസ്ഡ് കോൾ കണ്ട് തിരിച്ച് വിളിക്കുകയായിരുന്നു എന്നാണ് ശ്രീകുമാറിന്റെ വിശദീകരണം.ഡിഎഫ്ഒയെ മാറ്റണമെന്ന് റോജി അഗസ്റ്റിൻ മുൻ വനം മന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയോട് (Private secretary) ആവശ്യപ്പെട്ടു. എന്നാൽ പ്രതിക്ക് ഒരു സഹായവും ചെയ്തിട്ടില്ലെന്നും ശ്രീകുമാര്‍ പറയുന്നു. 

ഓഫീസ് നമ്പറിലാണ് വിളിച്ചത്. അതുകൊണ്ട് വിളിച്ചതിന്റെ രേഖകളോ തെളിവുകളോ ഒന്നും ഇപ്പോൾ എടുക്കാനാകില്ല. മിസ്ഡ് കോളാണ് വന്നത്. അത്തരം ഏത് കോള് കണ്ടാലും തിരിച്ച് വിളിക്കാറുണ്ട്. അങ്ങനെയാണ് റോജിയേയും വിളിച്ചത്. ഒരാൾ പ്രതിയായേക്കും എന്ന് കരുതി വിളിക്കാതിരിക്കില്ലല്ലോ എന്നും ശ്രീകുമാര്‍ ചോദിക്കുന്നു.

ALSO READ: Forest robbery case: മുട്ടിൽമരംമുറിക്കേസിൽ പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തിങ്കളാഴ്ച പരി​ഗണിക്കും

ഫോണിൽ വിളിക്കുകമാത്രമല്ല ഒരു തവണ ഓഫീസിൽ വന്ന്  കാണുകയും ചെയ്തിരുന്നു. വിവാദ ഉത്തരവ് റദ്ദാക്കിയതിന്റെ പിന്നാലെയാണ് റോജിയുടെ വിളിയെത്തിയത് എന്ന് പറയുന്നു. എന്നാൽ ഉത്തരവ് റദ്ദാക്കിയ കാര്യം പോലും ആ ഘട്ടത്തിൽ അറിഞ്ഞിരുന്നില്ല. ഉത്തരവ് റദ്ദാക്കിയത് റവന്യു വകുപ്പിൽ (Revenue department) നിന്നാണ്. 

സ്വന്തം തോട്ടത്തിലെ മരം മുറിച്ചപ്പോൾ അതിന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ തടസം നിൽക്കുന്നു എന്നും സഹായിക്കണം എന്നുമായിരുന്നു റോജിയുടെ ആവശ്യം. എന്നാൽ നിയമപരമായ തടസങ്ങളുള്ളത് കൊണ്ടാകും ഉദ്യോഗസ്ഥര്‍ ഇടപെട്ടതെന്നും വ്യവസ്ഥാപിതമായ രീതിയിൽ അപേക്ഷ നൽകണമെന്നും ഉള്ള മറുപടിയാണ് നൽകിയത്.

ALSO READ: Forest robbery case: ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ

തടസം നിൽക്കുന്ന ഉദ്യോഗസ്ഥരെ സ്ഥലം മാറ്റണമെന്ന ആവശ്യവും റോജി ഉന്നയിച്ചിരുന്നു. എന്നാൽ ഒരു തരത്തിലുള്ള സഹായവും റോജിക്ക് ചെയ്ത് കൊടുത്തിട്ടില്ല. ഡിഎഫ്ഒയെ (District Forest Officer) അവിടെ തന്നെ നിലനിർത്തിയത് കൊണ്ടാണ് മരംമുറി ക്രമക്കേട് തയാനായതെന്നും ശ്രീകുമാര്‍ വിശദീകരിക്കുന്നു. മിസ്ഡ് കോൾ കണ്ട് തിരിച്ച് വിളിച്ചതല്ലാതെ ഒരിക്കൽ പോലും പ്രതികളെ അങ്ങോട്ട് വിളിക്കുന്ന സാഹചര്യം ഉണ്ടായിട്ടില്ലെന്നും ശ്രീകുമാര്‍ പറയുന്നു. 

റോജിയും ആന്റോയും മുൻ വനംമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടതിന്റെ ഫോൺ രേഖകളാണ് പുറത്ത് വന്നിട്ടുള്ളത്. ഇതിലാണ്  മുൻ മന്ത്രി കെ രാജുവിന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയുടെ വിശദീകരണം. വനം വകുപ്പിന്റെ ഉത്തരവാദിത്തപ്പെട്ട സീറ്റിൽ ഇരുന്നത് കൊണ്ട് തന്നെ പല ആവശ്യങ്ങൾക്കായി പലരും വിളിക്കാറുണ്ടെന്നാണ് ശ്രീകുമാര്‍ പറയുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News