Veena George: മദ്യലഹരിയിൽ അച്ഛൻ കുഞ്ഞിനെ പുറത്തേക്കെറിഞ്ഞു; രക്ഷപ്പെടുത്തി ഡോക്ടർമാർ

The government takecare the child whose father threw him out due to drunkenness: രണ്ടര ആഴ്ചത്തെ തീവ്ര പരിചരണത്തിന് ഒടുവിലാണ് കുഞ്ഞ് ഇപ്പോൾ സുഖം പ്രാപിക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : Jul 25, 2023, 07:06 PM IST
  • ഇനി മുതൽ കുട്ടി ശിശുക്ഷേമ സമിതിയുടെ സംരക്ഷത്തിലായിരിക്കുമെന്നും കൂട്ടിച്ചേർത്തു.
  • രണ്ടര ആഴ്ചത്തെ തീവ്ര പരിചരണത്തിന് ഒടുവിലാണ് കുഞ്ഞ് ഇപ്പോൾ സുഖം പ്രാപിക്കുന്നത്.
Veena George: മദ്യലഹരിയിൽ അച്ഛൻ കുഞ്ഞിനെ പുറത്തേക്കെറിഞ്ഞു; രക്ഷപ്പെടുത്തി ഡോക്ടർമാർ

തിരുവനന്തപുരം: കൊല്ലത്ത് മദ്യലഹരിയില്‍ അച്ഛൻ പുറത്തേക്ക് വലിച്ചെറിഞ്ഞ്  തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ രണ്ട് വയസുള്ള കുഞ്ഞിനെ രക്ഷപ്പെടുത്തി ഡോക്ടർമാർ. കോമ സ്റ്റേജിലായ കുട്ടിയെയാണ് എസ്.എ.ടി. ആശുപത്രിയിലേയും മെഡിക്കല്‍ കോളേജിലേയും ഡോക്ടര്‍മാര്‍ വിദഗ്ധ ചികിത്സയിലൂടെ രക്ഷപ്പെടുത്തിയിരിക്കുന്നത്. കുഞ്ഞിന്റെ ആരോ​ഗ്യസ്ഥിതിയെക്കുറിച്ച്  ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് എസ്.എ.ടി.യിലെത്തി അന്വേഷിച്ചു. കുഞ്ഞിന്റെ തുടര്‍ചികിത്സയും സംരക്ഷണവും വനിത ശിശുവികസന വകുപ്പ് ഉറപ്പു വരുത്തുമെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കുഞ്ഞിനെ സംരക്ഷിക്കാൻ ആരുമില്ലാത്ത സാഹചര്യത്തിൽ ശിശുക്ഷേമ സമിതി ഏറ്റെടുക്കുകയും രണ്ട് കെയര്‍ ടേക്കര്‍മാരെ അനുവദിക്കുകയും ചെയ്തു. പരിചരണം തുടർന്നും ഉറപ്പാക്കുമെന്നും ആരോ​ഗ്യമന്ത്രി പറഞ്ഞു. ഇനി മുതൽ കുട്ടി ശിശുക്ഷേമ സമിതിയുടെ സംരക്ഷത്തിലായിരിക്കുമെന്നും കൂട്ടിച്ചേർത്തു. 

കുഞ്ഞിനെ എസ്.എ.ടി. ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത് ജൂലെെ ഒമ്പതാം തീയ്യതിയാണ്. കുഞ്ഞിനെ ആശുപത്രിയിൽ കൊണ്ടുവന്നത് അബോധാവസ്ഥയിലാണ്. ഉടനെ തന്നെ കുഞ്ഞിനെ പീഡിയാട്രിക് ഐസിയുവില്‍ പ്രവേശിപ്പിച്ച് വെന്റിലേറ്റര്‍ ചികിത്സ ഉള്‍പ്പെടെയുള്ള വിദഗ്ധ പരിചരണം ഉറപ്പാക്കി. രക്തസ്രാവം നിയന്ത്രിക്കുന്നതിനുള്ള മരുന്നും നല്‍കി. നീര്‍ക്കെട്ടും ഫിക്ക്സും ഉണ്ടാകാതിരിക്കുന്നതിനായി അതീവ ജാഗ്രത ആരോ​ഗ്യപ്രവർത്തകർക്കുണ്ടായിരുന്നു. രണ്ടര ആഴ്ചത്തെ തീവ്ര പരിചരണത്തിന് ഒടുവിലാണ് കുഞ്ഞ് ഇപ്പോൾ സുഖം പ്രാപിക്കുന്നത്. കുട്ടിയെ ചൊവ്വാഴ്ച്ച ഡിസ്ചാര്‍ജ് ചെയ്യും.

ALSO READ: എംവി ​ഗോവിന്ദനും ദേശാഭിമാനിക്കുമെതിരെ മാനനഷ്ടകേസ്; കോടതിയിൽ നേരിട്ടെത്തി ഫയൽ ചെയ്ത് കെ സുധാകരൻ

ന്യൂറോ സര്‍ജറി, പീഡിയാട്രിക് ന്യൂറോളജി, പീഡിയാട്രിക് സര്‍ജറി, പീഡിയാട്രിക് എന്നീ വിഭാഗങ്ങളിലെ ഡോക്ടര്‍മാരുടെ സംഘമാണ് കുട്ടിയുടെ ചികിത്സയ്ക്ക് നേതൃത്വം നല്‍കിയത്. ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി അരുണ്‍ ഗോപി, എസ്.എ.ടി. ആശുപത്രി സൂപ്രണ്ട് ഡോ. ബിന്ദു, ന്യൂറോ സര്‍ജറി പ്രൊഫസര്‍ ഡോ. ബിജു ഭദ്രന്‍, ചീഫ് നഴ്‌സിംഗ് ഓഫീസര്‍ അമ്പിളി തുടങ്ങിയവര്‍ ഒപ്പമുണ്ടായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News