Gold Smuggling Case: കസ്റ്റംസ് കമ്മീഷണറുമായി ഡിജിപിയുടെ ചർച്ച; അതൃപ്തി അറിയിച്ച് അന്വേഷണ സംഘം

ഇന്നലെയായിരുന്നു കസ്റ്റംസ് കമ്മീഷണർ മുഹമ്മദ് യൂസഫുമായി ഡിജിപി രഹസ്യ കൂടിക്കാഴ്ച നടത്തിയത്.   

Written by - Zee Malayalam News Desk | Last Updated : Dec 12, 2020, 12:45 PM IST
  • കസ്റ്റംസ് ഉദ്യോഗസ്ഥര്‍ കേന്ദ്ര ധനകാര്യ മന്ത്രാലയത്തെ അതൃപ്തി അറിയിച്ചിട്ടുണ്ട്. മാത്രമല്ല അന്വേഷണ വിവരങ്ങള്‍ ചോര്‍ന്നോ എന്നും അന്വേഷണ സംഘം സംശയം പ്രകടിപ്പിച്ചിട്ടുണ്ട്.
  • കേസിൽ സ്വപ്നയേയും സരിത്തിനേയും മൂന്നു ദിവസം ജയിലില്‍ ചോദ്യം ചെയ്യാന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അനുമതി തേടിയിട്ടുണ്ട്.
Gold Smuggling Case: കസ്റ്റംസ് കമ്മീഷണറുമായി ഡിജിപിയുടെ ചർച്ച; അതൃപ്തി അറിയിച്ച് അന്വേഷണ സംഘം

കൊച്ചി:  കസ്റ്റംസ് കമ്മീഷണറുമായി ഡിജിപി ലോക്നാഥ് (Loknath Behra) നടത്തിയ ചർച്ചയിൽ അതൃപ്തി അറിയിച്ച് അന്വേഷണ സംഘം രംഗത്ത്.  ഇന്നലെയായിരുന്നു കസ്റ്റംസ് കമ്മീഷണർ മുഹമ്മദ് യൂസഫുമായി ഡിജിപി രഹസ്യ കൂടിക്കാഴ്ച നടത്തിയത്. 

ഇക്കാര്യത്തിൽ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ (Customs Officials) കേന്ദ്ര ധനകാര്യ മന്ത്രാലയത്തെ അതൃപ്തി അറിയിച്ചിട്ടുണ്ട്.  മാത്രമല്ല അന്വേഷണ വിവരങ്ങള്‍ ചോര്‍ന്നോ എന്നും അന്വേഷണ സംഘം സംശയം പ്രകടിപ്പിച്ചിട്ടുണ്ട്.  കേസിൽ സ്വപ്നയേയും (Swapna Suresh) സരിത്തിനേയും മൂന്നു ദിവസം ജയിലില്‍ ചോദ്യം ചെയ്യാന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അനുമതി തേടിയിട്ടുണ്ട്. 

Also read: Gold Smuggling Case: സ്വപ്ന- സരിത്ത് മൊഴികളിൽ 4 മന്ത്രിമാർക്ക് കുരുക്ക്

മാത്രമല്ല ചോദ്യം ചെയ്യുമ്പോള്‍ ജയില്‍ ഉദ്യോഗസ്ഥര്‍ ആരും സമീപത്ത് ഉണ്ടാകരുതെന്നും ഇഡി (ED) ആവശ്യപ്പെട്ടിട്ടുണ്ട്.  ഇവർ കസ്റ്റംസിന് കൊടുത്ത മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി. തിങ്കളാഴ്ചയാണ് കോടതി കേസ് പരിഗണിക്കുന്നത്.  നേരത്തെ ജയിലിൽ തനിക്ക് വധഭീഷണി ഉണ്ടെന്ന് സ്വപ്ന കോടതിയെ അറിയിച്ചിരുന്നുവെങ്കിലും ഇത് ജയിൽ വകുപ്പ് തള്ളുകയായിരുന്നു.  

ഈ ആരോപണത്തില്‍  ഒരു കഴമ്പും ഇല്ലെന്ന് ജയില്‍ ഡിഐജി (Jail-DIG) അജയ കുമാറിന്റെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.  ജയില്‍ ഡിഐജി സമര്‍പ്പിച്ച റിപ്പോര്‍ട്ട് ജയില്‍ മേധാവി ഋഷിരാജ് സിംഗ് സര്‍ക്കാരിന് കൈമാറും. 

Zee Hindustan App-ലൂടെ നിങ്ങള്‍ക്ക് ഹിന്ദിയ്ക്ക് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാകുന്നു. സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ Android, iOS ഫോണുകളില്‍ ലഭ്യമാണ്. ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക..!!

android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy

Trending News