Gold smuggling case: എം. ശിവശങ്കറിന് സ്വർണക്കടത്തിനെക്കുറിച്ച് അറിയില്ലായിരുന്നുവെന്ന് സ്വപ്ന

സ്വപ്ന ജൂലൈ 27 നും 31 നും നൽകിയ മൊഴികളിലാണ് ഇക്കാര്യം വ്യക്തമായിരിക്കുന്നത്.    

Last Updated : Dec 1, 2020, 02:22 PM IST
  • സ്വപ്ന സുരേഷിനെ അറസ്റ്റ് ചെയ്തതിന് ശേഷം രണ്ടുതവണയാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ മൊഴി രേഖപ്പെടുത്തിയത്.
  • ജൂലൈ 31 ന് സ്വപ്ന സുരേഷ് നൽകിയ രഹസ്യ മൊഴി 33 പേജിലാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഈ മൊഴി സീൽ ചെയ്ത കവറിലാക്കി കോടതിയിൽ നൽകിയിട്ടുണ്ട്.
Gold smuggling case: എം. ശിവശങ്കറിന് സ്വർണക്കടത്തിനെക്കുറിച്ച് അറിയില്ലായിരുന്നുവെന്ന് സ്വപ്ന

തിരുവനന്തപുരം:  എം. ശിവശങ്കറിന് സ്വർണക്കടത്തിനെക്കുറിച്ച് ഒരു അറിവും ഇല്ലായിരുന്നുവെന്ന് സ്വപ്ന സുരേഷിന്റെ (Swapna Suresh) മൊഴി.  സ്വപ്ന ജൂലൈ 27 നും 31 നും നൽകിയ മൊഴികളിലാണ് ഇക്കാര്യം വ്യക്തമായിരിക്കുന്നത്.  

സ്വപ്ന സുരേഷിനെ അറസ്റ്റ് ചെയ്തതിന് ശേഷം രണ്ടുതവണയാണ് കസ്റ്റംസ് (Customs) ഉദ്യോഗസ്ഥർ മൊഴി രേഖപ്പെടുത്തിയത്. ജൂലൈ 31 ന് സ്വപ്ന സുരേഷ് നൽകിയ രഹസ്യ മൊഴി 33 പേജിലാണ് രേഖപ്പെടുത്തിയിരിക്കുന്നത്.  ഈ മൊഴി സീൽ ചെയ്ത കവറിലാക്കി കോടതിയിൽ നൽകിയിട്ടുണ്ട്.  

Also read: Burevi Hurricane: തെക്കൻ കേരളം വെള്ളപ്പൊക്ക ഭീഷണിയിലെന്ന് ജല കമ്മീഷൻ 

സ്വപ്നയുടെ മൊഴിയിൽ താനും സരിത്തുമായുള്ള ബന്ധം ശിവശങ്കറിന് (M. Shivashankar) അറിയില്ലായിരുന്നുവെന്നും സ്വർണ്ണക്കടത്ത് അടക്കമുള്ള തന്റെ ബിസിനസ്സ് ഒന്നും ശിവശങ്കറിന് അറിയില്ലായിരുന്നുവെന്നും രേഖപ്പെടുത്തിയിരുന്നു.   സ്വപ്നയുടെ വീടുപ്പണിയുടെ സമയത്ത് സരിത്തും, സന്ദീപും, എം. ശിവശങ്കറും ചടങ്ങിൽ പങ്കെടുത്തിരുന്നുവെന്നും മൊഴിയിൽ രേഖപ്പെടുത്തിയിട്ടുണ്ട്. 

Zee Hindustan App-ലൂടെ വാര്‍ത്തകളറിയാം, നിങ്ങള്‍ക്ക് അനുയോജ്യമായ ഭാഷയിലൂടെ. ഹിന്ദിയ്ക്ക് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാക്കുന്നു. സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ Android, iOS ഫോണുകളില്‍ ലഭ്യമാണ്. Android ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക..!!

android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2h

Trending News