Swapna suresh letter: മുഖ്യമന്ത്രി പറഞ്ഞിട്ട് 660 കിലോ സ്വർണം കടത്തി, ആ കത്ത് പുറത്ത് വിട്ട് പിസി ജോർജ്

സ്വപ്‌ന ഒപ്പിട്ട മൂന്ന് പേജ് ഉള്ള കത്തും കോട്ടയത്ത് പ്രസ് ക്ലബ്ബിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ   പിപിസി ജോർജ് പുറത്ത് വിട്ടു

Written by - Zee Malayalam News Desk | Last Updated : Jun 8, 2022, 01:45 PM IST
  • ബാഗിൽ കറൻസി കടത്തിയെന്ന് കത്തിൽ സ്വപ്ന വ്യക്തമാക്കുന്നുണ്ട്.
  • രഹസ്യ മൊഴിയിൽ പറഞ്ഞ കാര്യങ്ങൾ കത്തിൽ ഉണ്ട്
  • മുഖ്യമന്ത്രി ഒത്തുകളിക്കുകയാണെന്ന് പി സി
Swapna suresh letter: മുഖ്യമന്ത്രി പറഞ്ഞിട്ട് 660 കിലോ സ്വർണം കടത്തി, ആ കത്ത് പുറത്ത് വിട്ട് പിസി ജോർജ്

കോട്ടയം: സ്വപ്ന സുരേഷിൻറെ കത്ത് പുറത്ത് വിട്ട് പിസി ജോർജ്. തിരുവനന്തപുരത്ത് വച്ച് നേരിൽ കണ്ടപ്പോഴാണ് കത്ത് തനിക്ക് നൽകിയത്. രണ്ടു തവണയായി രണ്ടു കത്തുകൾ തന്നിട്ടുണ്ടെന്നും പിസി ജോർജ്. സ്വർണ്ണ കടത്ത് സിബിഐ അന്വേഷിക്കണമെന്നായിരുന്നു സ്വപ്നയുടെ ആവശ്യം സ്വപ്ന വീണ്ടും തന്നെ കാണാൻ വരാമെന്ന് പറഞ്ഞിട്ട് ഒഴിഞ്ഞു മാറിയെന്നും പി സി ജോർജ് പറഞ്ഞു. 

സ്വപ്‌ന ഒപ്പിട്ട മൂന്ന് പേജ് ഉള്ള കത്തും കോട്ടയത്ത് പ്രസ് ക്ലബ്ബിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ   പി.സി ജോർജ് പുറത്ത് വിട്ടു.22 തവണയായി 30 കിലോ വീതമുള്ള ബാഗുകളിൽ മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം 660 കിലോ സ്വർണം കുറഞ്ഞത് കടത്തിയിട്ടുണ്ടെന്ന് സ്വപ്ന തന്നോട് പറഞ്ഞിട്ടുണ്ട്. 

Also read: മുഖ്യമന്ത്രിക്കെതിരെ ഞെട്ടിക്കുന്ന മൊഴി; കറന്‍സി കടത്ത് നടന്നത് എന്നെന്നും എങ്ങനെയെന്നും വെളിപ്പെടുത്തി സ്വപ്‌ന സുരേഷ്‌

 ബാഗിൽ കറൻസി കടത്തിയെന്ന് കത്തിൽ സ്വപ്ന വ്യക്തമാക്കുന്നുണ്ട്.രഹസ്യ മൊഴിയിൽ പറഞ്ഞ കാര്യങ്ങൾ കത്തിൽ ഉണ്ട്.ഏറ്റവും വലിയ കള്ളക്കടത്തുകാരനായ സരിത്തിനെ  ഈ കേസിൽ മാപ്പുസാക്ഷിയാക്കി മുഖ്യമന്ത്രി ഒത്തുകളിക്കുകയാണെന്ന് പിസി ജോർജ് ആരോപിച്ചു.

Also read: കേരള രാഷ്ട്രീയത്തെ പിടിച്ചുലച്ച് വീണ്ടും സ്വർണ്ണക്കടത്ത് കേസ്

മുഖ്യമന്ത്രിയും, മക്കളും എങ്ങനെ ശത കോടീശ്വരർ ആയി എന്നത് പരിശോധിക്കണം.പിണറായി എവിടെ ഒക്കെ ഓരോ സ്ഥാനത്ത് ഇരിന്നിട്ടുണ്ടോ അവിടെ ഒക്കെ മോഷ്ടിച്ചിട്ടുണ്ട്.
വൈദ്യുതി മന്ത്രി ആയപ്പോളും ലാവ് ലിൻ ഇടപാട് ഉദാഹരണമാണ്. പിണറായിയുടെ കൊള്ളക്കെതിരെ പ്രതികരിക്കേണ്ടത് ഡിവൈഎഫ്ഐ ആണെന്നും അദ്ദേഹം പരിഹസിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News