അധ്യാപികമാര്‍ക്ക് കേക്ക് മുറിച്ച് വരവേല്‍പ്പ് നല്‍കിയ സംഭവം: പ്രിന്‍സിപ്പലിനെ പുറത്താക്കാന്‍ നിര്‍ദ്ദേശം

കൊല്ലം ട്രിനിറ്റി ലൈസിയം സ്കൂളില്‍ ഗൗരി നേഖയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് സസ്‌പെന്‍ഷന്‍ കഴിഞ്ഞെത്തിയ അധ്യാപികമാര്‍ക്ക് പൂച്ചെണ്ട് നല്‍കിയും കേക്ക് മുറിച്ചും നല്‍കിയ വരവേല്‍പ്പില്‍ പ്രിന്‍സിപ്പലിനെ പുറത്താക്കാന്‍ നിര്‍ദ്ദേശം. കൊല്ലം വിദ്യാഭ്യാസ ഉപ ഡയറക്ടറാണ് നിര്‍ദ്ദേശം നല്‍കിയത്.

Last Updated : Feb 9, 2018, 07:23 PM IST
അധ്യാപികമാര്‍ക്ക് കേക്ക് മുറിച്ച് വരവേല്‍പ്പ് നല്‍കിയ സംഭവം: പ്രിന്‍സിപ്പലിനെ പുറത്താക്കാന്‍ നിര്‍ദ്ദേശം

കൊല്ലം: കൊല്ലം ട്രിനിറ്റി ലൈസിയം സ്കൂളില്‍ ഗൗരി നേഖയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് സസ്‌പെന്‍ഷന്‍ കഴിഞ്ഞെത്തിയ അധ്യാപികമാര്‍ക്ക് പൂച്ചെണ്ട് നല്‍കിയും കേക്ക് മുറിച്ചും നല്‍കിയ വരവേല്‍പ്പില്‍ പ്രിന്‍സിപ്പലിനെ പുറത്താക്കാന്‍ നിര്‍ദ്ദേശം. കൊല്ലം വിദ്യാഭ്യാസ ഉപ ഡയറക്ടറാണ് നിര്‍ദ്ദേശം നല്‍കിയത്.

കഴിഞ്ഞ വര്‍ഷം ഒക്‌ടോബറിലാണ് ഗൗരി നേഘ എന്ന വിദ്യാര്‍ഥിനി അധ്യാപികമാരുടെ മാനസിക പീഡനത്തെ തുടര്‍ന്ന് സ്‌കൂള്‍ കെട്ടിടത്തിന്‍റെ മുകളില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തത്.
സംഭവം വിവാദമായതോടെ വിദ്യാര്‍ഥി യുവജന പ്രതിഷേധത്തെ തുടര്‍ന്ന് ആരോപണ വിധേയരായ അധ്യാപികമാരെ സസ്പന്റ് ചെയ്തിരുന്നു. തിരിച്ചെത്തിയ അധ്യാപികമാരെ കേക്ക് മുറിച്ച് ആഘോഷമാക്കിയാണ് മാനേജ്‌മെന്റ് സ്വീകരിച്ചത്.

കേസില്‍ സഭ നിയോഗിച്ച അന്വേഷണ കമ്മിറ്റിയുടെ റിപ്പോര്‍ട്ടും ജില്ലാ ഭരണകൂടത്തിന് ഇതു വരെ കൈമാറിയിട്ടുണ്ടായിരുന്നില്ല.

Trending News