Gold smuggling case: 'ബിരിയാണി ചെമ്പിൽ സ്വർണം കടത്തിയ ആദ്യത്തെ മുഖ്യമന്ത്രി'; കേരളത്തിൽ നടക്കുന്നത് റിവേഴ്സ് ഹവാലയെന്നും രമേശ് ചെന്നിത്തല

Gold smuggling: ആരും ചെയ്യാത്ത രാജ്യദ്രോഹമാണ് മുഖ്യമന്ത്രി പിണറായി വിജയൻ ചെയ്തിരിക്കുന്നത്. ഗൂഢാലോചന ആരോപിച്ച്  ബിജെപിയും സിപിഎമ്മും കള്ളകളിയാണ് നടത്തുന്നതെന്നും ചെന്നിത്തല ആരോപിച്ചു.

Written by - Zee Malayalam News Desk | Last Updated : Jun 8, 2022, 03:04 PM IST
  • പ്രതിപക്ഷം ഇക്കാര്യങ്ങൾ പറഞ്ഞപ്പോൾ സമൂഹമാധ്യമങ്ങളിൽ വേട്ടയാടിയവരുണ്ട്
  • പ്രതിപക്ഷത്തെ വേട്ടയാടിയവർ മാപ്പ് പറയണമെന്നും ചെന്നിത്തല പറഞ്ഞു
  • സ്വർണ്ണകള്ളക്കടത്തിലെ വസ്തുതകൾ ഇനിയും പുറത്തു വരാനുണ്ട്
  • കേസ് നടന്ന ആദ്യഘട്ടത്തിൽ കോൺഗ്രസ് പറഞ്ഞ എല്ലാ കാര്യങ്ങളും ശരിയാണെന്ന് തെളിഞ്ഞിരിക്കുന്നുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു
Gold smuggling case: 'ബിരിയാണി ചെമ്പിൽ സ്വർണം കടത്തിയ ആദ്യത്തെ മുഖ്യമന്ത്രി'; കേരളത്തിൽ നടക്കുന്നത് റിവേഴ്സ് ഹവാലയെന്നും രമേശ് ചെന്നിത്തല

തിരുവനന്തപുരം: സ്വപ്നയുടെ വെളിപ്പെടുത്തൽ ഞെട്ടിപ്പിക്കുന്നതാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ആരും ചെയ്യാത്ത രാജ്യദ്രോഹമാണ് മുഖ്യമന്ത്രി പിണറായി വിജയൻ ചെയ്തിരിക്കുന്നത്. ബിരിയാണി ചെമ്പ് കൊണ്ട് മൂടിയാലും സത്യം പുറത്തുവരും. ഗൂഢാലോചന ആരോപിച്ച്  ബിജെപിയും സിപിഎമ്മും കള്ളകളിയാണ് നടത്തുന്നതെന്നും ചെന്നിത്തല ആരോപിച്ചു.

പ്രതിപക്ഷം ഇക്കാര്യങ്ങൾ പറഞ്ഞപ്പോൾ സമൂഹമാധ്യമങ്ങളിൽ വേട്ടയാടിയവരുണ്ട്. പ്രതിപക്ഷത്തെ വേട്ടയാടിയവർ മാപ്പ് പറയണമെന്നും ചെന്നിത്തല പറഞ്ഞു. സ്വർണ്ണകള്ളക്കടത്തിലെ വസ്തുതകൾ ഇനിയും പുറത്തു വരാനുണ്ട്. കേസ് നടന്ന ആദ്യഘട്ടത്തിൽ കോൺഗ്രസ് പറഞ്ഞ എല്ലാ കാര്യങ്ങളും ശരിയാണെന്ന് തെളിഞ്ഞിരിക്കുന്നു. എന്തുപറഞ്ഞാലും അതിനെ ഗൂഢാലോചനയെന്ന് പറഞ്ഞൊഴിയാൻ ശ്രമിക്കുന്നുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ALSO READ: Swapna suresh letter: മുഖ്യമന്ത്രി പറഞ്ഞിട്ട് 660 കിലോ സ്വർണം കടത്തി, ആ കത്ത് പുറത്ത് വിട്ട് പിസി ജോർജ്

ബിരിയാണി ചെമ്പിൽ സ്വർണം കടത്തിയ ആദ്യത്തെ മുഖ്യമന്ത്രിയാണ് പിണറായി വിജയൻ. കേരളത്തിൽ റിവേഴ്സ് ഹവാല നടക്കുന്നു. മഞ്ഞുമലയുടെ ഒരൊറ്റം മാത്രമാണ് പുറത്തുവന്നിട്ടുള്ളതെന്നും ചെന്നിത്തല വ്യക്തമാക്കി. കോൺഗ്രസ് നേതാക്കളെ വേട്ടയാടുന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് എന്തുകൊണ്ട് മുഖ്യമന്ത്രിയെ ചോദ്യം ചെയ്യുന്നില്ല. നരേന്ദ്ര മോദിയും പിണറായി വിജയനും ഒരേ തൂവൽപക്ഷികളാണ്. കൈകൾ ശുദ്ധമാണെങ്കിൽ പിണറായി വിജയൻ കാര്യങ്ങൾ തുറന്ന് പറയാൻ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.

ഒരു തവണ പോലും മുഖ്യമന്ത്രിയെയും മുഖ്യമന്ത്രിയുമായി അടുത്ത് നിൽക്കുന്നവരെയും  ചോദ്യം ചെയ്തിട്ടില്ല. ഇത് ബിജെപിയും സിപിഎമ്മും തമ്മിലുള്ള ബന്ധത്തിന് തെളിവാണ്. മുഖ്യമന്ത്രിക്ക് പൊതു സമൂഹത്തിൽ നിന്നും നാണം കെട്ട് ഇറങ്ങേണ്ടി വരുമെന്നും ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രിയിലേക്ക് സ്വർണ്ണക്കള്ളക്കടത്ത് കേസ് എത്തുന്നത് കണ്ട് വിറളി പൂണ്ടാണ് ഇത് ഗൂഢാലോചനയാണെന്ന് ഇടത് നേതാക്കൾ പറയുന്നത്. കോടതിയുടെ നിരീക്ഷണത്തിലുള്ള അന്വേഷണമാണ് വേണ്ടതെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News